ETV Bharat / bharat

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ജനുവരി 6ന് സുപ്രീംകോടതി പരിഗണിക്കും

author img

By

Published : Jan 3, 2023, 7:26 PM IST

Updated : Jan 4, 2023, 2:42 PM IST

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം

same sex marriage  ഒരേലിംഗ വിവാഹത്തിന് നിയമസാധുത  മൗലികാവകാശങ്ങളുടെ  same sex marriage petitions  supreme court news  ഒരേലിംഗ വിവാഹ ഹര്‍ജികള്‍  സുപ്രീംകോടതി വാര്‍ത്തകള്‍
supreme cour

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് (same sex marriage) നിയമപരമായ അംഗീകാരം നല്‍കണമെന്നാവശ്യപ്പെടുന്ന വിവിധ ഹര്‍ജികളില്‍ സുപ്രീംകോടതി ജനുവരി ആറിന് വാദം കേള്‍ക്കും. അന്നേദിവസം തന്നെ കേരള, ഡല്‍ഹി ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ഒരേലിംഗത്തിലുള്ള ദമ്പതികള്‍ തങ്ങളുടെ വിവാഹത്തിന് നിയമപരമായ അംഗീകാരം രാജ്യത്ത് വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് ഡിസംബര്‍ 14ന് നോട്ടീസ് അയച്ചിരുന്നു. സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് നിയമസാധുത നല്‍കാതിരിക്കുന്നത് ഭരണഘടനയിലെ അനുഛേദങ്ങളായ 14, 19, 21 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. ഈ ഹര്‍ജി നല്‍കിയ ദമ്പതികളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റൊരാള്‍ യുഎസ് പൗരനുമാണ്.

2014ല്‍ യുഎസില്‍ വച്ചാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്‌തത്. ഇന്ത്യയിലെ വിദേശ വിവാഹ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്യാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ഉണ്ടെന്ന് സുപ്രീംകോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വാദം ലൈവ് സ്‌ട്രീമിങ് നടത്തണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ആനന്ദ് ഗ്രോവര്‍ ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ലിസ്‌റ്റ്‌ ചെയ്യപ്പെടുന്ന സമയത്ത് ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സ്‌പെഷല്‍ മാരേജ് ആക്റ്റില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ നവംബര്‍ 25നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടിസയച്ചിരുന്നു. ഈ ഹര്‍ജികളാണ് ജനുവരി ആറിന് സുപ്രീംകോടതി പരിഗണിക്കുന്നത്.

Last Updated : Jan 4, 2023, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.