ETV Bharat / bharat

'എല്‍ നിനോ' ചതിച്ചു, പഞ്ചസാര വിപണിക്ക് തീ പിടിക്കുന്നു; ഇനി 'ചായകോപ്പ' കയ്ക്കും

author img

By ETV Bharat Kerala Team

Published : Nov 20, 2023, 9:39 PM IST

Sugar prices rising worldwide after bad weather tied to El Nino damaged crops in Asia  El Nino and sugar price  Global Hike In Sugar Price  പഞ്ചസാര വില  കരിമ്പ് വിളവെടുപ്പ്  ആഗോള പഞ്ചസാര ഉൽപാദനം  global sugar production  sugar production  sugar price in india  ഉൽപ്പാദനം
Sugar Prices Rising Worldwide

Global Hike In Sugar Price : ലഭ്യത കുറഞ്ഞതോടെ 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് വിപണിയിൽ പഞ്ചസാര വ്യാപാരം. വരും വര്‍ഷം ആഗോള പഞ്ചസാര ഉൽപാദനത്തിൽ 2 ശതമാനം കുറവുണ്ടായേക്കുമെന്നാണ് പ്രവചനം.

ബാങ്കോക്ക്: ലഭ്യതക്കുറവ് മൂലം ആഗോള വിപണയില്‍ കുതിച്ചുയര്‍ന്ന് പഞ്ചസാര വില. പഞ്ചസാരയുടെ മുന്‍ നിര കയറ്റുമതിക്കാരായ ഇന്ത്യയിലും തായ്‌ലാന്‍ഡിലും കരിമ്പ് വിളവെടുപ്പില്‍ നേരിട്ട തിരിച്ചടികളാണ് വില ഉയരാന്‍ കാരണം (Sugar Prices Rising Worldwide). വരണ്ട കാലാവസ്ഥയാണ് ഇക്കുറി പ്രധാന വില്ലനായത്. കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ (El Nino), ഉക്രെയ്‌നിലെ യുദ്ധം എന്നിവക്കൊപ്പം ദുർബലമായ കറൻസികളും പഞ്ചസാര വിലയെ സ്വാധീനിച്ചു.

വിപണിയിൽ ലഭ്യത കുറഞ്ഞതോടെ 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ആഗോള തലത്തിൽ പഞ്ചസാര വ്യാപാരം (Global Sugar Trade) നടക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 2023-24 കാലയളവിൽ ആഗോള പഞ്ചസാര ഉൽപാദനത്തിൽ 2 ശതമാനം കുറവുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ് ഒ എ) കണക്കാക്കുന്നു. ഇത് ഏകദേശം 3.5 ദശലക്ഷം മെട്രിക് ടണ്ണിന്‍റെ കുറവായിരിക്കുമെന്നാണ് എഫ് ഒ എ (FOA) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എഥനോൾ (Ethanol) പോലുള്ള ജൈവ ഇന്ധനങ്ങൾക്കുവേണ്ടി പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്നു. അതിനാൽ പഞ്ചസാരയുടെ ആഗോള കരുതൽ 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്നും എഫ് ഒ എ പ്രവചിക്കുന്നു.

ഈ വർഷം ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 8 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷന്‍റെ (Indian Sugar Mills Association) കണക്കുകൂട്ടല്‍. പഞ്ചസാര ഉൽപാദനത്തിനൊപ്പം ഉപഭോഗത്തിലും മുന്നിലാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യ ഇപ്പോള്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ്‌ വര്‍ഷത്തിനിടെ ആദ്യമായാണ് പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്.

Also Read: Sugar Export Ban: പഞ്ചസാര കയറ്റുമതി നിരോധനം; പണപ്പെരുപ്പത്തില്‍ കുഴയുമോ ഇന്ത്യ? ആഗോള ഭക്ഷ്യ വിപണിക്ക് കയ്‌പ്പേറിയേക്കും

ബ്രസീൽ ലോകത്തെ ഏറ്റവും വലിയ പഞ്ചസാര കയറ്റുമതിക്കാരാണ്. എന്നാൽ അവിടുത്തെ വിളവെടുപ്പ് 2024 ലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമേ ഉപകരിക്കൂ. അതുവരെ പഞ്ചസാര ഇറക്കുമതി ചെയ്‌ത് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ പ്രതിസന്ധി തുടരുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ബ്രസീലിന്‍റെ വരും വര്‍ഷത്തെ വിളവെടുപ്പ് മുന്‍ വര്‍ഷത്തേതില്‍ നിന്ന് 20 ശതമാനം കൂടുതലായിരിക്കുമെന്ന് പ്രവചനമുണ്ട്. എന്നാൽ രാജ്യം ദക്ഷിണാർദ്ധ ഗോളത്തില്‍ സ്ഥിതി ചെയ്യുന്നതിനാൽ ഈ വര്‍ദ്ധനവ് ആഗോള വിതരണത്തില്‍ കാര്യമായി പ്രതിഫലിക്കില്ലെന്നും പ്രവചിക്കപ്പെടുന്നു.

തായ്‌ലാൻഡിൽ വരും സീസണിന്‍റെ തുടക്കത്തില്‍ തന്നെ എൽ നിനോ പ്രതിഭാസത്തിന്‍റെ പ്രഭാവം പ്രകടമാകുമെന്നാണ് കരുതപ്പെടുന്നത്. എൽ നിനോ പ്രതിഭാസം വിളവെടുക്കുന്ന കരിമ്പിന്‍റെ അളവിൽ മാത്രമല്ല, ഗുണനിലവാരത്തിലും മാറ്റം വരുത്തുമെന്ന് തായ്‌ലാൻഡ് ഷുഗർ പ്ലാന്‍റേഴ്‌സ് അസോസിയേഷൻ നേതാവ് നരദീപ് അനന്തസുക് പറഞ്ഞു. ഈ വർഷം 93 ദശലക്ഷം മെട്രിക് ടൺ വിളവെടുത്തപ്പോള്‍ 2024 ല്‍ ഇത് 76 ദശലക്ഷം മെട്രിക് ടൺ ആയി കുറയുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

തായ്‌ലാൻഡിലെ പഞ്ചസാര ഉൽപ്പാദനത്തിൽ 15 ശതമാനം ഇടിവുണ്ടാകുമെന്ന് യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഒക്ടോബറിലെ റിപ്പോർട്ട് പ്രവചിച്ചിരുന്നു. ഇതിനുശേഷം തായ്‌ലൻഡ് പഞ്ചസാര വില വർദ്ധിപ്പിച്ചിരുന്നു. 2018 ന് ശേഷം ആദ്യമായാണ് തായ്‌ലൻഡില്‍ വില നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Also Read: മധുര പാനീയങ്ങളുടെ അമിത ഉപയോഗം സ്ത്രീകളിൽ കരൾ അർബുദത്തിനും രോഗങ്ങൾക്കും സാധ്യതയെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.