ETV Bharat / bharat

തമിഴ്നാട്ടിലെത്തിയത് 4000മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജൻ

author img

By

Published : Jun 12, 2021, 8:38 PM IST

ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മൂന്ന് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ശനിയാഴ്ച തമിഴ്നാട്ടിലെത്തി.

എൽ‌എം‌ഒ  ലിക്വിഡ് മെഡിക്കൽ ഓക്സിജൻ  തമിഴ്‌നാട് ഓക്‌സിജൻ  Southern Railway  ദക്ഷിണ റെയിൽവേ  medical oxygen to TN  TN oxygen
തമിഴ്‌നാട്ടിൽ ഇതുവരെ 4,000ത്തിലധികം മെട്രിക് ടൺ എൽ‌എം‌ഒ എത്തിയതായി ദക്ഷിണ റെയിൽവേ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇതുവരെ 4,000ത്തിലധികം മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) എത്തിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ. 69 ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനുകൾ വഴിയാണ് 4,781.22 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ തമിഴ്‌നാട്ടിലേക്ക് എത്തിച്ചത്.

ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മൂന്ന് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ശനിയാഴ്ച തമിഴ്നാട്ടിലെത്തി. മെയ് 14ന് പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നിന്നാണ് തമിഴ്‌നാട്ടിലേക്ക് ആദ്യത്തെ ലിക്വിഡ് ഓക്‌സിജൻ എത്തിച്ചത്.

ALSO READ: യുപിയിൽ 'കൊറോണ മാതക്ക്' ക്ഷേത്രം നിർമിച്ചു; അഞ്ച് ദിവസത്തിന് ശേഷം പൊളിച്ചു നീക്കി

ടോണ്ടിയാർപേട്ട് ഗുഡ്‌സ് യാർഡിലാണ് ഇതുവരെ കൂടുതൽ ഓക്‌സിജൻ എത്തിച്ചത്. 29 ട്രെയിനുകളിൽ 2,091.16 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഇവിടെ എത്തിച്ചു. തിരുച്ചിറപ്പള്ളി ഗുഡ്സ് യാർഡ്, കുഡൽനഗർ, മടുക്കരായ് എന്നിവിടങ്ങളിലും ഓക്‌സിജൻ എത്തിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.