ETV Bharat / bharat

Shah Rukh Khan Fans jawan release ജവാന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്, പുലര്‍ച്ചെ 2 മണിക്കും ക്യൂവില്‍ നിന്ന് ആരാധകര്‍

author img

By ETV Bharat Kerala Team

Published : Sep 6, 2023, 9:22 PM IST

SRK fans waiting to buy Jawan tickets സോഷ്യല്‍ മീഡിയയില്‍ ജവാന്‍ തരംഗമാകുമ്പോള്‍ ഷാരൂഖ് ഖാന്‍ ആരാധകര്‍ പുലര്‍ച്ചെ രണ്ട് മണി മുതല്‍ ജവാന്‍ ടിക്കറ്റിനായി തിയേറ്ററിന് പുറത്ത് കാത്തു നില്‍ക്കുകയാണ്..

Jawan  Shah Rukh Khan  Shah Rukh Khan fans  Shah Rukh Khan in jawan  Shah Rukh Khan fans wait outside ticket counter  Shah Rukh Khan jawan fever  Shah Rukh Khan films  jawan release date  Shah Rukh Khan fans wait in long queue  കിംഗ് ഖാന്‍റെ ജവാന്‍ കാണാന്‍  കിംഗ് ഖാന്‍റെ ജവാന്‍  ജവാന്‍  SRK fans waiting to buy Jawan tickets  SRK fans  Jawan tickets  Jawan Advance Booking  ജവാന്‍  ഷാരൂഖ് ഖാന്‍  കിംഗ് ഖാന്‍  നയന്‍താര  ജവാന്‍ ടിക്കറ്റ്  ജവാന്‍ അഡ്വാന്‍സ് ബുക്കിംഗ്  Jawan release  Pathaan  To buy Jawan Ticket
Shah Rukh Khan Fans Wait In Long Queue

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan), റിലീസിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം നാളെയാണ് (സെപ്‌റ്റംബര്‍ 7) തിയേറ്ററുകളില്‍ എത്തുന്നത് (Jawan release). ബോളിവുഡില്‍ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'പഠാന്‍റെ' (Pathaan) വിജയം 'ജവാന്‍' ആവർത്തിക്കുമെന്നാണ് ആരാധകരുടെയും നിര്‍മാതാക്കളുടെയും പ്രതീക്ഷ.

ബിഗ് സ്‌ക്രീനില്‍ ഷാരൂഖ് ഖാന്‍റെ ദൃശ്യവിരുന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കാസ്‌റ്റിങ് കൊണ്ടും പ്രൊമോഷണല്‍ തന്ത്രങ്ങള്‍ കൊണ്ടും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച അറ്റ്‌ലി കുമാർ (Atlee Kumar) സംവിധാനം ചെയ്‌ത 'ജവാന്‍' അതിന്‍റെ പ്രദര്‍ശന ദിനം തന്നെ കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെയില്ല.

Also Read: Jawan Movie Advance Booking: ഓപ്പണിംഗില്‍ രണ്ടാമതും 100 കോടി ഹിറ്റടിക്കാന്‍ കിംഗ് ഖാൻ; ബോളിവുഡിന് ഇത് പുതുചരിത്രം

റിലീസിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ജവാന്‍റെ ടിക്കറ്റ് വാങ്ങാൻ (To buy Jawan Ticket) മഹാരാഷ്ട്രയിലെ ഒരു തിയേറ്ററിന് പുറത്ത് ആളുകളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 2 മണിക്ക് 'ജവാൻ' ടിക്കറ്റ് വാങ്ങാൻ തിയേറ്ററിന് പുറത്ത് നില്‍ക്കുന്ന ആരാധകരുടെ നീണ്ട ക്യൂവിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (Shah Rukh Khan Fans Wait In Long Queue).

  • Offline Advance Booking of #Jawan at 2 a.m. in Malegaon, UP. If people are in line for Advance Booking at Mid-Night then imagine when Film will release.

    The response will be Bigger this time than ever. #ShahRukhKhan 🔥

    pic.twitter.com/WhFkl7hgWl

    — JUST A FAN. (@iamsrk_brk) September 5, 2023 " class="align-text-top noRightClick twitterSection" data=" ">

ഷാരൂഖ് ഖാന്‍റെ ഒരു ഫാന്‍ പേജാണ് എക്‌സില്‍ (ട്വിറ്ററില്‍) ഇതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ മാലേഗാവില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് ഫാന്‍ പേജില്‍ നിന്നും വ്യക്തമാകുന്നത്. അഡ്വാന്‍സ് ബുക്കിങ് അവസാനിക്കുന്നതിന് മുമ്പ്, ഇന്ത്യയിലുടനീളം ഏകദേശം 10 ലക്ഷം സിനിമ ടിക്കറ്റുകൾ വിറ്റഴിക്കുമെന്നാണ് കണക്കുക്കൂട്ടല്‍ (Jawan Advance Booking).

Also Read: Ask SRK Replies Viral : 'കമല്‍ ദയാലു, നയന്‍താര സുന്ദരി' ; കാമുകിക്കൊപ്പം ജവാന്‍ കാണാന്‍ ഫ്രീ ടിക്കറ്റ് ചോദിച്ചയാള്‍ക്ക് ഷാരൂഖിന്‍റെ ഉഗ്രന്‍ മറുപടി

മുംബൈ, ബിഹാറിലെ മോത്തിഹാരി, പശ്ചിമ ബംഗാളിലെ കൊൽക്കത്ത എന്നിവിടങ്ങള്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളിൽ എസ്ആർകെ ആരാധകരുടെ ആവേശം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, അവിടങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ 'ജവാന്‍റെ' പ്രദര്‍ശനം ഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്. അതേസമയം, എക്‌സില്‍ ഷാരൂഖ് ഖാന്‍ ഏറ്റവും ഒടുവിലായി പങ്കുവച്ച പുതിയ സന്ദേശത്തില്‍ 'ജവാന്‍' ആസ്വദിക്കാന്‍ താരം ആരാധകരോട് അഭ്യര്‍ഥിച്ചു.

കിംഗ് ഖാന്‍റെയും ഗൗരി ഖാന്‍റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ (Red Chillies Entertainment) ആണ് 'ജവാന്‍റെ' നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. നയന്‍താര നായികയായി എത്തുമ്പോള്‍ അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തില്‍ എത്തുന്നുണ്ട്. വിജയ്‌ സേതുപതി പ്രതിനായക വേഷത്തിലും എത്തുന്നു. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുന്നത്.

Also Read: SRK On Jawan Pre Release Event 'തമിഴ്‌ സിനിമയുമായി ഞാന്‍ പ്രണയത്തിലാണ്'; ജവാന്‍ പ്രീ റിലീസ് ഇവന്‍റില്‍ ഷാരൂഖ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.