ETV Bharat / bharat

തലമുടി ക്രോപ്പ് ചെയ്‌ത് സാമന്ത ; പുതിയ ലുക്ക് പങ്കുവച്ച് താരം

പുതിയ ഹെയര്‍ സ്‌റ്റൈലിലുള്ള ഒരു വീഡിയോയും സാമന്ത തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഹെയര്‍ ഡ്രെസ്സറെ ടാഗ് ചെയ്‌തുകൊണ്ടാണ് പോസ്‌റ്റ്

Samantha  Samantha Ruth Prabhu shares cropped hair look  Samantha Ruth Prabhu shares her cropped hair  Samantha Ruth Prabhu  തലമുടി ക്രോപ്പ് ചെയ്‌ത് സാമന്ത  സാമന്ത  പുതിയ ലുക്ക് പങ്കുവച്ച് താരം  പുതിയ ഹെയര്‍ സ്‌റ്റൈലിലുള്ള ഒരു വീഡിയോയും സാമന്ത  സാമന്ത റൂത്ത് പ്രഭു  രോഹിത് ഭട്ട്‌കര്‍  മയോസൈറ്റിസ്
തലമുടി ക്രോപ്പ് ചെയ്‌ത് സാമന്ത; നീളന്‍ തലമുടിയോട് ബൈ പറഞ്ഞ് പുതിയ ലുക്ക് പങ്കുവച്ച് താരം
author img

By

Published : Jul 24, 2023, 1:56 PM IST

തന്‍റെ നീളന്‍ തലമുടിയോട് ടാറ്റ പറഞ്ഞ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). ഞായറാഴ്‌ചയാണ് താരം തന്‍റെ മുടി ക്രോപ്പ് ചെയ്‌ത പുതിയ ലുക്ക് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയത്. പുതിയ ഹെയര്‍ സ്‌റ്റൈലിലുള്ള ഒരു വീഡിയോയും സാമന്ത ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

തന്‍റെ ഹെയര്‍ ഡ്രസ്സറെ ടാഗ് ചെയ്‌തുകൊണ്ടാണ് സാമന്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. പുതിയ ഹെയര്‍സ്‌റ്റൈലില്‍ നിരവധി പേരുടെ പ്രശംസകള്‍ക്ക് പാത്രമായിരിക്കുകയാണ് താരം. 'ചെറിയ മുടിയിൽ വളരെ സുന്ദരിയായി കാണപ്പെടുന്നു' -ഒരാള്‍ കുറിച്ചു. 'എത്ര മനോഹരം' -എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.

അതേസമയം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് സാമന്ത. ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്നതെന്ന് താരം അറിയിച്ചിരുന്നു.

മയോസൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച താരം ചികിത്സ തുടര്‍ന്നുവരികയാണ്. അടുത്തിടെ, സാമന്തയുടെ ഹെയർസ്‌റ്റൈലിസ്‌റ്റും അടുത്ത സുഹൃത്തുമായ രോഹിത് ഭട്ട്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. സിനിമയില്‍ നിന്നും സാമന്ത ഇടവേള എടുക്കുന്നത് സംബന്ധിച്ച് വികാര നിര്‍ഭര കുറിപ്പാണ് രോഹിത് ഭട്ട്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്.

'രണ്ട് വർഷം, ഒരു സെൻസേഷണൽ മ്യൂസിക് വീഡിയോ, മൂന്ന് സിനിമകൾ, ഏഴ് ബ്രാൻഡ് ക്യാംപെയ്‌നുകള്‍, രണ്ട് എഡിറ്റോറിയലുകൾ, പിന്നെ ജീവിതകാലത്തെ ഓർമകൾ. വെയില്‍ ദിവസങ്ങള്‍ മുതല്‍ മഴദിനങ്ങളടക്കം ഞങ്ങൾ എല്ലാം കണ്ടു. സന്തോഷത്തിന്‍റെയും ചിരിയുടെയും കണ്ണുനീര്‍ മുതല്‍ വേദനയുടെ കണ്ണുനീര്‍ വരെ. ആത്മവിശ്വാസം മുതൽ ദുർബലമാകുന്നത് വരെ. നമ്മുടെ ഉയർച്ചയിൽ നിന്ന് താഴ്ച്ചകളിലേയ്‌ക്കും, പിന്നീട് പിന്തുണയിലേയ്‌ക്കും.. എത്ര മനോഹരമായാണ് നിങ്ങളോടൊപ്പമുള്ള യാത്ര. തീർച്ചയായും ഓർക്കേണ്ട ഒന്ന്.' -രോഹിത് ഭട്ട്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

'രോഗശാന്തിയ്‌ക്കായി നിങ്ങള്‍ യാത്ര നടത്തുമ്പോൾ, നിങ്ങൾക്ക് കൂടുതൽ ശക്തിയും കരുത്തും ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. നിങ്ങൾക്ക് എന്‍റെ വലിയ ആലിംഗനവും ഒത്തിരി സ്നേഹവും സാം! കാട്ടുതീക്ക് ശേഷവും വളർന്ന കാട്ടുപുഷ്‌പമാണ് നീ എന്നോര്‍ക്കുക. നിങ്ങൾ എന്നത്തേക്കാളും ശക്തമായി തിരിച്ചുവരാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് മനസ്സിലാക്കുക' -രോഹിത് ഭട്ട്‌കര്‍ കൂട്ടിച്ചേര്‍ത്തു. സാമന്തയ്‌ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും രോഹിത് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് താന്‍ മയോസെറ്റിസ് രോഗബാധിതയാണെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അതേസമയം മയോസൈറ്റിസില്‍ നിന്നും മുക്തി നേടാനാകുമെന്ന പ്രതീക്ഷയിലാണ് താരം. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതിലും അതിന് സമയമെടുക്കുമെന്നാണ് സാമന്ത അടുത്തിടെ വെളിപ്പെടുത്തിയത്.

മയോസൈറ്റിസ് രോഗം സ്ഥിരീകരിച്ചിട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തില്‍ നീണ്ട വികാരനിര്‍ഭര കുറിപ്പുമായി സാമന്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് തന്‍റെ രോഗ പോരാട്ട ദിനങ്ങളെ കുറിച്ച് താരം വിവരിച്ചത്. ഒപ്പം ഏതാനും ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

'രോഗ നിര്‍ണയം നടത്തിയിട്ട് ഇന്നേയ്‌ക്ക് ഒരു വര്‍ഷം തികയുന്നു. ഒരു പുതിയ സാധാരണ അവസ്ഥയുടെ നിർബന്ധിതമായ ഒരു വർഷം. ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരമായി, ഉള്‍വലിഞ്ഞ് നില്‍ക്കാന്‍ നിര്‍ബന്ധിതമായ ദിനങ്ങള്‍, നിര്‍ബന്ധിത തിരിച്ചുവരവുകള്‍... ശരീരവുമായി യുദ്ധം ചെയ്‌ത നാളുകള്‍.

Also Read: Samantha: 'ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരമായി...ശരീരവുമായി യുദ്ധം ചെയ്‌ത ഒരു വര്‍ഷം'; വികാരനിര്‍ഭര കുറിപ്പുമായി സാമന്ത

ജീവിതത്തിന്‍റെ അര്‍ഥം ആത്മപരിശോധന നടത്താന്‍ സഹായിച്ച ഒരു വര്‍ഷം. പ്രൊഫഷണലി പരാജയപ്പെട്ട ഒരു വര്‍ഷം... കാര്യങ്ങൾ കൂടുതൽ രസകരമാക്കാന്‍. പ്രാര്‍ഥനകളുടെയും പൂജകളുടെയും ഒരു വര്‍ഷം. അനുഗ്രഹങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടിയല്ല, ശക്തിയും സമാധാനവും കണ്ടെത്താനുള്ള പ്രാര്‍ഥന'- സാമന്ത കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.