ETV Bharat / bharat

പിടിച്ചെടുത്ത കഞ്ചാവ് എവിടെയെന്ന് കോടതി, എലികൾ തിന്നുവെന്ന വിചിത്ര വാദവുമായി യുപി പൊലീസ്

author img

By

Published : Nov 24, 2022, 4:17 PM IST

മഥുര ജില്ലയിലെ ഹൈവേ, ഷെർ​ഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷത്തോളം വില വരുന്ന 581 കിലോ കഞ്ചാവ് എലികൾ തിന്നുതീർത്തുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്

Rats nibbled cannabis in UP police warehouse  Rats nibbled 600 kg cannabis in UP police station  കഞ്ചാവ് എലി തിന്നു എന്ന്‌ യുപി പൊലീസ്  മഥുര പൊലീസ്  കഞ്ചാവ്  Rats nibbled cannabis in UP  Rats nibbled 581 kg cannabis in UP  Rats nibbled cannabis
പിടിച്ചെടുത്ത കഞ്ചാവ് എവിടെയെന്ന് കോടതി, എലികൾ തിന്നുവെന്ന വിചിത്ര വാദവുമായി യുപി പൊലീസ്

മഥുര (ഉത്തർപ്രദേശ്) : വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നു എന്ന വിചിത്രവാദം കോടതിയിലുന്നയിച്ച് ഉത്തർപ്രദേശ് പൊലീസ്. ഒന്നും രണ്ടുമല്ല ഏകദേശം 581 കിലോ കഞ്ചാവ് എലി നശിപ്പിച്ചുവെന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. നേരത്തെ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ലിറ്റർ കണക്കിന് മദ്യം എലികൾ കുടിച്ചുതീർത്തു എന്ന ഉത്തർപ്രദേശ് പൊലീസിന്‍റെ വിശദീകരണം വലിയ വാർത്തയായിരുന്നു.

മഥുര ജില്ലയിലെ ഹൈവേ, ഷെർ​ഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷത്തോളം വില വരുന്ന കഞ്ചാവാണ് എലികൾ നശിപ്പിച്ചത്. ഈ വർഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാർക്കോട്ടിക് ​ഡ്ര​ഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്‌തുക്കൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെയാണ് എലിയുടെ കഥയുമായി പൊലീസ് കോടതിയിലെത്തിയത്.

അതേസമയം പൊലീസിന്‍റെ വിചിത്ര വാദം കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. മഥുര എസ്എസ്‌പി അഭിഷേക് യാദവിനോട് അവിടം എലിവിമുക്തമാക്കണമെന്നും കൂടാതെ ഈ 581 കിലോ കഞ്ചാവ് എലി കഴിച്ചുവെന്നതിന് തെളിവ് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് 26-ാം തീയതിയിലേക്ക് മാറ്റിവച്ചു.

നേരത്തെ ഇറ്റാവ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ എലി മദ്യ കുടിച്ചു തീർത്തു എന്ന വാദവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. 1400 കാര്‍ട്ടണ്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്നായിരുന്നു അന്ന് പൊലീസ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഇത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയും പൊലീസുകാര്‍ മദ്യം മറിച്ചുവിറ്റതായി കണ്ടെത്തുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.