ETV Bharat / bharat

'ഡി.ജി.പി,എ.ജി എന്നിവരെ മാറ്റണം'; ഗുരു ഗ്രന്ഥ സാഹിബ് നിന്ദ കേസ് ഓര്‍മിപ്പിച്ച് സിദ്ദു

author img

By

Published : Oct 3, 2021, 8:51 PM IST

ഗുരു ഗ്രന്ഥ സാഹിബ് നിന്ദയെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ് നിയമനങ്ങളെന്ന് നവജ്യോത് സിങ് സിദ്ദു

Capt. Amarinder Singh  Navjot Sidhu  CM  AG / DG Appointments  Congress leaders  Questions raised by Navjot Sidhu  appointments made in indecency case  ഡി.ജി.പി, എ.ഡി നിയമനം  ഗുരു ഗ്രന്ഥ സാഹിബ് നിന്ദ  നവജ്യോത് സിങ് സിദ്ദു  പഞ്ചാബ്  ഇക്ബാൽ പ്രീത് സിങ് സഹോട്ട  എ.പി.എസ് ഡിയോള്‍
'ഡി.ജി.പി, എ.ഡി നിയമനത്തില്‍ നിന്നും പിന്മാറണം'; ഗുരു ഗ്രന്ഥ സാഹിബ് നിന്ദ ഓര്‍മിപ്പിച്ച് സിദ്ദു

ചണ്ഡിഗഡ് : ഡി.ജി.പി ഇക്ബാൽ പ്രീത് സിങ് സഹോട്ട, അഡ്വക്കേറ്റ് ജനറലല്‍ എ.പി.എസ് ഡിയോള്‍ എന്നിവരുടെ നിയമനം റദ്ദാക്കണമെന്ന് ആവര്‍ത്തിച്ച് നവജ്യോത് സിങ് സിദ്ദു. ഇവരുടെ നിയമനങ്ങൾ ഗുരു ഗ്രന്ഥ സാഹിബ് അപമാനിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. തീരുമാനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്റിലൂടെയാണ് സിദ്ദു തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. ''ഗുരു ഗ്രന്ഥ സാഹിബ് അപമാനിച്ചെന്ന വിഷയവും മയക്കുമരുന്ന് കച്ചവടത്തിന് പിന്നിലെ പ്രധാന കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും 2017 ൽ ഞങ്ങളുടെ സർക്കാരിനെ അധികാരത്തിലെത്തിച്ചു. കഴിഞ്ഞ മുഖ്യമന്ത്രി പരാജയമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കം ചെയ്‌തത്. ഇപ്പോൾ നടന്ന ഡി.ജി.പി, എ.ജി നിയമനങ്ങൾ ഇരകളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്''.

  • Demand for Justice in Sacrilege cases and for arrest of main culprits behind the drug trade brought our Govt in 2017 & Due to his failure, People removed the last CM. Now, AG / DG appointments rub salt on wounds of victims, they must be replaced or we will have No face !! pic.twitter.com/Bdczzv2vgz

    — Navjot Singh Sidhu (@sherryontopp) October 3, 2021 " class="align-text-top noRightClick twitterSection" data=" ">

'സഹോട്ട തുടരാൻ പാടില്ല, ആവര്‍ത്തിച്ച് സിദ്ദു'

നിയമന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കിൽ തങ്ങൾക്ക് മുഖമില്ലെന്നുമാണ് സിദ്ദുവിന്‍റെ ട്വീറ്റ്. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചെന്ന 2015 ലെ കേസിൽ അന്വേഷണം നടത്തിയ പ്രത്യേക സംഘത്തിന് സഹോട്ടയാണ് നേതൃത്വം നല്‍കിയത്.

പൊലീസ് വെടിവയ്‌പ്പില്‍ രണ്ട്, സിഖ് വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സുഖ്‌ബിര്‍ സിങ് ബാദല്‍ സര്‍ക്കാരിന് ക്ളീന്‍ ചിറ്റ് നല്‍കിയെന്നും നിരപരാധികളായ സഹോദരങ്ങളെ പ്രതിയാക്കിയെന്നും സിദ്ദു ആരോപിച്ചിരുന്നു.

ALSO READ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍

സഹോട്ട തുടരാൻ പാടില്ലെന്ന് ശനിയാഴ്‌ച മാധ്യമങ്ങളോടും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. ബാദൽ സർക്കാരിന്‍റെ കീഴിലുണ്ടായിരുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ (എസ്.ഐ.ടി) തലവനായിരുന്നു സഹോട്ട.

രണ്ട് സിഖ് യുവാക്കള്‍ക്കെതിരെ തെറ്റായി കുറ്റം ചുമത്തുകയും പ്രതികള്‍ക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്‌തുവെന്ന് സിദ്ദു വ്യാഴാഴ്ച ട്വീറ്റ് ചെയ്‌തു. ആരംഭഘട്ടത്തില്‍തന്നെ സിദ്ദു പുതിയ സര്‍ക്കാരിന്‍റെ ശോഭ കെടുത്തുന്നത് കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.