ETV Bharat / bharat

അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് എട്ട് ബംഗ്ലാദേശ് പൗരന്മാര്‍; പിടികൂടി ആന്ധ്ര ആർ‌.പി‌.എഫ്

author img

By

Published : Jul 3, 2021, 7:13 PM IST

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് എട്ട് പ്രതികളും ആന്ധ്ര വഴി രാജ്യത്ത് കടന്നത്. നേരത്തേ, ഗോവയില്‍ തൊഴിലെടുത്ത ഇവര്‍ കൊവിഡിന് ശമനമായതോടെ രാജ്യത്ത് തിരിച്ചെത്തുകയായിരുന്നു.

RPF arrests Bangladeshi nationals  Railway Protection Force  RPF arrests Bangladeshi nationals for entering India illegally  RPF arrests Bangladeshis for entering India illegally  Andhra Pradesh RPF  Bangladeshi nationals  Bangladeshi nationals arrested  Bangladeshi nationals entered India illegally  Vijayawada  Railway Protection Force (RPF) in Andhra Pradesh arrested eight Bangladeshi nationals  Howrah-Chennai Central special train  അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് എട്ട് ബംഗ്ലാദേശ് പൗരന്മാര്‍  പിടികൂടി ആന്ധ്ര ആർ‌.പി‌.എഫ്  ആന്ധ്ര റെയിൽ‌വേ സുരക്ഷാസേന  ആന്ധ്രാപ്രദേശ്  ബംഗ്ലാദേശ് പൗരന്മാര്‍
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് എട്ട് ബംഗ്ലാദേശ് പൗരന്മാര്‍; പിടികൂടി ആന്ധ്ര ആർ‌.പി‌.എഫ്

വിജയവാഡ: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച എട്ട് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി ആന്ധ്ര റെയിൽ‌വേ സുരക്ഷാസേന (ആർ‌.പി‌.എഫ്). ഇതില്‍ നാലുപേര്‍ ഹൗറ-ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ രാജമുണ്ട്രിയിൽ വെച്ചാണ് അറസ്റ്റിലായത്. മറ്റുള്ളവരെ വിജയവാഡയിൽ നിന്നുമാണ് പിടികൂടിയത്.

അമരാവതി എക്സ്പ്രസിൽ ഹൗറയിൽ നിന്നും ആന്ധ്രാപ്രദേശിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള വ്യാജ രേഖകളുമായാണ് ഇവര്‍ യാത്ര ചെയ്തത്. പിടിയിലായവരില്‍ കരീം ഖാൻ, ഷെയ്ഖ് സദ്ദാം, മുഹമ്മദ് അലി അമിൻ, മുഹമ്മദ് ഷകായത്ത് ഹുസൈൻ എന്നിവരെ തിരിച്ചറിഞ്ഞു.

ബംഗ്ലാദേശിൽ നിന്ന് ഹൗറ വഴി നേരത്തേ ഗോവയിലെത്തിയ ഇവര്‍ 2017 മുതൽ 2019 അവിടെ തൊഴിലെടുത്തിരുന്നു. പിന്നീട്, കൊവിഡ് മഹാമാരി രാജ്യത്ത് വ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് മടങ്ങുകയായിരുന്നുവെന്ന് വിജയവാഡ എ.സി.പി ഷാനു ഷെയ്ക്ക് അറിയിച്ചു.

ALSO READ: ഒറ്റമുറി കുടിൽ, ആകെയുള്ളത് ലൈറ്റും ടേബിൾ ഫാനും; എന്നാൽ വൈദ്യുതി ബിൽ 2.5 ലക്ഷം!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.