ETV Bharat / bharat

ബാര്‍ബി പിങ്ക് സ്യൂട്ടില്‍ തിളങ്ങി സാമന്ത ; ചിത്രം വൈറല്‍

author img

By

Published : Aug 17, 2023, 8:05 PM IST

ഇന്‍സ്‌റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവച്ച് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു

Samantha Ruth Prabhu  Samantha Ruth Prabhu in pink  samantha in pink suit  samantha barbie trend  Samantha  ബാര്‍ബി പിങ്ക് സ്യൂട്ടില്‍ തിളങ്ങി സാമന്ത  സാമന്ത  സാമന്ത റൂത്ത് പ്രഭു  Kushi  കുഷി  കുഷി റിലീസ്  വിജയ് ദേവരകൊണ്ട
ബാര്‍ബി പിങ്ക് സ്യൂട്ടില്‍ തിളങ്ങി സാമന്ത; ചിത്രം വൈറല്‍

സാമന്തയുടേതായി (Samantha Ruth Prabhu) റിലീസിനൊരുങ്ങുന്ന ചിത്രമാണ് വിജയ്‌ ദേവരകൊണ്ട (Vijay Deverakonda) നായകനായി എത്തുന്ന 'കുഷി' (Kushi). ഇപ്പോഴിതാ താരം തന്‍റെ പുതിയൊരു ഫോട്ടോ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

'ഫീല്‍സ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് സാമന്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ പിങ്ക് ചിങ്കാരി സ്യൂട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം കൂളിംഗ് ഗ്ലാസും താരം അണിഞ്ഞിട്ടുണ്ട്.

ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്‍റുകളുമായി സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തി. ചുവന്ന ഹാര്‍ട്ട് ഇമോജികളും, ഫയര്‍ ഇമോജികളുമായി നിരവധി പേര്‍ കമന്‍റ്‌ ബോക്‌സ്‌ നിറച്ചു. 'പ്രെറ്റി ലേഡി' എന്നാണ് നടി മാളവിക മോഹനന്‍ കമന്‍റ്‌ ചെയ്‌തത്.

Also Read: Kushi trailer| ആദ്യം പ്രണയം, പിന്നെ വിവാഹം, ഒടുവില്‍ പ്രശ്‌നങ്ങള്‍; കുഷി മനോഹര ട്രെയിലര്‍ പുറത്ത്

'പിങ്ക് നിറത്തിൽ മനോഹരം' -എന്നൊരു ആരാധകന്‍ കുറിച്ചു. 'ഈ ബാര്‍ബി ക്യൂട്ടാണ്' - മറ്റൊരാള്‍ കുറിച്ചു. 'റിയല്‍ ലൈഫ് ബാര്‍ബി', 'ബാര്‍ബി സാം' - തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ കമന്‍റ്‌ ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതാദ്യമായല്ല തന്‍റെ ലുക്കിലൂടെ സാമന്ത ആരാധക ഹൃദയം കവരുന്നത്. അടുത്തിടെ നടന്ന 'കുഷി'യുടെ പ്രമോഷണല്‍ ഇവന്‍റിലും താരം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വിജയ് ദേവരകൊണ്ടയും സാമന്തയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കറുത്ത നിറമുള്ള ഫ്ലോറല്‍ ലെഹങ്കയും ബ്രേലെറ്റ് സെറ്റും ധരിച്ചാണ് താരം 'കുഷി'യുടെ മ്യൂസിക് ലോഞ്ച് ചടങ്ങിനെത്തിയത്. സാമന്തയുടെ ഈ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍ അര്‍പിത മേത്തയുടെ ബ്രാന്‍ഡാണ് താരം ധരിച്ചിരിക്കുന്നത്.

'കുഷി'യുടെ പ്രമോഷണല്‍ ചടങ്ങിനിടെയുള്ള ചിത്രങ്ങള്‍ സാമന്ത തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. സാമന്തയെ കൂടാതെ അർപിത മേത്തയും ഈ ചിത്രങ്ങള്‍ ഇൻസ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Also Read: പ്രണയാര്‍ദ്രരായി വിജയ്‌ ദേവരകൊണ്ടയും സാമന്തയും; കുഷി ട്രെയിലര്‍ റിലീസ് അപ്‌ഡേറ്റുമായി പുതിയ പോസ്‌റ്റര്‍

കുഷിയുടെ പ്രമോഷണല്‍ ചടങ്ങിനിടെ സാമന്ത വികാരാധീനയായിരുന്നു. ചടങ്ങില്‍ ആരാധകര്‍ തനിക്കായി ആർപ്പുവിളിക്കുന്നത് കണ്ടാണ് താരം വികാരാധീനയായത്. തന്‍റെ സിനിമകളിലൂടെ എല്ലാവരെയും രസിപ്പിക്കാൻ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും, പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്നും ചടങ്ങില്‍ സന്നിഹിതരായവര്‍ക്ക് താരം ഉറപ്പ് നല്‍കി. ഒരു ബ്ലോക്ക്ബസ്‌റ്റർ നൽകാനായി താൻ പൂർണ ആരോഗ്യത്തോടെ തിരികെ എത്തുമെന്നാണ് സാമന്ത പറഞ്ഞത്.

'എല്ലാവർക്കും വളരെ നന്ദി. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഞാൻ നിങ്ങൾക്കായി കഠിനാധ്വാനം ചെയ്യും. ഞാൻ പൂർണ ആരോഗ്യത്തോടെ തിരികെ എത്തും. ഒരു ബ്ലോക്ക്ബസ്‌റ്റർ നൽകുകയും ചെയ്യും. ഞാൻ വാഗ്‌ദാനം ചെയ്യുന്നു. ഈ സ്നേഹം കാരണം ഞാൻ അത് ചെയ്യും' - സാമന്ത പറഞ്ഞു.

Also Read: സാമന്ത ഞങ്ങളെ കാണുന്നതും സംസാരിക്കുന്നതും നിര്‍ത്തിയിരുന്നെന്ന് വിജയ്; കുഷി പ്രൊമോഷന്‍ ചടങ്ങില്‍ വികാരാധീനയായി നടി

അതേസമയം സെപ്റ്റംബർ 1നാണ് കുഷി തിയേറ്ററുകളിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്യും. വിജയ്‌യും സാമന്തയും ഇത് രണ്ടാം തവണയാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിക്കാനൊരുങ്ങുന്നത്. നേരത്തെ 2018ൽ പുറത്തിറങ്ങിയ 'മഹാനടി'യിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്.

തന്‍റെ ആരോഗ്യം കണക്കിലെടുത്ത് താരം ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.