ETV Bharat / bharat

പരീക്ഷയിൽ യോഗ്യത നേടാതിരുന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം: 183 ഉദ്യോഗാർഥികളുടെ പട്ടിക എസ്എസ്‌സി പ്രസിദ്ധീകരിച്ചു

author img

By

Published : Dec 2, 2022, 2:24 PM IST

ഒൻപത്, പത്ത് ക്ലാസുകളിലെ അസിസ്റ്റന്‍റ് ടീച്ചർ തസ്‌തികകളിലേക്കുള്ള 2016ലെ ഒന്നാം സംസ്ഥാനതല സെലക്ഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട് തെറ്റായി ശുപാർശ ചെയ്‌ത 183 ഉദ്യോഗാർഥികളുടെ പേരാണ് എസ്എസ്‌സി പ്രസിദ്ധീകരിച്ചത്.

Calcutta High Court  SSC posts list of 183 ineligible candidates  ineligible candidates appointed as teachers in WB  Selection Test of Assistant Teachers WEST BENGAL  national news  malayalam news  Justice Abhijit Gangopadhyay  183 wrongly recommended candidates  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  പശ്ചിമ ബംഗാൾ സെൻട്രൽ സ്‌കൂൾ സർവീസ് കമ്മീഷൻ  കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ്  യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾ  യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾക്ക് നിയമനം  പശ്ചിമ ബംഗാൾ എസ്എസ്‌സി
പരീക്ഷയിൽ യോഗ്യത നേടാതിരുന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം: 183 ഉദ്യോഗാർഥികളുടെ പട്ടിക എസ്എസ്‌സി പ്രസിദ്ധീകരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ സെൻട്രൽ സ്‌കൂൾ സർവീസ് കമ്മിഷൻ 2016 ലെ പരീക്ഷയിൽ യോഗ്യത നേടാതിരുന്നിട്ടും മെറിറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ച 183 ഉദ്യോഗാർഥികളുടെ പട്ടിക എസ്എസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത്തിന്‍റെ ഉത്തരവിന് അനുസൃതമായി ഒൻപത്, പത്ത് ക്ലാസുകളിലെ അസിസ്റ്റന്‍റ് ടീച്ചർ തസ്‌തികകളിലേക്കുള്ള 2016ലെ ഒന്നാം സംസ്ഥാനതല സെലക്ഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട് തെറ്റായി ശുപാർശ ചെയ്‌ത 183 ഉദ്യോഗാർഥികളുടെ പേര് പ്രസിദ്ധീകരിച്ചതായി കമ്മിഷൻ വ്യാഴാഴ്‌ച പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാർ, സംസ്ഥാന എയ്‌ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന യോഗ്യതയില്ലാത്ത ഉദ്യോഗാർഥികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ കൽക്കട്ട ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എസ്എസ്‌സി നീക്കം.

സംഭവത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അധ്യാപന റിക്രൂട്ട്‌മെന്‍റിലെ അഴിമതിയുടെ വ്യാപ്‌തിയാണ് എസ്എസ്‌സിയുടെ നടപടി തെളിയിക്കുന്നതെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. പരീക്ഷയിൽ പരാജയപ്പെട്ട 183 ഉദ്യോഗാർഥികളെ നിയമവിരുദ്ധമായി നിയമിച്ചത് എസ്എസ്‌സി തന്നെയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തിയും അവകാശപ്പെട്ടു. ഇത് ഭരണപരമായ കാര്യമാണെന്നും പാർട്ടിക്ക് ഇതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ വിദ്യാഭ്യാസ മന്ത്രിയും ടിഎംസി നേതാവുമായ പാർത്ഥ ചാറ്റർജി, മുൻ എസ്എസ്‌സി ചെയർമാൻ സുബിരേഷ് ഭട്ടാചാര്യ, മുൻ എസ്എസ്‌സി ഉപദേഷ്‌ടാവ് ശാന്തിപ്രസാദ് സിൻഹ എന്നിവരുൾപ്പടെ പലരേയും സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക ജോലി നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.