ETV Bharat / bharat

സിദ്ദു കൊലപാതകം; ഏഴ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

author img

By

Published : May 30, 2022, 3:15 PM IST

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

Sidhu Moose Wala murder cctv visuals of suspects  Sidhu Moose Wala killers  സിദ്ദു മൂസേവാല കൊലപാതകം  സിദ്ദുവിനെ കൊലപ്പെടുത്തിയ പ്രതികൾ സിസിടിവി ദൃശ്യങ്ങൾ
സിദ്ദു കൊലപാതകം; ഏഴ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചണ്ഡിഗഡ്: ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏഴ് പേർ മൻസയിലെ ധാബയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞ ദിവസം സിദ്ദു കാറിൽ പോകവെ മൻസയിൽ വച്ച് എതിരെ വന്ന വാഹനങ്ങളിലുണ്ടായിരുന്ന യുവാക്കൾ സിദ്ദുവിന് നേരെ വെടിവയ്ക്കുകയായിരുന്നു. 30ഓളം തവണ സിദ്ദുവിന് നേരെ പ്രതികൾ വെടിയുതിർത്തു. കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘമാണെന്നും ഇവരുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്നും പൊലീസ് അറിയിച്ചു.

സിദ്ദു കൊലപാതകം; ഏഴ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Also Read: സിദ്ദു മൂസേവാലയുടെ ജീവനെടുത്തത് ഗുണ്ടാസംഘങ്ങളുടെ കുടിപ്പക ; പിന്നില്‍ ലോറൻസ് ബിഷ്‌ണോയി സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.