ETV Bharat / bharat

വ്യാജ വാക്സിനേഷൻ ക്യാമ്പ്; ഏഴാമത്തെയാളും പിടിയില്‍

author img

By

Published : Jul 2, 2021, 6:59 AM IST

വ്യാജ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നതിന് ഓഫിസ് കെട്ടിടം വാടകയ്ക്ക് നല്‍കിയ ആളാണ് അറസ്റ്റിലായത്

Kolkata Police  Fake vaccination scam in West Bengal  One more arrest in fake vaccination scam  Debanjan Deb  West Bengal News  Kolkata News  വാക്‌സിനേഷൻ തട്ടിപ്പ്  കൊല്‍ക്കത്ത വാക്‌സിനേഷൻ തട്ടിപ്പ്  ദേബഞ്ജൻ ദേവ്  മിമി ചക്രബർത്തി  തൃണമൂൽ എംപി മിമി ചക്രബർത്തി  ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്
വാക്‌സിനേഷൻ തട്ടിപ്പ് ; ഒരാള്‍ കൂടി പിടിയില്‍

കൊല്‍ക്കത്ത: വാക്സിനേഷൻ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അശോക് റായ് എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. ഡിറ്റക്ടീവ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ ബിറാത്തിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കേസിലെ മുഖ്യപ്രതി ദേബഞ്ജൻ ദേവ് നേരത്തെ അറസ്റ്റിലായിരുന്നു. വ്യാജ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നതിനായി ദേബഞ്ജൻ ദേവ് അശോകില്‍ നിന്ന് കസബ രാജദംഗയിലെ ഓഫിസ് വാടകയ്ക്ക് എടുത്തിരുന്നു. പ്രതിമാസം 65,000 രൂപയാണ് വാടക നല്‍കിയിരുന്നത്. ദേബഞ്ജൻ വ്യാജ വാക്‌സിനേഷൻ ക്യാമ്പ് ആണ് നടത്തുന്നതെന്നറിഞ്ഞിട്ടും അശോക് ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സിറ്റി കോളജിലും കസബയിലുമായി രണ്ട് വ്യാജ വാക്സിനേഷൻ ക്യാമ്പുകളാണ് ദിബഞ്ജൻ ദേബ് സംഘടിപ്പിച്ചിരുന്നത്. വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചെന്ന തൃണമൂൽ എംപി മിമി ചക്രബർത്തിയുടെ പരാതിയിൽ ആണ് ദേബന്‍ജന്‍ ദേവ് അറസ്റ്റിലാകുന്നത്.

Also Read: വർക്കലയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.