ETV Bharat / bharat

നരേന്ദ്രമോദിയുടെ ഭരണത്തില്‍ അസം മാറ്റത്തിന്‍റെ പാതയിലെന്ന് അമിത്ഷാ

author img

By

Published : Feb 25, 2021, 5:06 PM IST

പ്രക്ഷോഭങ്ങൾക്കും ആയുധങ്ങൾക്കും അക്രമങ്ങള്‍ക്കും പ്രശസ്തമായിരുന്ന അസം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനം, വ്യാവസായിക നിക്ഷേപം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്ക് പേരുകേട്ടതായി അമിത്ഷാ പറഞ്ഞു.

Shah talks of Making Assam  Shah talks of Making northeat  NE biggest contributor to India's GDP  Assam now known for development  Assam now known for education  Shah talks of Making Assam, NE biggest contributor to India's GDP  നരേന്ദ്രമോദിയുടെ ഭരണത്തില്‍ അസം മാറ്റത്തിന്‍റെ പാതയിലെന്ന് അമിത്ഷാ  നരേന്ദ്രമോദി  അസം  അമിത്ഷാ
നരേന്ദ്രമോദിയുടെ ഭരണത്തില്‍ അസം മാറ്റത്തിന്‍റെ പാതയിലെന്ന് അമിത്ഷാ

നാഗോൺ: അസമിന്‍റെ മാറ്റം എണ്ണിപ്പറഞ്ഞ് അമിത്ഷാ. അസമിലെ നാഗാവിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രക്ഷോഭങ്ങൾക്കും ആയുധങ്ങൾക്കും അക്രമങ്ങള്‍ക്കുമായിരുന്നു സംസ്ഥാനം മുന്‍പ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസനം, വ്യാവസായിക നിക്ഷേപം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്ക് അസം പേരുകേട്ടതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയിലൂടെ ആരംഭിച്ച വികസനം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചേര്‍ന്നാണ് മുന്നോട്ട് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം രാജ്യത്തെ ജിഡിപി വളര്‍ച്ചയില്‍ ഒരു നാഴികക്കല്ലായി അസം മാറുന്നത് വരെ ഈ രീതിയിലുള്ള വികസനമുന്നേറ്റം തുടരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം കോൺഗ്രസിനെ വിജയിപ്പിക്കാൻ ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാനായി ചിലര്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.