കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഏഴ് മരണം

author img

By

Published : Jan 14, 2022, 10:11 AM IST

Seven people killed as car hits divider in Davangere of Karnataka

യാദ്‌ഗിർ ജില്ലയിലെ ഷഹപുർ സ്വദേശികളാണ് മരിച്ചവരെല്ലാം. ബംഗളൂരുവില്‍ നിന്ന് ധോസ്‌പേട്ടിലേക്ക് പോകും വഴിയാണ് അപകടം.

ദേവാൻഗരെ: കർണാടകയിലെ ദേവാൻഗരെയില്‍ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഏഴ് മരണം. ജഗലൂർ താലൂക്കിലെ കനനകട്ടെയില്‍ വെള്ളിയാഴ്‌ച (14.01.22) പുലർച്ചെയാണ് അപകടം. ആറ് പേർ അപകട സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

യാദ്‌ഗിർ ജില്ലയിലെ ഷഹപുർ സ്വദേശികളാണ് മരിച്ചവരെല്ലാം. ബംഗളൂരുവില്‍ നിന്ന് ധോസ്‌പേട്ടിലേക്ക് പോകും വഴിയാണ് അപകടം. ദേവാൻഗരെ എസ്‌പി സിബി റിഷ്യന്ത് സംഭവ സ്ഥലം സന്ദർശിച്ചു. കൂടുതല്‍ വിവരങ്ങൾ അറിവായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.