ETV Bharat / bharat

'സുപ്രിയയുമായി സല്ലാപം', അത് ഞങ്ങളുടെ ചെലവിൽ വേണ്ട; ട്രോളുകൾക്ക് പിന്നാലെ മറുപടിയുമായി ശശി തരൂർ

author img

By

Published : Apr 8, 2022, 12:54 PM IST

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ല ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ സുപ്രിയ സുലേയും ശശി തരൂരും സംസാരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇരുവരും കുശലാന്വേഷണം നടത്തുകയാണ് എന്ന രീതിയിലാണ് ട്രോളുകൾ ഉയർന്നു വന്നത്.

supriya Sule MP shashi tharoor troll  shashi tharoor mp troll reply  ശശി തരൂർ ട്രോൾ മറുപടി  ശശി തരൂർ സുപ്രിയ സുലെ ലോക്‌സഭ
ട്രോളുകൾക്ക് പിന്നാലെ മറുപടിയുമായി ശശി തരൂർ

ന്യൂഡൽഹി: ലോക്‌സഭ സെഷനിടെ ശശി തരൂർ എംപിയും സുപ്രിയ സുലെ എംപിയും തമ്മിലുള്ള സംഭാഷണം ട്രോളുകൾക്ക് ഇടയായതിന് പിന്നാലെ മറുപടിയുമായി ശശി തരൂർ. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ല ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ സുപ്രിയ സുലേയും ശശി തരൂരും സംസാരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇരുവരും കുശലാന്വേഷണം നടത്തുകയാണ് എന്ന രീതിയിലാണ് ട്രോളുകൾ ഉയർന്നു വന്നത്.

എന്നാൽ ഇതിനെല്ലാമുള്ള മറുപടിയാണ് സമൂഹ മാധ്യമത്തിലൂടെ ശശി തരൂർ നൽകിയിരിക്കുന്നത്. രാജേഷ് ഖന്നയും ശര്‍മിള ടാഗോറും അഭിനയിച്ച അമര്‍ പ്രേമിലെ വരികൾ പങ്കുവച്ചുകൊണ്ടാണ് ശശി തരൂർ മറുപടി നൽകിയത്. 'കുച്ച് തോ ലോഗ് കഹേഗേ, ലോംഗോ കാ കാം ഹേ കെഹ്ന' എന്നതായിരുന്നു തരൂരിന്‍റെ മറുപടി.

  • For all those who've been enjoying themselves at @supriyaSule's &my expense over our brief exchange in the Lok Sabha, she was asking me a policy question because she was about to speak next. She was speaking softly so as not to disturb FarooqSahib, so i leaned over to hear her.🙏

    — Shashi Tharoor (@ShashiTharoor) April 7, 2022 " class="align-text-top noRightClick twitterSection" data=" ">

അടുത്തതായി സംസാരിക്കേണ്ട സുപ്രിയ തന്നോട് നയപരമായ ചില സംശയങ്ങൾ ചോദിക്കുകയായിരുന്നു. ലോക്‌സഭയിൽ സംസാരിച്ചു കൊണ്ടിരുന്ന ഫാറൂഖ് സാബിനെ ശല്യം ചെയ്യാതിരിക്കാൻ സുപ്രിയ വളരെ പതിഞ്ഞ ശബ്‌ദത്തിലാണ് സംസാരിച്ചത്. അത് കേൾക്കാൻ വേണ്ടിയാണ് ബെഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്നതെന്നും ശശി തരൂർ പറയുന്നു.

അതിന്‍റെ വീഡിയോയാണ് കുശലാന്വേഷണം എന്ന നിലയില്‍ പ്രചരിക്കുന്നത്. ഇത്തരം വീഡിയോകള്‍ ആസ്വദിക്കുന്നവര്‍ ആസ്വദിച്ചോളൂ, അത് ഞങ്ങളുടെ ചിലവില്‍ വേണ്ട എന്നും അദ്ദേഹം മറുപടി നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.