ETV Bharat / bharat

മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌ത പിതാവിന്‍റെ ജീവപര്യന്തം ശരിവച്ച് കോടതി

author img

By

Published : Dec 20, 2021, 10:02 PM IST

സ്വന്തം പിതാവിന്‍റെ ഒത്താശയോടെയാണ് പീഡനത്തിന് ഇരയായതെന്ന് കുട്ടിയുടെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാണെന്ന് കോടതി

മകള്‍ പീഡനം പിതാവ് ജീവപര്യന്തം  പിതാവ് ജീവപര്യന്തം ഡല്‍ഹി ഹൈക്കോടതി  father life sentence delhi highcourt  minor girl rape father imprisonment
മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന പിതാവിന്‍റെ ജീവപര്യന്തം ശരിവച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി : മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത പിതാവിന്‍റെ ജീവപര്യന്തം ശരിവച്ച് ഡൽഹി ഹൈക്കോടതി. ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെ കാണണമെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്നും ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

സ്വന്തം പിതാവിന്‍റെ ഒത്താശയോടെയാണ് പീഡനത്തിന് ഇരയായതെന്ന് കുട്ടിയുടെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാണ്. ലൈംഗികാതിക്രമം നേരിട്ടതിന് പുറമേ വളരെക്കാലം നീണ്ടുനിൽക്കുന്ന മാനസികാഘാതത്തിന് സംഭവം കാരണമായെന്നും ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനി അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.

Also read: യുവാവിനെ കാണാതായതില്‍ വൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യയും കാമുകനും ചേർന്ന്

ഐപിസി 34, 377 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മാവനാണ് കേസിലെ മറ്റൊരു പ്രതി. ഇയാളുടെ ജീവപര്യന്തവും കോടതി ശരിവച്ചു.നിരവധി പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളുടേയും മെഡിക്കല്‍ തെളിവുകളുടേയും അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.