ETV Bharat / bharat

NCP | എണ്‍പത്തിരണ്ടോ തൊണ്ണൂറ്റിരണ്ടോ ആകട്ടെ , എൻസിപി അധ്യക്ഷൻ താനെന്ന് ശരദ് പവാര്‍ ; അജിത് പവാര്‍ പക്ഷത്തെ പുറത്താക്കി

author img

By

Published : Jul 6, 2023, 8:41 PM IST

അജിത് പവാർ ഉൾപ്പടെ 9 മുതിർന്ന നേതാക്കളെ പുറത്താക്കാനുള്ള പ്രമേയത്തിന് സംസ്ഥാന സമിതി അംഗീകാരം നൽകിയതായി ശരദ് പവാർ. എൻസിപി എക്‌സിക്യുട്ടീവ് യോഗം ചേർന്നത് ശരദ് പവാറിന്‍റെ വസതിയിൽ

NCP vs NCP  NCP  Sharad Pawar  ajit pawar  Sharad Pawar faction ratifies expulsion of rebels  sharad pawar press meet  Sharad Pawar age  ശരദ് പവാർ  അജിത് പവാർ  എൻസിപി  എൻസിപി അധ്യക്ഷൻ  ശരദ് പവാർ പ്രായം  ശരദ് പവാർ യോഗം
NCP vs NCP

ന്യൂഡൽഹി : പാർട്ടിയിൽ നിന്ന് മറുകണ്ടം ചാടിയ അജിത് പവാർ ഉൾപ്പടെയുള്ള ഒൻപത് എംഎൽഎമാരെ പുറത്താക്കിയതായി പ്രമേയം പാസാക്കി എൻസിപി. ജൂലായ് രണ്ടിന് പാർട്ടിക്ക് എതിരെ പ്രവർത്തിച്ച പ്രഫുൽ പട്ടേൽ, സുനിൽ തത്‌കറെ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ പുറത്താക്കാനുള്ള തീരുമാനം ശരദ് പവാർ അധ്യക്ഷനായ എക്‌സിക്യുട്ടീവ് യോഗം അംഗീകരിച്ചതായി എൻസിപി നേതാവ് പി സി ചാക്കോ മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് ഡൽഹിയിലെ ശരദ് പവാറിന്‍റെ വസതിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം.

പ്രായം എത്ര തന്നെയായാലും ഞാൻ തന്നെ നേതാവ് : അതേസമയം താൻ തന്നെയാണ് ഇപ്പോഴും എൻസിപി അധ്യക്ഷനെന്നും 82 അല്ല 92 വയസായാലും ഇതുപോലെ കാണുമെന്നും ശരദ് പവാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 82 വയസുള്ള ശരദ് പവാറിന്‍റെ പ്രായത്തെ പരാമർശിച്ച് അദ്ദേഹത്തിന് വിരമിക്കാറായെന്ന് അജിത് പവാർ നടത്തിയ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു മുതിര്‍ന്ന നേതാവ്. ഈ യോഗം പാര്‍ട്ടിയുടെ മനോവീര്യം ഉയർത്താൻ സഹായിച്ചതായും ഇനി പറയാനുള്ളത് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സമിതി ശരദ് പവാറിനൊപ്പം : അതേസമയം യോഗത്തിൽ പങ്കെടുത്ത പാർട്ടിയുടെ 27 സംസ്ഥാന സമിതികളും ശരദ് പവാറിനൊപ്പമാണെന്നും അങ്ങനെയല്ലെന്ന് ഒരാൾ പോലും പറഞ്ഞിട്ടില്ലെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പിസി ചാക്കോ അറിയിച്ചു. പാർട്ടി അധ്യക്ഷൻ ശരദ് പവാർ തന്നെയാണെന്നും മറ്റാരെങ്കിലും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ട് പ്രമേയങ്ങളാണ് നിർവാഹക സമിതി ഇതുസംബന്ധിച്ച് പാസാക്കിയതെന്നും ചാക്കോ പറഞ്ഞു.

  • Not a single of the 27 state committees of the party has said that they are not with Sharad Pawar. The organisation is intact: PC Chacko, on NCP's National Executive meeting held in Delhi today pic.twitter.com/Xa05CzfTGP

    — ANI (@ANI) July 6, 2023 " class="align-text-top noRightClick twitterSection" data=" ">

'എക്‌സിക്യുട്ടീവ് യോഗത്തിന് നിയമസാധുതയില്ല' : എന്നാൽ ഇന്ന് ശരദ് പവാറിന്‍റെ വസതിയിൽ ചേർന്ന എക്‌സിക്യുട്ടീവ് യോഗത്തിന് നിയമ സാധുതയില്ലെന്ന് അജിത് പവാർ തിരിച്ചടിച്ചു. യഥാർഥ എൻസിപിയുടെ പ്രാതിനിധ്യ തർക്കം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാര പരിധിയിലാണെന്നും പ്രശ്‌നത്തിന് പരിഹാരമാകും വരെ ആർക്കും ഒരു യോഗവും വിളിക്കാൻ അധികാരമില്ലെന്നും അജിത് പവാര്‍ വിഭാഗം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും അവകാശവാദം ഉന്നയിച്ച് അജിത് പവാർ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു.

also read : 'യഥാര്‍ഥ എന്‍സിപി എന്‍റേത്' ; പേരിനും ചിഹ്നത്തിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി അജിത് പവാർ

പാർട്ടി അധ്യക്ഷനായി തന്നെ തെരഞ്ഞെടുത്തതായുള്ള പ്രമേയവും അജിത് പവാർ ഇസിഐയ്‌ക്ക് നൽകിയിരുന്നു. എംഎൽഎ, എം പി, എംഎൽസി ഉൾപ്പടെ 40 അംഗങ്ങളുടെ സത്യവാങ്‌മൂലമാണ് അജിത് പവാർ വിഭാഗം നൽകിയത്. തുടർന്ന് എൻസിപിയുടെ 53 എംഎൽഎമാരിൽ 35 പേരും തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട അജിത് പവാർ ബാന്ദ്രയിലെ എംഇടിയിൽ ചേർന്ന യോഗത്തിൽ തന്‍റെ മുഖ്യമന്ത്രിയാകാനുള്ള മോഹങ്ങൾ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. ജൂൺ രണ്ടിന് പാർട്ടി പിളർന്ന ശേഷം ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും മുംബൈയിൽ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.