ETV Bharat / bharat

ട്വിറ്ററിനോട് അതൃപ്തി അറിയിച്ച് കേന്ദ്രം; മുഴുവൻ അക്കൗണ്ടുകളും പൂട്ടണമെന്ന് ആവശ്യം

author img

By

Published : Feb 11, 2021, 10:38 AM IST

Updated : Feb 11, 2021, 11:13 AM IST

കർഷക വംശഹത്യ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിവരങ്ങൾ പങ്ക് വെയ്ക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും ഐടി സെക്രട്ടറി പറഞ്ഞു.

Secretary Ministry of Electronics & IT  GoI held a virtual interaction with Twitter officials  Secretary Ministry of Electronics & IT  Twitter officials  ട്വിറ്ററിനോട് അതൃപ്തി അറിയിച്ച് കേന്ദ്രം  കര്‍ഷക പ്രക്ഷോഭം  ട്വിറ്റർ അക്കൗണ്ടുകൾ  കർഷക വംശഹത്യ  കേന്ദ്ര ഐടി സെക്രട്ടറി
ട്വിറ്ററിനോട് അതൃപ്തി അറിയിച്ച് കേന്ദ്രം; മുഴുവൻ അക്കൗണ്ടുകളും പൂട്ടണമെന്ന് ആവശ്യം

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ഉള്ളടക്കങ്ങളും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും പങ്കുവെക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം പിൻതുടരാത്തതിൽ ട്വിറ്ററിനോട് അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഐടി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ട്വിറ്റർ എക്സിക്യൂട്ടീവുകളുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അതൃപിതി അറിയിച്ചത്.

  • Secretary Ministry of Electronics & IT, GoI held a virtual interaction with Twitter officials. Secretary took up the issue of using a hashtag on ‘farmer genocide’ and expressed strong displeasure on the way Twitter acted after an emergency order was issued to remove this hashtag.

    — ANI (@ANI) February 10, 2021 " class="align-text-top noRightClick twitterSection" data=" ">

കർഷക വംശഹത്യ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിവരങ്ങൾ പങ്കുവെയ്ക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്ന് കൂടിക്കാഴ്ചക്കിടെ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്‌നി പറഞ്ഞു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ കമ്പനി നിയമങ്ങൾക്ക് ഉപരി രാജ്യത്തെ നിയമം പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥമാണെന്ന് ട്വിറ്ററിന് നൽകിയ മുന്നറിയിപ്പിൽ അജയ് പ്രകാശ് സാഹ്‌നി പറഞ്ഞു.

സർക്കാർ നിർദേശിച്ചിട്ടുള്ള മുഴുവൻ അക്കൗണ്ടുകളും ഉടൻ റദ്ദാക്കണമെന്ന് ട്വിറ്റർ പ്രതിനിധികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ ഐടി സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : Feb 11, 2021, 11:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.