ETV Bharat / bharat

ഡൽഹിയിൽ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്നു

author img

By

Published : Oct 3, 2021, 1:32 PM IST

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനിയാഴ്‌ച മുതൽ ജനങ്ങൾക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു. ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി

religious places In delhi open with covid 19 guidelines  religious places In delhi open  ഡൽഹിയിൽ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്നു  ഡൽഹിയിൽ ആരാധനാലയങ്ങൾ തുറക്കുന്നു  ഡൽഹിയിൽ ആരാധനാലയങ്ങളിൽ പ്രവേശനാനുമതി  ആരാധനാലയങ്ങളിൽ പ്രവേശനാനുമതി  ആരാധനാലയങ്ങൾ തുറക്കുന്നു  ദേശീയ തലസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നു  തലസ്ഥാനത്ത്ആരാധനാലയങ്ങൾ തുറക്കുന്നു  കൊവിഡ് മാനദണ്ഡങ്ങൾ  ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്നു  കൊവിഡ്  കൊവിഡ് 19  covid 19  covid  delhi covid  ഡൽഹി കൊവിഡ്  covid 19 guidelines  covid 19 protocols  religious places  ആരാധനാലയങ്ങൾ  ആരാധനാലയങ്ങൾ തുറക്കുന്നു  religious places open  delhi religious places  religious places In delhi  ഡൽഹി ആരാധനാലയങ്ങൾ  delhi religious places open  delhi religious places unlock  delhi unlock
religious places In delhi open with covid 19 guidelines

ന്യൂഡൽഹി: കൊവിഡ് വിട്ടൊഴിയുന്ന സാഹചര്യത്തിൽ ശനിയാഴ്‌ച മുതൽ ദേശീയ തലസ്ഥാനത്ത് എല്ലാവിധ നിയന്ത്രണങ്ങളോടും കൂടി ആരാധനലായങ്ങൾ തുറക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങൾക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകിയതായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു.

ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയതായും ഡിഡിഎംഎ അറിയിച്ചു. മാസ്‌ക് ധരിക്കണമെന്നും ആളുകൾ തമ്മിൽ കുറഞ്ഞത് ആറടി അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമാണ് പ്രവേശനാനുമതി. അതേസമയം ക്ഷേത്രങ്ങളിൽ പ്രസാദം വിതരണം ചെയ്യുന്നതും പള്ളികളിൽ വിശുദ്ധ തൈലം തളിക്കുന്നതും മറ്റും അനുവദനീയമല്ല.

ALSO READ:രാജ്യത്ത് 22,842 പേർക്ക് കൂടി COVID-19; 244 മരണം

രണ്ടാം തരംഗം വ്യാപകമായതോടെ ഏപ്രിൽ 19 മുതൽ ദേശീയ തലസ്ഥാനത്തെ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഉത്സവ സീസൺ കണക്കിലെടുത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിഡിഎംഎ ജില്ലാ മജിസ്ട്രേറ്റുമാർക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.