ETV Bharat / bharat

ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഏഴ് ജർമൻ പൗരന്മാർ അറസ്‌റ്റിൽ

author img

By

Published : Oct 30, 2022, 10:20 AM IST

ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ പ്രസംഗിച്ചതിന് 17 ബംഗ്ലാദേശ് പൗരന്മാരേയും മൂന്ന് സ്വീഡൻ സ്വദേശികളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു

മതപരമായ പരിപാടിയിൽ പ്രസംഗിച്ചു  ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ ലംഘിച്ചു  ഏഴ് ജർമ്മൻ പൗരന്മാർ അറസ്‌റ്റിൽ  അസമിൽ ഏഴ് ജർമ്മൻ പൗരന്മാർ അറസ്‌റ്റിൽ  ജർമ്മൻ പൗരന്മാർ  ജർമ്മൻ പൗരന്മാർ കാസിരംഗ ദേശീയ ഉദ്യാനത്തിൽ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  national news  malayalam news  Assam cops detain 7 German nationals  seven German nationals arrested by assam cops  Germans delivering sermons by flouting visa rules  flouting visa rules  violation of tourist visa conditions  allegedly delivered sermons at a religious program  Seven German nationals were detained
മതപരമായ പരിപാടിയിൽ പ്രസംഗിച്ചു: ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഏഴ് ജർമ്മൻ പൗരന്മാർ അറസ്‌റ്റിൽ

ദീസ്‌പൂർ: ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ ലംഘിച്ച് മതപരമായ പരിപാടിയിൽ പ്രസംഗിച്ച ഏഴ് ജർമൻ പൗരന്മാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലാണ് സംഭവം. ഒക്‌ടോബർ 26 നാണ് ജർമൻ പൗരന്മാർ കാസിരംഗ ദേശീയ ഉദ്യാനത്തിൽ എത്തിയത്.

തുടർന്ന് ടൂറിസ്റ്റ് വിസയിൽ അനുവദനീയമല്ലാത്ത മിഷനറി പ്രവർത്തനങ്ങളിൽ ഇവർ പങ്കെടുത്തതായി അസം പ്രത്യേക ഡിജിപി ജിപി സിംഗ് അറിയിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശാനുസരണം ഒരാൾക്ക് 500 യുഎസ് ഡോളർ എന്ന രീതിയിൽ പിഴ ചുമത്തിയിച്ചുണ്ട്. കൂടാതെ ഇവരെ സ്വന്തം രാജ്യത്തേയ്‌ക്ക് തിരിച്ചയക്കാനും പൊലീസ് തീരുമാനിച്ചു.

ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ പ്രസംഗിച്ചതിന് 17 ബംഗ്ലാദേശ് പൗരന്മാരേയും മൂന്ന് സ്വീഡൻ സ്വദേശികളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒക്‌ടോബർ മാസത്തിൽ മാത്രം ഇതോടെ 27 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മുൻപ് അറസ്‌റ്റ് ചെയ്‌ത എല്ലാവരേയും അവരവരുടെ രാജ്യങ്ങളിലേയ്‌ക്ക് തിരിച്ചയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.