Farmers Tractor Rally | ട്രാക്‌ടർ മാർച്ച് നടക്കും ; പാർലമെന്‍റിൽ നിയമം റദ്ദാക്കും വരെ സമരമെന്ന് സംയുക്ത കിസാൻ മോർച്ച

author img

By

Published : Nov 21, 2021, 5:09 PM IST

FARMERS TRACTOR RALLY  SKM TRACTOR RALLY TO PARLIAMENT  FARMERS PROTEST  FARM LAWS  FARMERS MSP issue  പാർലമെന്‍റിലേക്കുള്ള ട്രാക്‌ടർ മാർച്ച് നടക്കും  കർഷക പ്രതിഷേധം  കാർഷിക നിയമങ്ങൾ  മിനിമം താങ്ങുവില  ഡൽഹി അതിർത്തിയിലെ പ്രതിഷേധം  പാർലമെന്‍റിൽ നിയമം റദ്ദാക്കും വരെ സമരം  സംയുക്ത കിസാൻ മോർച്ച

Farmers Protest ഭാവി പരിപാടികൾ തീരുമാനിക്കാൻ ഈമാസം 27ന് യോഗം ചേരുമെന്ന് സംയുക്ത കിസാൻ മോർച്ച (Samyukta Kisan Morcha)

ന്യൂഡൽഹി : കർഷകർ പാർലമെന്‍റിലേക്ക് നടത്താൻ തീരുമാനിച്ച ട്രാക്‌ടർ റാലി (TRACTOR RALLY) നവംബർ 29ന് തന്നെ നടക്കുമെന്ന് സംയുക്ത കിസാൻ മോർച്ച (Samyukta Kisan Morcha). ഭാവി പരിപാടികൾ തീരുമാനിക്കാനായി നവംബർ 27ന് യോഗം ചേരുമെന്നും സംഘടന വ്യക്തമാക്കി.

കാർഷിക നിയമം (Repeal of farm laws) പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുമായി ചർച്ച ചെയ്‌തെന്നും ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും സിങ്കു അതിര്‍ത്തിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൽ (Balbir Singh Rajewal) പറഞ്ഞു.

READ MORE: Rajasthan Cabinet Reshuffle| 'മന്ത്രിസഭാ പുനസംഘടന നല്ല സന്ദേശം' ; വിഭാഗീയത തള്ളി സച്ചിൻ പൈലറ്റ്

നവംബർ 22ന് കിസാൻ പഞ്ചായത്ത് ചേരും. 26ന് അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചേർന്ന് 29ന് പാർലമെന്‍റിലേക്ക് റാലി നടത്തും. പാർലമെന്‍റിൽ നിയമം റദ്ദാക്കുന്നതുവരെ അതിർത്തികളിൽ നടക്കുന്ന പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.