ETV Bharat / bharat

SC On Interim VC Appointment In West Bengal : ബംഗാളിലെ ഇടക്കാല വിസി നിയമനം : ഗവര്‍ണറുടെ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

author img

By ETV Bharat Kerala Team

Published : Oct 6, 2023, 8:47 PM IST

wb govt vs governor sc expresses discontent over interim vc appointment : കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതില്‍ നിന്നും ഗവര്‍ണറെ വിലക്കി സുപ്രീം കോടതി

wb govt vs governor  supreme court  supreme court against wb governor  sc expresses discontent over interim vc appntmnt  sc on interim vc appointment in west bengal  supreme court  west bengal  സുപ്രീം കോടതി  പശ്ചിമ ബംഗാള്‍  പശ്ചിമ ബംഗാള്‍ സര്‍വകലാശാലകള്‍  ബംഗാളിലെ ഇടക്കാല വിസി നിയമനം  സിവി ആനന്ദബോസ്
supreme court

ന്യൂഡല്‍ഹി : വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ പശ്ചിമബംഗാള്‍ സര്‍വകലാശാലകളില്‍ ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിവി ആനന്ദബോസിന്‍റെ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി (SC On Interim VC Appointment In West Bengal). ഇതേ തുടര്‍ന്ന് കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതില്‍ നിന്നും ഗവര്‍ണറെ സുപ്രീം കോടതി വിലക്കി. സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസ് പുറപ്പെടുവിക്കുകയും ചാന്‍സലറുടെ പ്രതികരണം തേടുകയും ചെയ്‌തു.

ഇടക്കാല വിസിമാരുടെ ശമ്പളവും അലവന്‍സുകളും സ്ഥിരം വിസിമാരുടേതായിരിക്കില്ലെന്നും അവര്‍ക്ക് അതിന് അര്‍ഹതയില്ലെന്നും ബെഞ്ച് പറഞ്ഞു. ഭരണഘടന അധികാരിയായ ചാൻസലർക്കോ മുഖ്യമന്ത്രിക്കോ പ്രശ്നപരിഹാരത്തിന് കഴിയാത്തതെന്തെന്നും ബെഞ്ച് ചോദിച്ചു.

പശ്ചിമ ബംഗാളിലെ എട്ട് സര്‍വകലാശാലകളില്‍ ഇടക്കാല വൈസ് ചാന്‍സലര്‍മാരെ സിവി ആനന്ദബോസ് നിയമിച്ചതാണ് സര്‍ക്കാരുമായുളള എറ്റുമുട്ടല്‍ കൂടുതല്‍ വഷളാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടെ അവഗണിച്ച് ഗവര്‍ണര്‍ നിയമനം നടത്തുകയായിരുന്നു. അതേസമയം സര്‍ക്കാര്‍ തന്ന പട്ടികയിലുളളവരെ കുറിച്ച് സ്വന്തം നിലയ്ക്ക്‌ അന്വേഷിച്ചുവെന്നും അവരില്‍ ചിലര്‍ അഴിമതിയുടെ പശ്ചാത്തലമുളളവരാണെന്നുമായിരുന്നു സിവി ആനന്ദബോസിന്‍റെ ന്യായീകരണം.

സ്വന്തം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി നേരിടുന്നവരാണ് ചിലര്‍. അധ്യാപക ജോലിയുടെ മറവില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് മറ്റൊരുകൂട്ടര്‍. അതുകൊണ്ട് മികച്ച അക്കാദമിക പശ്ചാത്തലമുളളവരെ കണ്ടെത്തി താന്‍ തന്നെ നിയമിക്കുകയായിരുന്നെന്നും കൊല്‍ക്കത്ത ഹൈക്കോടതി ഇത് ശരിവച്ചെന്നും ആനന്ദബോസ് കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.