ETV Bharat / bharat

പൊലീസ് വലയത്തില്‍ എഐസിസി ആസ്ഥാനവും രാഹുലിന്‍റെ വസതിയും : മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ തടഞ്ഞു

author img

By

Published : Jun 13, 2022, 10:50 AM IST

rahul gandhi  aicc office  rahul gandi ed office march  രാഹുല്‍ ഗാന്ധി  നാഷണല്‍ ഹെറാള്‍ഡ് കേസ്  രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസ് മാര്‍ച്ച്
പൊലീസ് വലയത്തില്‍ എഐസിസി ആസ്ഥാനവും രാഹുലിന്‍റെ വസതിയും: മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

എഐസിസി ആസ്ഥാനം ഉള്‍പ്പെട്ട പ്രദേശത്ത് നിരോധനാജ്ഞ

ഡല്‍ഹി : ഇ.ഡി ഓഫിസിലേക്ക്, രാഹുല്‍ഗന്ധിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. എഐസിസി ആസ്ഥാനത്തിന് പുറത്ത് നിന്നാണ് പ്രവര്‍ത്തകരെ നീക്കിയത്. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്‌തു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്‍പില്‍ ഹാജരാകുന്നതിന് മുന്നോടിയായാണ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. എഐസിസി ആസ്ഥാനത്തും, രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്‍പിലും കനത്ത സുരക്ഷാവിന്യാസമാണ് പൊലീസ് നടത്തിയിരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തി ഇ.ഡി-യ്‌ക്ക് മുന്‍പില്‍ ഹാജരാകാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നീക്കം.

  • श्री @RahulGandhi जी और कांग्रेस के कार्यकर्ताओं से डरी मोदी सरकार,

    AICC के बाहर पुलिस की किलेबंदी। pic.twitter.com/Cdgm4etY6P

    — Nitin Agarwal (@nitinagarwalINC) June 13, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ മാര്‍ച്ചിന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് പൊലീസ് വിലക്കിയത്. അനുമതി നിഷേധിച്ചതിന് പിന്നാലെ, പൊലീസുമായി സഹകരിക്കണമെന്ന് കോണ്‍ഗ്രസിനോട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.