ETV Bharat / bharat

'ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കണം, വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം': ശശി തരൂര്‍

author img

By PTI

Published : Dec 7, 2023, 5:07 PM IST

Updated : Dec 7, 2023, 8:20 PM IST

Shashi Tharoor MP: ഗവേഷക വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്‍ഡിനെ കുറിച്ച് ശശി തരൂര്‍ എംപി. നെറ്റ് ഇതര ഗവേഷക വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ വേണ്ട സൗകര്യങ്ങളില്ലെന്ന് എംപി. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വമെന്നും എംപി.

Shashi Tharoor MP  Stipend Of Non NET Research  ശശി തരൂര്‍  ശശി തരൂര്‍ എംപി  ലോക്‌സഭ  NET  Non NET Research  NET PhD research  Sahara Group Investment Issue  സഹാറ കമ്പനി നിക്ഷേപ തട്ടിപ്പ്  എൻകെ പ്രേംചന്ദ്രൻ എംപി
Shashi Tharoor MP About Stipend Of Non NET Research

ന്യൂഡല്‍ഹി: നെറ്റ് (NET) ഇതര ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപ്പന്‍റ് വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യാര്‍ഥിച്ച് ശശി തരൂര്‍ എംപി. ഗവേഷണത്തിലും വികസനത്തിലും രാജ്യത്തിന്‍റെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഇത്തരം ഗവേഷകരെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍ എംപി (Shashi Tharoor MP).

നെറ്റ് ഇതര ഗവേഷക വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും ഇത്തരം സ്ഥാപനങ്ങളില്‍ പരാതി പരിഹാര സമിതികളുടെ അഭാവം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം. മാത്രമല്ല കാലതാമസം ഒട്ടുമില്ലാതെ സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യണമെന്നും അതില്‍ മുടക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു (Lok Sabha zero hour).

നെറ്റ് ഇതര ഗവേഷക വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പെന്‍ഡുമായി ബന്ധപ്പെട്ടുള്ള ദുരവസ്ഥയിലേക്ക് വിദ്യാഭ്യാസ മന്ത്രിയുടെയും യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍റെയും ശ്രദ്ധ ക്ഷണിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (NET PhD research).

ഇവര്‍ യുജിസി വഴി സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത ഗവേഷകരാണ്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് 8000 രൂപയാണ് പ്രതിമാസം സ്റ്റൈപ്പന്‍ഡായി ലഭിക്കുന്നത്. സയന്‍സ് വിഷയങ്ങള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപയും ഹ്യൂമാനിറ്റിസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രതിവര്‍ഷം 8,000 രൂപയുമാണ് ലഭിക്കുന്നത്. ഏകദേശം 2006 മുതല്‍ ഇതേ നിലയില്‍ തന്നെയാണ് സ്റ്റൈപ്പന്‍ഡ് ലഭ്യമാക്കുന്നത് (UGC-NET Exam).

മറ്റ് ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുടെ കാര്യത്തില്‍ ഇനിയും പുനരവലോകനം നടന്നിട്ടില്ല. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിന് അനുകൂല സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ യുജിസി ബാധ്യസ്ഥരാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

നിക്ഷേപകര്‍ക്ക് നീതി ഉറപ്പാക്കണം: അതേസമയം സഹാറ ഗ്രൂപ്പില്‍ പണം നിക്ഷേപിച്ചവര്‍ക്ക് വേണ്ടി ജെഡിയു നേതാവ് മഹാബലി സിങ് സംസാരിച്ചു. പണം നിക്ഷേപിച്ചിട്ട് തിരികെ ലഭിക്കാത്തവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍മക്കളുടെ കല്ല്യാണം, ചികിത്സ ആവശ്യങ്ങള്‍ എന്നിവയ്‌ക്കായാണ് നിരവധി പേര്‍ പണം നിക്ഷേപിച്ചിട്ടുള്ളത് (Sahara Group Investment Issue).

പണം തിരികെ ലഭിക്കാതെ ആയിരങ്ങള്‍ക്കാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും സഹാറ കമ്പനി പണം തിരികെ നല്‍കിയിട്ടില്ല. സഹാറ കമ്പനിയില്‍ പണം നിക്ഷേപിച്ചിട്ടുള്ളവരില്‍ അധികവും ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നിക്ഷേപകര്‍ക്ക് നീതി ഉറപ്പാക്കണമെന്നും മഹാബലി സിങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എൻകെ പ്രേംചന്ദ്രൻ എംപിയുടെ ആവശ്യം: അങ്കണവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും മിനിമം അലവൻസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, വിരമിക്കുമ്പോൾ പെൻഷൻ എന്നിവ ഉറപ്പാക്കുന്ന ബില്ല് കൊണ്ടുവരണമെന്ന് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എംപി എൻകെ പ്രേംചന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു (NK Premachandran MP).

Last Updated :Dec 7, 2023, 8:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.