ETV Bharat / bharat

അമിത്‌ ഷായ്‌ക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസില്‍ ജാർഖണ്ഡ് ഹൈക്കോടതി വിധി നാളെ

author img

By

Published : May 16, 2023, 9:20 PM IST

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ബുധനാഴ്‌ച വിധി പറയും. ഇരുവിഭാഗങ്ങളുടേയും വാദങ്ങളുടെ ചുരുക്കരൂപം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് കോടതി

Rahul Gandhi defamation case  Jharkhand High Court  pronounce verdict tomorrow  राहुल गांधी मानहानी मामला  झारखंड हाई कोर्ट  राहुल गांधी मानहानी मामला झारखंड हाई कोर्ट  झारखंड समाचार  रांची समाचार  राहुल गांधी अमित शाह पर की टिप्पणी  राहुल गांधी अमित शाह मानहानी मामला  राहुल गांधी चाईबासा मानहानी मामला  അമിത്‌ ഷാക്കെതിരെയുള്ള പരാമര്‍ശം  രാഹുല്‍ ഗാന്ധിക്കെതിരെ ജാർഖണ്ഡ് ഹൈക്കോടതി  ഹൈക്കോടതി വിധി നാളെ  രാഹുൽ ഗാന്ധി  അമിത് ഷാ  Rahul Gandhi defamation case  Jharkhand HC court
ജാർഖണ്ഡ് ഹൈക്കോടതി വിധി നാളെ

റാഞ്ചി: ബിജെപി നേതാവ് അമിത്‌ ഷായ്‌ക്കെതിരെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അധിക്ഷേപ പരാമര്‍ശം നടത്തിയയെന്ന കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി നാളെ. ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അംബുജ് നാഥാണ് കേസില്‍ വിധി പറയാന്‍ ബുധനാഴ്‌ചത്തേക്ക് മാറ്റിയത്. ചായ്‌ബാസയിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ ബിജെപി നേതാവ് അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നതാണ് കേസ്.

ബിജെപി നേതാവ് നവീൻ ഝായാണ് രാഹുലിനെതിരെ കോടതിയ സമീപിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കീഴ്‌ക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് നാളെ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി പറയുക. ഇതിന് മുമ്പായി ഇരുവിഭാഗങ്ങളുടെയും വാദങ്ങളുടെ ചുരുക്ക രൂപം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൊലയാളി പരാമര്‍ശവും രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസും: 2018ല്‍ ചായ്‌ബാസയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിക്കിടെയാണ് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായ അമിത്‌ ഷായെക്കുറിച്ച് പരാമര്‍ശമുണ്ടായത്. 'കൊലപാതകിക്ക് ബിജെപിയില്‍ മാത്രമെ ദേശീയ അധ്യക്ഷനാകാന്‍ സാധിക്കൂ. കോണ്‍ഗ്രസില്‍ അതൊന്നും നടക്കില്ല' - ഇങ്ങനെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും കാരണമായി. അദ്ദേഹത്തിന്‍റെ പരാമര്‍ശം ആക്ഷേപകരമാണെന്നും അത് അമിത്‌ ഷായുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നവീൻ ഝാ റാഞ്ചി കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് റാഞ്ചിയിലെ മജിസ്ട്രേറ്റ് കോടതിയാണ് ആദ്യം രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചത്. അടുത്ത ദിവസം കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. എന്നാല്‍ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

also read: പെണ്‍കുട്ടികള്‍ക്കുനേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമം; സ്‌കൂളിലേക്ക് പോകാന്‍ കൂട്ടാക്കാതെ വിദ്യാര്‍ഥികള്‍, കേസെടുത്ത് പൊലീസ്

ഇതേതുടര്‍ന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തുടര്‍ നടപടികളൊന്നും ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ രാഹുല്‍ ഗാന്ധിക്കായി അഭിഭാഷകന്‍ പിയൂഷ്‌ ചിത്രേഷാണ് കോടതിയില്‍ ഹാജരായത്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് പിയൂഷ്‌ ചിത്രേ കോടതിയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ മോദി പരാമര്‍ശ കേസും: 2019 തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കുന്നിതിനിടെ രാഹുല്‍ ഗാന്ധി നടത്തിയ മോദി പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കര്‍ണാടകയിലെ കോലാറിലെ പരാമര്‍ശമാണ് കേസിന് കാരണമായത്. കള്ളന്മാര്‍ക്കെല്ലാം മോദി എന്ന് പേരുണ്ടായതെങ്ങനെയാണെന്ന് പ്രസംഗത്തിനിടെ ചോദിച്ചതാണ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചത്.

ഈ പരാമര്‍ശം മോദി സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിഹാറിലെ ബിജെപി നേതാവ് സുഷീല്‍ കുമാര്‍ മോദിയാണ് പരാതി നല്‍കിയത്. ഈ കേസിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം അടക്കം റദ്ദാക്കപ്പെട്ടത്. മാത്രമല്ല കേസില്‍ സൂറത്ത് കോടതി അദ്ദേഹത്തെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്‌തു.

more read: 'മോദി' പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്‌ക്ക് ഇടക്കാല ആശ്വാസം, നടപടികള്‍ നിര്‍ത്തിവച്ച് പട്‌ന ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.