ETV Bharat / bharat

ഡങ്കി ഡ്രോപ് 5; 'ഇന്ന് സൂര്യൻ അസ്‌തമിക്കും മുമ്പ് പ്രണയം അനുഭവിക്കൂ' ഡങ്കി പേരിന് പിന്നിലെ അര്‍ത്ഥം വെളിപ്പെടുത്തി താരം

author img

By ETV Bharat Kerala Team

Published : Dec 11, 2023, 10:43 AM IST

Dunki Drop 5: ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഷാരൂഖ് ഖാന്‍. ഡങ്കി ഡ്രോപ് 5 അപ്‌ഡേറ്റ് പങ്കുവച്ച് താരം.

Shah Rukh Khan reveals meaning behind Dunki  Shah Rukh Khan  Dunki  Shah Rukh Khan surprises fans  Shah Rukh Khan surprises fans with new track  Dunki new track O Maahi  Dunki song O Maahi  Dunki songs  Dunki promotional video  O Maahi song  O Maahi teaser  Shah Rukh Khan Instagram post  ഡങ്കി ഡ്രോപ് 5  ഡങ്കി പേരിന് പിന്നിലെ അര്‍ത്ഥം  Dunki Drop 5  ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  ഡങ്കി ഡ്രോപ് 5  ഓ മാഹി ടീസര്‍  ഓ മാഹി ഗാനം  ഡങ്കി  ഡങ്കി ഗാനം
Shah Rukh Khan surprises fans with new track O Maahi

തിങ്കളാഴ്‌ച രാവിലെ തന്നെ ആരാധകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ (Shah Rukh Khan). തന്‍റെ റിലീസിനൊരുങ്ങുന്ന 'ഡങ്കി'യിലെ പുതിയ ഗാനം 'ഓ മാഹി'യുടെ ടീസറുമായി (Dunki Drop 5) എത്തിയിരിക്കുകയാണ് ബോളിവുഡ് ബാദുഷാ (Shah Rukh Khan dropped O Maahi teaser). ഡങ്കി ഡ്രോപ് 5 കൂടിയാണ് 'ഓ മാഹി' ഗാനം (Dunki Drop 5 O Maahi).

'ഡങ്കി'യുടെ അര്‍ത്ഥം എന്താണെന്നും ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. എക്‌സിലൂടെയാണ് (ട്വിറ്റര്‍) താരം 'ഓ മാഹി'യുടെ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. ടീസറിനൊപ്പം ഒരു അടിക്കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

'ഡങ്കി എന്താണ് ഉദ്ദേശിക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നു? ഡങ്കി എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് വേർപെടുത്തുക. നിങ്ങൾ അവരോടൊപ്പം ആയിരിക്കുമ്പോൾ, ആ നിമിഷം അന്ത്യം വരെ നിലനിൽക്കണമെന്ന് നിങ്ങള്‍ക്ക് തോന്നും. ഓ മാഹി ഓ മാഹി.... ഇന്ന് സൂര്യൻ അസ്‌തമിക്കും മുമ്പ് പ്രണയം അനുഭവിക്കൂ! ഡങ്കി ഡ്രോപ് 5 - ഓ മാഹി പ്രൊമോഷണൽ വീഡിയോ ഉടൻ പുറത്തിറങ്ങും!ഡങ്കി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബർ 21ന് റിലീസ് ചെയ്യും.'-ഷാരൂഖ് ഖാന്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഓ മാഹിയുടെ 13 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറാണ് താരം പങ്കുവച്ചിരിക്കുന്നത്. ടീസറില്‍ പൂർണ്ണമായും കറുത്ത വസ്ത്രം ധരിച്ച് മരുഭൂമിയിൽ നിൽക്കുന്ന ഷാരൂഖ് ഖാനെയാണ് കാണാനാവുക. അരിജിത് സിംഗ് ആണ് 'ഓ മാഹി' ഗാനം ആലപിച്ചിരിക്കുന്നത്. 'ഓ മാഹി' വീഡിയോ ഗാനം ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഉടൻ തന്നെ റിലീസ് ചെയ്യും.

ഇതിനോടകം തന്നെ 'ഡങ്കി'യുടെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. 'ലുട്ട് പുട്ട് ഗയ', 'നികലെ തി കഭി ഹം ഘർ സേ' എന്നീ രണ്ട് ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

ഷാരൂഖ് ഖാന്‍റെ കഥാപാത്രവും സുഹൃത്തുക്കളും നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. വിദേശത്ത് പറക്കാനുള്ള നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പര്‍ശിയായ കഥയാണ് ചിത്രം പറയുന്നത്. കാനഡ, ഇംഗ്ലണ്ട് തുടങ്ങി രാജ്യങ്ങളിലേയ്‌ക്കുള്ള ഇന്ത്യൻ യുവാക്കളുടെ കൂട്ട കുടിയേറ്റമാണ് 'ഡങ്കി' ചര്‍ച്ച ചെയ്യുന്നത്.

തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനായി ഒന്നിച്ച് വെല്ലുവിളികള്‍ നേരിടുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. യഥാര്‍ഥ ജീവിത അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട് ഒരുക്കിയ 'ഡങ്കി' പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഇതിഹാസമാണ്. വ്യത്യസ്‌ത കഥകളെ ഒരുമിച്ച് കൊണ്ടുവരികയും, ഉല്ലാസകരവും ഹൃദയഭേദകവുമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുകയാണ് 'ഡങ്കി'യിലൂടെ സംവിധായകന്‍.

സങ്കീർണമായ ഒരു വിഷയത്തിലേയ്‌ക്കാകും 'ഡങ്കി' വെളിച്ചം വീശുക. 'ഡങ്കി ഫ്ലൈറ്റ്' എന്ന കൗതുകകരവും സവിശേഷവുമായ ഒരു ആശയം 'ഡങ്കി'യിലൂടെ പര്യവേഷണം ചെയ്യുകയാണ് സംവിധായകന്‍. അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പിൻവാതിലൂടെ പ്രവേശിക്കുന്ന, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്.

Also Read: സലാര്‍ ട്രെയിലര്‍ തരംഗത്തിനിടെ ഡങ്കി ഗാനം; പ്രിയപ്പെട്ടതെന്ന് ഷാരൂഖ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.