ETV Bharat / bharat

ഞെട്ടിക്കാൻ അവൻ വരുന്നു, ഭൻവർ സിങ് ഷെഖാവത്ത് ; ഫസ്റ്റ് ലുക്കെത്തി, ഫഹദിന് പിറന്നാൾ സമ്മാനം

author img

By

Published : Aug 8, 2023, 1:25 PM IST

fahadh faasil  pushpa 2  fahadh faasil first look from pushpa 2  fahadh look in pushpa 2  happy birthday fahadh faasil  ഭൻവർ സിങ് ഷെഖാവത്ത്  ഭൻവർ സിങ് ഷെഖാവത്ത് ഫസ്റ്റ് ലുക്കെത്തി  ഫഹദിന് പിറന്നാൾ സമ്മാനം  ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനം  ഫഹദ് ഫാസിലിന് പിറന്നാൾ  ഫസ്റ്റ് ലുക്ക് പോസ്റ്റർ  ഫഹദ് ഫാസിൽ പുഷ്‌പ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ  ഫഹദ് ഫാസിൽ  ഫഹദ് ഫാസിൽ ഭൻവർ സിങ് ഷെഖാവത്ത്  ഫഹദ് ഫാസിൽ ഫസ്റ്റ് ലുക്കെത്തി  ഫഹദ് ഫാസിൽ ഫസ്റ്റ് ലുക്ക്  പുഷ്‌പ 2 ദി റൂൾ  പുഷ്‌പ 2  ഭൻവർ സിങ് ഷെഖാവത്തായി ഫഹദ് ഫാസിൽ
Fahadh Faasil

ഫഹദ് ഫാസിലിന് ജന്മദിനാശംസകൾ നേർന്ന് താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് 'പുഷ്‌പ'യുടെ അണിയറ പ്രവർത്തകർ

കണ്‍നോട്ടങ്ങള്‍ മാത്രം മതിയായിരുന്നു അയാൾക്ക് അഭ്രപാളിയില്‍ വിസ്‌മയം വിരിയിക്കാൻ. തോറ്റ് പിൻമാറാതെ പൊരുതിനേടിയ താരകിരീടം. അതെ മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍. ഇന്ന് 41-ാം പിറന്നാളിന്‍റെ നിറവിലാണ് താരം. ഇപ്പോഴിതാ ഫഹദിന് പിറന്നാൾ സമ്മാനമായി താരം സുപ്രധാന വേഷത്തിലെത്തുന്ന 'പുഷ്‌പ 2: ദി റൂൾ' (Pushpa 2: The Rule) ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അല്ലു അർജുനെ (Allu Arjun) നായകനാക്കി സുകുമാർ (Sukumar) സംവിധാനം ചെയ്യുന്ന 'പുഷ്‌പ 2: ദി റൂളി'ൽ ഭൻവർ സിങ് ഷെഖാവത്ത് എന്ന പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തുന്നത്. 2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസിന്‍റെ (Pushpa: The Rise) തുടർച്ചയാണ് 'പുഷ്‌പ 2: ദി റൂൾ'. ആദ്യ ഭാഗത്ത് നായകനെപ്പോലും വിറപ്പിക്കുന്ന പ്രകടനം കാഴ്‌ചവച്ച ഫഹദ് അതിലും വലുതാണ് രണ്ടാം ഭാഗത്തില്‍ കരുതിവച്ചിരിക്കുന്നത് എന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പോസ്റ്റർ.

ചിത്രത്തിലെ അല്ലു അർജുന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെയാണ് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി ഇപ്പോൾ ഫഹദിന്‍റെയും ലുക്ക് എത്തിയിരിക്കുന്നത്. കാക്കി ജാക്കറ്റും കൂളിങ് ഗ്ലാസും ഒപ്പം ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഫഹദിനെയാണ് പോസ്റ്ററില്‍ കാണാനാവുക. തലയെടുപ്പോടെയുള്ള ആ ഗെറ്റപ്പ് തന്നെയാണ് ഭൻവർ സിങ് ഷെഖാവത്തിന്‍റെ ലുക്കിന് പൂർണത നൽകുന്നത്.

മൈത്രി മുവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ ചിത്രത്തില്‍ രശ്‌മിക മന്ദാന (Rashmika Mandanna) ആണ് നായികയായി എത്തുന്നത്. സുനിൽ, അജയ്, റാവു രമേഷ്, അനസൂയ തുടങ്ങിയവരാണ് 'പുഷ്‌പ 2' ൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രം 2023 ഡിസംബറിൽ റിലീസ് ചെയ്യും.

അതേസമയം 'പുഷ്‌പ: ദി റൂളി'ന്‍റെ പുതിയ ഷൂട്ടിംഗ് ഷെഡ്യൂൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ പ്രശസ്‌തമായ റാമോജി റാവു ഫിലിം സിറ്റിയിലായിരിക്കും ചിത്രീകരണം നടക്കുക. റാമോജി ഫിലിം സിറ്റിയിൽ ഇതിനായി വമ്പൻ സെറ്റുകൾ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ബോക്‌സ് ഓഫിസില്‍ ചിത്രത്തിന്‍റെ ആദ്യ ഭാഗം സ്വന്തമാക്കിയ തകർപ്പൻ വിജയം രണ്ടാം ഭാഗവും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ഒപ്പം ആരാധകരും. ആദ്യ ഭാഗത്ത് മുഴുനീള വേഷമായിരുന്നില്ല ഫഹദിന്. അവസാന ഭാഗത്ത് മാസോടെ എത്തി, എല്ലാവരെയും ഭയപ്പെടുത്തിയ വില്ലനായിരുന്നു ഫഹദിന്‍റെ ഭൻവർ സിങ്.

READ MORE: Pushpa 2 : The Rule | പുഷ്‌പയെ വെല്ലുവിളിച്ച ഭൻവർ സിംഗ് ഷെഖാവത്ത് ; വില്ലനായി ഞെട്ടിക്കാൻ ഫഹദ് വീണ്ടും വരുന്നു

ഇന്നോളം കാണാത്ത വേറിട്ട രൂപത്തിലും ഭാവത്തിലും ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. 'പുഷ്‌പ 2: ദി റൂളില്‍ തന്‍റെ കഥാപാത്രത്തെ കൂടുതൽ സമയം കാണാനാകുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രതിനായക വേഷത്തില്‍ കസറാൻ ഫഹദ് ഫാസില്‍ എത്തുന്നത് കാണാൻ മലയാളി പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.