ETV Bharat / bharat

കൊവിഡ്‌ ആശങ്ക: 5 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും

author img

By

Published : Dec 24, 2022, 1:49 PM IST

ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലൻഡ്, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് വിമാനത്താവളത്തില്‍ പരിശോധന നിര്‍ബന്ധമാക്കുക.

RTPCR  RTPCR for international passengers  Covid  Covid Test at airports  rtpcr test at airports  കൊവിഡ്‌  ആര്‍ടിപിസിആര്‍ പരിശോധന  ചൈന  ജപ്പാൻ  തായ്‌ലാൻഡ്  തെക്കൻ കൊറിയ  കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ  വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന
Covid Test

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അഞ്ച് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധന നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലൻഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന. രോഗം സ്ഥിരീകരിക്കുന്നവരെയും രോഗലക്ഷണമുള്ളവരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.

അതേസമയം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയമാക്കുന്ന നടപടികള്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ഓരോ അന്താരാഷ്‌ട്ര ഫ്ലൈറ്റിലും എത്തുന്ന യാത്രക്കാരിൽ രണ്ടുശതമാനം പേരെയാണ് വിമാനത്താവളങ്ങളിൽ വച്ച്‌ പരിശോധനയ്ക്ക് വിധേയരാക്കുക.

ബന്ധപ്പെട്ട എയര്‍ലൈനുകളാകും യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയരാക്കി സാമ്പിള്‍ ശേഖരിക്കുകയും ശേഷം വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുവദിക്കുകയും ചെയ്യുക. എല്ലാ യാത്രക്കാർക്കും തെർമൽ സ്ക്രീനിങ്ങും നടത്തും. തെര്‍മല്‍ സ്‌ക്രീനിങ്ങില്‍ രോഗലക്ഷണം കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Also Read:കൊവിഡ് : രാജ്യത്തെ ആശുപത്രികളില്‍ ചൊവ്വാഴ്‌ച മോക്ക്‌ഡ്രില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.