ETV Bharat / bharat

സ്‌മാർട്ട്‌ഫോൺ ഉപയോഗം മൂലം രാജ്യത്ത് 37.15% കുട്ടികളില്‍ ഏകാഗ്രത കുറയുന്നു : ഐടി സഹമന്ത്രി

author img

By

Published : Mar 23, 2022, 8:42 PM IST

കൊവിഡ് കാലത്ത് കുട്ടികൾക്കിടയിലെ സ്‌മാർട്ട് ഫോണ്‍- ഇന്‍റർനെറ്റ് ആസക്‌തിയെപ്പറ്റിയുള്ള ചോദ്യത്തിന് പാർലമെന്‍റിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം

23.8% of children use smartphones while in bed  37.15% losing concentration: MoS IT  കുട്ടികളിലെ സ്‌മാർട്ട്‌ഫോൺ ഉപയോഗം  ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ  കുട്ടികൾക്കിടയിൽ സ്‌മാർട്ട് ഫോണിന്‍റെയും ഇന്‍റർനെറ്റിന്‍റെയും അമിത ഉപയോഗം  Internet addiction in children  National Commission for Protection of Child Rights
രാജ്യത്ത് 37.15% കുട്ടികളിൽ സ്‌മാർട്ട്‌ഫോൺ ഉപയോഗം മൂലം ഏകാഗ്രത കുറയുന്നു; ഐടി സഹമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് സ്‌മാർട്ട്‌ഫോണിന്‍റെ അമിത ഉപയോഗം കുട്ടികളുടെ ഏകാഗ്രത കുറയ്‌ക്കുന്നതായി ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കുട്ടികൾക്കിടയിൽ സ്‌മാർട്ട് ഫോണിന്‍റെയും ഇന്‍റർനെറ്റിന്‍റെയും അമിത ഉപയോഗത്തെപ്പറ്റിയുള്ള ചോദ്യത്തിന് പാർലമെന്‍റിൽ ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.

23.8 ശതമാനം കുട്ടികളും ഉറങ്ങുന്നതിന് തൊട്ടുമുൻപ്‌ വരെ കിടക്കയിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. 37.15 ശതമാനം കുട്ടികളിൽ സ്‌മാർട്ട്‌ഫോൺ ഉപയോഗം മൂലം ഏകാഗ്രത കുറഞ്ഞതായും പഠനങ്ങളിൽ വ്യക്‌തമാക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ALSO READ: 'ദി കശ്‌മീർ ഫയൽസി'നെ വിമർശിച്ചതിന് ആൾക്കൂട്ട അതിക്രമം ; ദലിത് യുവാവിനെക്കൊണ്ട് ക്ഷേത്രമുറ്റത്ത് മൂക്കുരപ്പിച്ചു

ഇതേക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. എന്നാൽ 'കുട്ടികളിലെ സ്‌മാർട്ട്ഫോണ്‍ ഉപയോഗം' എന്ന വിഷയത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് താൻ ഇത് വ്യക്‌തമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.