ETV Bharat / bharat

'ശിവസേനയുടെ പേരും ചിഹ്നവും സ്വന്തമാക്കാന്‍ 2,000 കോടിയുടെ ഇടപാട്, തെളിവുണ്ട്', ഷിന്‍ഡെ പക്ഷത്തിനെതിരെ സഞ്ജയ് റാവത്ത്

author img

By

Published : Feb 19, 2023, 3:41 PM IST

ശിവസേന എന്ന പേരും, പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് ഇക്കഴിഞ്ഞ 17ാം തിയതി അനുവദിച്ചിരുന്നു. ഈ അന്തിമ തീരുമാനത്തിലാണ് സഞ്ജയ് റാവത്തിന്‍റെ ആരോപണം

Shiv Sena name and symbol  Sanjay Raut allegations against Shinde  Shinde camp on eci order  സഞ്ജയ് റാവത്തിന്‍റെ ആരോപണം  സഞ്ജയ് റാവത്ത്  ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനെതിരെ സഞ്ജയ് റാവത്ത്
സഞ്ജയ് റാവത്ത്

മുംബൈ : ശിവസേനയുടെ പേരും ചിഹ്നവും സ്വന്തമാക്കാന്‍ 2,000 കോടിയുടെ ഇടപാട് നടന്നതായി ഉദ്ധവ് താക്കറെ പക്ഷത്തുള്ള പ്രമുഖ നേതാവ് സഞ്ജയ് റാവത്ത് എംപി. ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചതിലാണ് സഞ്ജയ് റാവത്തിന്‍റെ ഗുരുതര ആരോപണം. ഇത് പ്രാഥമിക കണക്കാണെന്നും തന്‍റെ ആരോപണത്തില്‍ 100 ശതമാനം വസ്‌തുതയുണ്ടെന്നും സഞ്‌ജയ് റാവത്ത് ട്വീറ്റിലൂടെ വ്യക്തമാക്കി.

'ഞാൻ വിശ്വസിക്കുന്നു, തെരഞ്ഞെടുപ്പ് ചിഹ്നവും പേരും ലഭിക്കാൻ ഇതുവരെ 2,000 കോടിയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് പ്രാഥമിക കണക്കും 100 ശതമാനം സത്യവുമാണ്. താമസിയാതെ പല കാര്യങ്ങളും പുറത്തുവരും. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഒരിക്കലും ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല'. - സഞ്‌ജയ് റാവത്ത്, ആരോപണ ശരമെയ്‌ത ട്വീറ്റ് ഇങ്ങനെയായിരുന്നു. ഈ ട്വീറ്റിന് പിന്നാലെ തന്‍റെ ആരോപണം ശരിവച്ച് മറ്റൊരു ട്വീറ്റും മൂന്ന് മണിക്കൂറിന് ശേഷം സഞ്‌ജയ് റാവത്ത് തൊടുത്തുവിട്ടു.

  • मुझे यकीन है...
    चुनाव चिन्ह और नाम हासिल करने के लिए अब तक 2000 करोड़ के सौदे और लेन-देन हो चुके हैं...
    यह प्रारंभिक आंकड़ा है और 100 फीसदी सच है..
    जल्द ही कई बातों का खुलासा होगा.. देश के इतिहास में ऐसा कभी नहीं हुआ था.@ECISVEEP @PMOIndia pic.twitter.com/qokcT3LkBC

    — Sanjay Raut (@rautsanjay61) February 19, 2023 " class="align-text-top noRightClick twitterSection" data=" ">

'ഇക്കാര്യം പറഞ്ഞത് ഒരു ബില്‍ഡര്‍': 'അർധ ജുഡീഷ്യൽ അധികാരമുള്ള ഒരു ഭരണഘടനാസ്ഥാപനം പക്ഷപാതമില്ലാതെയിരിക്കുക മാത്രമല്ല, സ്വാധീനത്തിൽ നിന്ന് അകന്നുനിൽക്കുകയും വേണം. നിർഭാഗ്യവശാൽ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ ഉത്തരവില്‍ ഇക്കാര്യത്തില്‍ വേണ്ട ആത്മവിശ്വാസം നൽകുന്നില്ല'. - രണ്ടാമത്തെ ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്ര സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഒരു ബിൽഡർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായും മാധ്യമപ്രവർത്തകരോട് റാവത്ത് പറഞ്ഞു. തന്‍റെ ആരോപണങ്ങളില്‍ തെളിവിന്‍റെ പിൻബലമുണ്ട്. അത് ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ഈ ആരോപണം നിഷേധിച്ച് ഷിൻഡെ ക്യാമ്പ് എംഎൽഎ സദാ സർവങ്കർ രംഗത്തെത്തി. സഞ്ജയ് റാവത്തിന്‍റെ ആരോപണം വസ്‌തുതാവിരുദ്ധമാണെന്ന് പറഞ്ഞ സര്‍വങ്കര്‍, അദ്ദേഹം ഒരു കാഷ്യറാണോ എന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ വെള്ളിയാഴ്‌ചയാണ് (ഫെബ്രുവരി 17) ഏക്‌നാഥ് ഷിൻഡെ പക്ഷത്തെ യഥാർഥ ശിവസേനയായി അംഗീകരിക്കുകയും 'അമ്പും വില്ലും' വോട്ടെടുപ്പ് ചിഹ്നമായി അനുവദിക്കുകയും ചെയ്‌തത്. 78 പേജുള്ള ഉത്തരവിലാണ് ശിവസേന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഉദ്ധവ് താക്കറെ വിഭാഗത്തിന് അനുവദിച്ച ദീപശിഖ ചിഹ്നം തന്നെ ഉപയോഗിക്കണമെന്നുമാണ് കമ്മിഷന്‍റെ ഉത്തരവില്‍ പറയുന്നത്.

  • A Constitutional Body with quasi judicial powers should not only be impartial but ALSO APPEAR TO BE AWAY FROM ANY INFLUENCE. Unfortunately ECI Order doesnot inspire confidence.

    BJP has no scruples & can go to any extreme to safeguard its investment of 2000 Crs (40 MLAX 50 Cr) pic.twitter.com/0MuOR0Sh6d

    — Sanjay Raut (@rautsanjay61) February 19, 2023 " class="align-text-top noRightClick twitterSection" data=" ">

ALSO READ| 'അമ്പും വില്ലും മോഷ്‌ടിച്ച കള്ളനെ പാഠം പഠിപ്പിക്കണം'; തെരഞ്ഞെടുപ്പിന് തയ്യാറാകാൻ ആഹ്വാനം ചെയ്‌ത് ഉദ്ധവ് താക്കറെ

കള്ളനെ പാഠം പഠിപ്പിക്കണമെന്ന് ഉദ്ധവ് : തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ കടന്നാക്രമിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ശിവസേനയുടെ അമ്പും വില്ലും മോഷ്‌ടിച്ച കള്ളനെ പാഠം പഠിപ്പിക്കണം. ഞാൻ നിരാശനല്ല, നിങ്ങളുടെ പിന്തുണയാണ് എന്‍റെ ശക്തി. സർക്കാർ സംവിധാനത്തെ തങ്ങളുടെ അടിമകളാക്കി മാറ്റി ശിവസേനയെ ഒരിക്കലും അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മനസിലാക്കണം. തെരഞ്ഞെടുപ്പിൽ കള്ളനെ പാഠം പഠിപ്പിക്കുന്നതുവരെ നിങ്ങൾ വിശ്രമിക്കരുതെന്നും പാര്‍ട്ടി അണികളോട് ഉദ്ധവ് ആഹ്വാനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.