ETV Bharat / bharat

സിക്കിം അപകടം; മരിച്ച 16 സൈനികർക്ക് ബാഗ്‌ഡോഗ്രയിൽ ഇന്ന് അന്തിമോപചാരം അർപ്പിക്കും

author img

By

Published : Dec 24, 2022, 11:36 AM IST

ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30നും രണ്ടിനും ഇടയിൽ ബാഗ്‌ഡോഗ്ര എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിൽ വച്ച് മരിച്ച 16 സൈനികർക്ക് അന്തിമോപചാരം അർപ്പിക്കും.

Sikkim gorge accident  Sikkim accident  sikkim  Bagdogra  Bagdogra west bengal  സിക്കിം അപകടം  ബാഗ്‌ഡോഗ്രയിൽ സൈനികർക്ക് അന്തിമോപചാരം  സിക്കിം അപകടത്തിൽ സൈനികർ കൊല്ലപ്പെട്ടു  അപകടത്തിൽ മരിച്ച സൈനികരുടെ അന്തിമോപചാര ചടങ്ങുകൾ  സിക്കിമിൽ ട്രക്ക് അപകടം  സിക്കിമിൽ സൈനിക ട്രക്ക് അപകടം  ബാഗ്‌ഡോഗ്ര എയർപോർട്ട്  ബാഗ്‌ഡോഗ്ര  സൈനിക അപകടം
സിക്കിം അപകടം

ബാഗ്‌ഡോഗ്ര (പശ്ചിമബംഗാൾ): സിക്കിമിൽ ട്രക്ക് അപകടത്തിൽ മരിച്ച 16 സൈനികർക്ക് ഇന്ന് അന്തിമോപചാരം അർപ്പിക്കും. ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30നും രണ്ടിനും ഇടയിൽ ബാഗ്‌ഡോഗ്ര എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിൽ വച്ചായിരിക്കും അന്തിമോപചാരം അർപ്പിക്കുക.

വടക്കൻ സിക്കിമിൽ ഇന്നലെയാണ് അപകടം നടന്നത്. ചാറ്റേണിൽ നിന്ന് താങ്കുവിലേക്ക് പോയ സൈനിക വ്യൂഹമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരും 13 സൈനികരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റു.

മരിച്ചവരിൽ മലയാളി സൈനികനും ഉൾപ്പെടുന്നു. പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖാണ് മരിച്ചത്. മൂന്ന് വാഹനങ്ങളടങ്ങുന്ന സൈനിക വ്യൂഹമാണ് താങ്കുവിലേക്ക് തിരിച്ചത്. സെമിയിലെ കൊടും വളവ് തിരിയുന്നതിനിടെ ഇതിലൊരു സൈനിക വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

Also read: സിക്കിമിലെ വാഹനാപകടം : കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.