ETV Bharat / bharat

പൊലീസിന് നേരെ സായുധ ആക്രമണം: ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി

author img

By

Published : Dec 15, 2021, 12:33 PM IST

തിങ്കളാഴ്‌ച ശ്രീനഗറിലെ സീവാൻ മേഖലയില്‍ പൊലീസ് ബസിനു നേരെ മൂന്ന് സായുധധാരികള്‍ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Security beefed up in Kashmir  zewan militant attack latest  militant attack on security forces in srinagar  srinagar security  ശ്രീനഗര്‍ സുരക്ഷ  സീവാന്‍ സായുധ ആക്രമണം  കശ്‌മീര്‍ പൊലീസിന് നേരെ സായുധ ആക്രമണം
പൊലീസുകാര്‍ക്ക് നേരെയുള്ള സായുധ ആക്രമണം: ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: കഴിഞ്ഞ ദിവസം സീവാൻ മേഖലയില്‍ പൊലീസ് ബസിന് നേരെ സായുധ ആക്രമണമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലും പരിസരത്തും ബാരിക്കേഡുകളും ചെക്ക്പോയിന്‍റുകളും സ്ഥാപിച്ചു. പൊലീസും സുരക്ഷസേനയും അർധസൈനിക വിഭാഗവും ചൊവ്വാഴ്‌ച നഗരത്തില്‍ വാഹന പരിശോധന നടത്തി.

എന്നാല്‍ പതിവ് പരിശോധനയാണ് നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളെ പരിശോധിക്കുന്നതിനാണ് സിആർപിഎഫിന്‍റെ വനിത ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്നും നഗരത്തിൽ സായുധ ആക്രമണങ്ങള്‍ വർധിക്കുന്നത് കണക്കിലെടുത്ത് ഇത്തരം നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്‌ച ശ്രീനഗറിലെ സീവാൻ മേഖലയില്‍ പൊലീസ് ബസിനു നേരെ മൂന്ന് സായുധധാരികള്‍ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഈ വർഷം ജമ്മു കശ്‌മീരില്‍ 206 സായുധ ആക്രമണങ്ങളും 28 നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടന്നിട്ടുണ്ട്.

Also read: Zewan Terror Attack: ശ്രീനഗർ ഭീകരാക്രമണം: ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു; പിന്നിൽ ജെയ്‌ഷെ മുഹമ്മദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.