ETV Bharat / bharat

പൂനെയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം

author img

By

Published : Nov 6, 2020, 10:18 AM IST

മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് പിഴ ഈടാക്കാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനാണ് അതിക്രമത്തിന് ഇരയായത്.

Man drags traffic cop on car  Man drags traffic cop on car bonnet  Man drags traffic cop on car to evade fine  Man drags traffic cop to evade fine for not wearing mask  on-duty traffic police personnel was dragged  police personnel was dragged in Pimpri-Chinchwad  പൂനെയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം  പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ കയറ്റി അക്രമം  മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കിയ പൊലീസുകാരന് അക്രമം  പൊലീസ് ഉദ്യോഗസ്ഥൻ അബാസാഹേബ് സാവന്തിന് പരിക്കേറ്റു
പൂനെയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം

മുംബൈ: മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് നേര അതിക്രമം. വണ്ടി നിർത്താതെ പോയ കാറിന്‍റെ ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥനെ ഏതാനും മിനിറ്റുകളോളം കാറിന്‍റെ ബോണറ്റിൽ വലിച്ചിഴച്ചു. അതിക്രമം കണ്ട് വാഹനത്തെ പിന്തുടർന്ന വന്ന ടൂവീലർ യാത്രക്കാരൻ ഇടപെട്ടതിനെ തുടർന്നാണ് വാഹനം നിർത്തിയത്. മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ കണ്ടെത്താനായുളള വാഹനപരിശോധനക്കിടെയാണ് സംഭവം നടന്നത്.

പൂനെയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം

പിംപ്രി ചിഞ്ച്‌വാഡ് പൊലീസിന്‍റെ ട്രാഫിക് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അബാസാഹേബ് സാവന്തിനാമ് അതിക്രമത്തിൽ പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന് കാലിനാണ് പരിക്കേറ്റത്. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. 49കാരനായ യുവരാജ് ഹനുവന്തേയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.