ETV Bharat / bharat

Salman Khan Gives Shoutout To Katrina 'കേറ്റ്, നിന്നോടൊപ്പം നൃത്തം ചെയ്യുന്നത് സന്തോഷകരമാണ്'; കത്രീനയുടെ ചിത്രങ്ങളുമായി സല്‍മാന്‍ ഖാന്‍

author img

By ETV Bharat Kerala Team

Published : Oct 21, 2023, 9:42 PM IST

Salman Khan shared Katrina Kaif still കത്രീനക്കൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് സല്‍മാന്‍ ഖാന്‍. ഇന്‍സ്‌റ്റഗ്രാമില്‍ കത്രീനയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്.

Salman Khan gives shoutout to Katrina  Salman Khan  Salman Khan shared Katrina Kaif still  സല്‍മാന്‍ ഖാന്‍  കത്രീന കൈഫ്‌  ടൈഗര്‍ 3  ടൈഗര്‍  ടൈഗര്‍ 3 ഗാനം  Tiger 3 song Leke Prabhu Ka Naam  Tiger 3 song  Leke Prabhu Ka Naam
Salman Khan gives shoutout to Katrina

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാന്‍റെയും കത്രീന കൈഫിന്‍റെയും (Salman Khan and Katrina Kaif) ഏറ്റവും പുതിയ ചിത്രമാണ് 'ടൈഗര്‍ 3' (Tiger 3). മനീഷ് ശർമ (Maneesh Sharma) സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍ പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കായും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

'ടൈഗര്‍ 3'യിലെ പുതിയ ഡാന്‍സ്‌ ട്രാക്കായ (Tiger 3 dance track) 'ലേക്കേ പ്രഭു കാ നാം'നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ (Leke Prabhu Ka Naam song). ഇതിനിടെ കഴിഞ്ഞ ദിവസം ഗാനത്തിന്‍റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു (Leke Prabhu Ka Naam song teaser). ഇപ്പോഴിതാ ഗാനരംഗത്തില്‍ നിന്നുള്ള കത്രീനയുടെ സോളോ സ്‌റ്റില്ലുകള്‍ പങ്കുവച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ (Katrina Kaif solo still from Tiger 3).

ആകര്‍ഷകമായൊരു അടിക്കുറിപ്പോടു കൂടിയാണ് കത്രീനയുടെ സ്‌റ്റില്ലുകള്‍ സല്‍മാന്‍ ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കത്രീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിലുള്ള സന്തോഷവും സല്‍മാന്‍ പങ്കുവച്ചു (Salman Khan).

Also Read: Tiger 3 Trailer സല്‍മാനൊപ്പം മാസ് അവതാറില്‍ കത്രീനയും, കൊടുംവില്ലനായി ഇമ്രാന്‍ ഹാഷ്‌മി, ടൈഗര്‍ 3 ട്രെയിലര്‍

'കേറ്റ്, നിങ്ങളോടൊപ്പം നൃത്തം ചെയ്യുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. ലേക്കേ പ്രഭു കാ നാം ഒക്‌ടോബര്‍ 23ന് എത്തും. ഈ പാര്‍ട്ടി ട്രാക്കിലൂടെ ടൈഗറെയും സോയയെയും കാണൂ. ടൈഗര്‍ 3 നവംബര്‍ 12നും തിയേറ്ററുകളില്‍ എത്തും. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് ടൈഗര്‍ 3 റിലീസ് ചെയ്യുക.' -ഇപ്രകാരമാണ് സല്‍മാന്‍ ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

കറുത്ത നിറമുള്ള ക്രോപ്പ് ടോപ്പും സ്‌കര്‍ട്ടും ധരിച്ച്, മഞ്ഞ ഷ്രഗ്ഗും അണിഞ്ഞ് സ്‌റ്റൈലില്‍ നില്‍ക്കുന്ന കത്രീനയെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. ഒപ്പം ലുക്കിന് അനുയോജ്യമായ വലിയ വെള്ളി കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്.

ഇതേ ചിത്രം കത്രീനയും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങള്‍ വരുന്നു...ലേക്കേ പ്രഭു കാ നാം ഗാനം ഒക്‌ടോബര്‍ 23ന് എത്തും. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ നവംബര്‍ 12ന് ടൈഗര്‍ 3 തിയേറ്ററുകളില്‍ എത്തും.' -ഇപ്രകാരമാണ് കത്രീന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 'സോയ‌ക്കായി ഇനിയും കാത്തിരിക്കാനാവില്ല', 'നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കാണുന്നതിൽ എല്ലായ്‌പ്പോഴും സന്തോഷമുണ്ട്.' -തുടങ്ങി നിരവധി കമന്‍റുകളാണ് കത്രീനയുടെ ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

അമിതാഭ് ഭട്ടാചാര്യയുടെ ഗാനരചനയില്‍ പ്രീതത്തിന്‍റെ സംഗീതത്തില്‍ അരിജിത് സിങ് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വൈഭവി മെര്‍ച്ചന്‍റ് ആണ് 'ലേക്കേ പ്രഭു കാ നാം' ഗാനത്തിന്‍റെ കൊറിയോഗ്രാഫര്‍.

ഇമ്രാൻ ഹാഷ്‌മി, രേവതി എന്നിവരും 'ടൈഗര്‍ 3'യില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രതിനായകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്‌മി വേഷമിടുന്നത്. കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടും.

Also Read: Salman Khan's Look In Tiger 3 : കൈയ്യില്‍ തോക്കുമായി സല്‍മാന്‍ ; 'ടൈഗര്‍ 3' പുതിയ പോസ്‌റ്റര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.