ETV Bharat / bharat

റഷ്യയില്‍ റിലീസിനൊരുങ്ങി 'പഠാന്‍'; CIS രാജ്യങ്ങളില്‍ സ്‌ക്രീന്‍ കൗണ്ടില്‍ തിളങ്ങി ചിത്രം

author img

By

Published : Jun 9, 2023, 9:12 PM IST

ബെലാറസ്, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങി കോമണ്‍വെല്‍ത്ത് ഓഫ്‌ ഇൻഡിപെന്‍ഡന്‍റ് സ്‌റ്റേറ്റുകള്‍ ഉള്‍പ്പെടെ റഷ്യയില്‍ റിലീസിനൊരുങ്ങി ഷാരൂഖിന്‍റെ 'പഠാന്‍'

Pathaan release in Russia CIS countries  Pathaan to release in Russia  Pathaan to release in CIS countries  Shah Rukh Khan latest news  Pathaan latest news  റഷ്യയില്‍ റിലീസിനൊരുങ്ങി ഷാരൂഖിന്‍റെ പഠാന്‍  ഷാരൂഖിന്‍റെ പഠാന്‍  പഠാന്‍  ഷാരൂഖ്  ഷാരൂഖ് ഖാന്‍  റഷ്യയില്‍ റിലീസിനൊരുങ്ങി പഠാന്‍  പഠാന്‍ റഷ്യയില്‍ റിലീസിനൊരുങ്ങുന്നു  CIS രാജ്യങ്ങളിലെ പഠാന്‍റെ സ്‌ക്രീന്‍ കൗണ്ട്  CIS  കോമണ്‍വെല്‍ത്ത് ഓഫ്‌ ഇന്‍ഡിപെന്‍റന്‍റ് സ്‌റ്റേറ്റ്  CIS countries  Shah Rukh Khan  Siddharth Anand  Deepika Padukone  John Abraham  Dimple Kapadia  Salman Khan  YRF  Tiger Zinda Hai  Ek Tha Tiger  Hrithik Roshan  War  Spy Universe
റഷ്യയില്‍ റിലീസിനൊരുങ്ങി ഷാരൂഖിന്‍റെ പഠാന്‍; CIS രാജ്യങ്ങളിലെ പഠാന്‍റെ സ്‌ക്രീന്‍ കൗണ്ട് കേട്ടാല്‍ ഞെട്ടും

മുംബൈ: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ Shah Rukh Khan ബ്ലോക്ക്ബസ്‌റ്റര്‍ സ്പൈ ത്രില്ലര്‍ ചിത്രം 'പഠാന്‍' Pathaan ഇനി റഷ്യയിലും കോമൺവെൽത്ത് ഓഫ് ഇൻഡിപെന്‍ഡന്‍റ് സ്‌റ്റേറ്റ്‌സിലും Commonwealth of Independent States (CIS countries) റിലീസ് ചെയ്യും. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബെലാറസ്, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങി കോമണ്‍വെല്‍ത്ത് ഓഫ്‌ ഇന്‍ഡിപെന്‍ഡന്‍റ് സ്‌റ്റേറ്റുകളില്‍ ഉള്‍പ്പെടെയാണ് റഷ്യയില്‍ റിലീസിനെത്തുന്നത്.

'പഠാന്‍റെ' ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ 3,000ത്തിലധികം സ്‌ക്രീനുകളിലാണ് റഷ്യയിലും സിഐഎസ് രാജ്യങ്ങളിലും CIS countries റിലീസിനെത്തുക. അർമേനിയ, അസർബൈജാൻ, ബെലാറസ്, ജോർജിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിഐഎസ് രാജ്യങ്ങള്‍.

'യാഷ് രാജ് ഫിലിംസിന്‍റെ ചരിത്ര നേട്ടം കുറിച്ച ബ്ലോക്ക്ബെസ്‌റ്റര്‍, പഠാൻ മറ്റൊരു റെക്കോർഡ് കൂടി സൃഷ്‌ടിക്കുന്നു - റഷ്യയിലും സിഐഎസ് രാജ്യങ്ങളിലുടനീളവും ഡബ്ബ് ചെയ്‌ത പതിപ്പിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഏറ്റവും വിപുലമായ റിലീസ് ലഭിക്കുന്നു!. ജൂലൈ 13ന് ഈ രാജ്യങ്ങളില്‍ ചിത്രം 3000+ സ്‌ക്രീനുകളിൽ റിലീസ് ചെയ്യും.' -പുറത്തിറങ്ങിയ വാര്‍ത്താകുറിപ്പില്‍ ഇപ്രകാരം പറയുന്നു.

മെയ് മാസത്തിൽ പഠാന്‍ ബംഗ്ലാദേശിലും റിലീസ് ചെയ്‌തിരുന്നു. 1971ന് ശേഷം ബംഗ്ലാദേശിൽ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് 'പഠാന്‍'. സിദ്ധാർത്ഥ് ആനന്ദ് Siddharth Anand സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ Deepika Padukone, ജോണ്‍ എബ്രഹാം John Abraham എന്നിവരാണ് 'പഠാനി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിംപിള്‍ കപാഡിയയും Dimple Kapadia സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'പഠാന്‍'. ഷാരൂഖിന്‍റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. വ്യത്യസ്‌ത സിനിമകളിൽ നിന്നുള്ള കഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുന്ന യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ ഫ്രാഞ്ചൈസിയുടെ ഒരു സുപ്രധാന ചുവട്‌വയ്‌പ്പ് കൂടിയായിരുന്നു 'പഠാന്‍'.

'പഠാനി'ൽ സൽമാൻ ഖാനും Salman Khan അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അവിനാഷ് സിങ്‌ റാത്തോഡ് അല്ലെങ്കില്‍ ടൈഗര്‍ എന്ന പ്രത്യേക വേഷത്തിലാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തിയത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്ന സ്വകാര്യ തീവ്രവാദ ഗ്രൂപ്പായ ഔട്ട്‌ഫിറ്റ് എക്‌സിനെ തടയാനുള്ള ദൗത്യമുള്ള ചാര സംഘടനയിലെ ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്.

യാഷ് രാജ് ഫിലിംസ് YRF ആണ് 'പഠാന്‍റെ' നിർമാണം നിര്‍വഹിച്ചത്. സൽമാൻ ഖാന്‍റെ 'ഏക് ഥാ ടൈഗർ' Ek Tha Tiger, 'ടൈഗർ സിന്ദാ ഹേ' Tiger Zinda Hai, ഹൃത്വിക് റോഷന്‍റെ Hrithik Roshan 'വാർ' War എന്നിവയ്ക്ക് ശേഷമുള്ള നിര്‍മാതാവ് ആദിത്യ ചോപ്രയുടെ സ്‌പൈ യൂണിവേഴ്‌സിലുള്ള Spy Universe നാലാമത്തെ ചിത്രമാണ് 'പഠാന്‍'. ആഗോള ബോക്‌സ് ഓഫിസിൽ 1,000 കോടിയിലധികം രൂപ നേടി 'പഠാന്‍' ചരിത്രം കുറിച്ചിരുന്നു.

Also Read: 'പഠാന്‍ ഗാനത്തില്‍ ദീപികയ്‌ക്ക് പകരം ഈ സ്‌ത്രീയെ അവതരിപ്പിക്കുമായിരുന്നു': ഷാരൂഖ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.