ETV Bharat / bharat

അമ്മയേയും മകളെയും കൂട്ടബലാത്സംഗം ചെയ്‌ത കേസ്; ബി.കെ.യു നേതാവുൾപ്പെടെ 5 പേർ അറസ്റ്റിൽ

author img

By

Published : Jun 30, 2022, 10:26 PM IST

ജൂൺ 24 വെള്ളിയാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. ആറ് ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളായ അഞ്ച് പേരെയും പൊലീസ് പിടികൂടുകയായുരുന്നു.

Roorkee Mother Daughter Gangrape All five accused arrested  റൂർക്കിയിൽ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്‌ത കേസ്  റൂർക്കി പീഡനം ബികെയു നേതാവുൾപ്പെടെ 5 പേർ അറസ്റ്റിൽ  Roorkee Mother Daughter Gangrapeട  ഭാരതീയ കിസാൻ യൂണിയൻ നേതാവ് പീഡന കേസ്  ഉത്തരാഖണ്ഡ് ബലാത്സംഗം  Uttarakhand mother minor daughter rape case  Roorkee mom daughter gang rape  ഉത്തരാഖണ്ഡ് അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസ്
റൂർക്കിയിൽ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്‌ത കേസ്; ബി.കെ.യു നേതാവുൾപ്പെടെ 5 പേർ അറസ്റ്റിൽ

റൂർക്കി: ഉത്തരാഖണ്ഡിൽ അമ്മയേയും അഞ്ച് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു, ടികായത്ത് വിഭാഗം) നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പ്രതികൾ സഹാറൻപൂർ, മുസാഫർനഗർ, കാളിയാർ സ്വദേശികളാണ്. അതേസമയം പ്രതികൾക്ക് കർഷക സംഘടനയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഭാരതീയ കിസാൻ യൂണിയനിൽ നിന്ന് ഇവരെ പുറത്താക്കി.

പിടികൂടിയത് 6 ദിവസങ്ങൾക്ക് ശേഷം: ജൂൺ 24 വെള്ളിയാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്‌ത്രീ സോനു എന്ന പ്രതിയുടെ പേര് മാത്രമാണ് പൊലീസിനോട് പറഞ്ഞത്. പിങ്ക് നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയ സോനു ലിഫ്‌റ്റ് നൽകാമെന്ന വ്യാജേന തന്നെയും മകളെയും ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പിന്നീട് വെള്ള നിറത്തിലുള്ള കാറിലെത്തിയ ചിലർ തന്നെയും മകളെ ബലമായി കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തുവെന്നും ഇവർ മൊഴി നൽകി.

അതിജീവിത നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് സോനു എന്ന വ്യക്തിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. അന്വേഷണത്തിനിടെ, പൊലീസ് സംഘം സോനു എന്ന മെഹക് സിങ്ങിനെ അറസ്റ്റ് ചെയ്‌തു. ഇയാളുടെ ബൈക്കും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, സംഭവ ദിവസം ഇരയായ സ്‌ത്രീയേയും പെൺകുട്ടിയേയും കാളിയാറിലെത്തിക്കാമെന്ന പേരിൽ ബൈക്കിൽ കയറ്റുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് സ്‌ത്രീയെ കബളിപ്പിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതായും സോനു പൊലീസിനോട് പറഞ്ഞു.

പിന്നാലെ, ഒരു സംഘടനയുടെ പതാക ബോണറ്റിൽ പതിപ്പിച്ച വെള്ള നിറത്തിലുള്ള ആൾട്ടോയിൽ നാല് പേർ എത്തി, അമ്മയേയും മകളെയും നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയതായും ഇയാൾ മൊഴി നൽകി. പരിഭ്രാന്തനായ താൻ വിവരം ആരെയും അറിയിക്കാതെ വീട്ടിലേക്ക് മടങ്ങിയെന്നും സോനു കൂട്ടിച്ചേർത്തു.

പൊലീസ് പറയുന്നതിങ്ങനെ: പൊലീസ് നൽകുന്ന വിവരമനുസരിച്ച്, സോനുവിന് പുറമേ പ്രതികളായ നാല് പേർ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും നിർബന്ധിച്ച് കാറിൽ കയറ്റി ആളോഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഘം ചെയ്യുകയായിരുന്നു. മംഗളൂരു കോർ എഞ്ചിനീയറിങ് കോളജിൽ നിന്ന് രണ്ടര കിലോമീറ്റർ മാറി ഒരു വയലിൽ വച്ച് സ്‌ത്രീയേയും കാറിൽ വച്ച് പെൺകുട്ടിയേയും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവശേഷം ഇരുവരെയും അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവമറിയിക്കുകയും ആംബുലൻസ് എത്തിച്ച് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ബലാത്സംഗത്തിനിരയായ സ്‌ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ആറ് ദിവസം കൊണ്ടാണ് പ്രതികളെ പിടികൂടിയത്.

ഹരിദ്വാർ എസ്.എസ്‌.പി ഡോ. യോഗേന്ദ്ര സിങ് റാവത്താണ് പ്രതികളെ അറസ്റ്റ് ചെയ്‌ത വിവരം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. അതേസമയം സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ദേശിയ വനിത കമ്മിഷനും സ്വമേധയ കേസെടുത്തിരുന്നു. കേസന്വേഷിക്കാൻ മൂന്നംഗ അന്വേഷണ സംഘത്തെയും കമ്മിഷൻ നിയോഗിച്ചു. അന്വേഷണ സംഘം അമ്മയേയും മകളെയും ആശുപത്രിയിലെത്തി സന്ദർശിക്കുകയും സംഭവസ്ഥലം പരിശോധിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.