ETV Bharat / bharat

പേയിങ് ഗസ്‌റ്റായി നിൽക്കാൻ വാഗ്‌ദാനം, ശേഷം യുവതിയെ ഭാര്യയുടെ സഹായത്തോടെ സർവകലാശാല പ്രൊഫസർ ബലാത്സംഗം ചെയ്‌തതായി പരാതി

author img

By

Published : Apr 26, 2023, 4:24 PM IST

വീട്ടിൽ പേയിങ് ഗസ്‌റ്റായി നിന്നിരുന്ന യുവതിയെ ഭാര്യയുടെ സഹായത്തോടെ സർവകലാശാല പ്രൊഫസർ ബലാത്സംഗം ചെയ്‌തതായി പരാതി

paying guest woman  Maharashtra professor  Maharashtra professor rape case  Chhatrapati Sambhaji Nagar rape case  professor rapes paying guest woman Maharashtra  rape news  Dr Babasaheb Ambedkar Marathwada University  സർവകലാശാല പ്രൊഫസർ  സർവകലാശാല പ്രൊഫസർ പീഡനക്കേസ്  പേയിങ് ഗസ്റ്റായ യുവതിയെ പീഡിപ്പിച്ചു  പീഢനം  ബലാത്സംഗം
പ്രൊഫസർ ബലാത്സംഗം ചെയ്‌തതായി പരാതി

മുംബൈ: മഹാരാഷ്‌ട്രയിൽ സർവകലാശാല പ്രൊഫസർ യുവതിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്‌തതായി പരാതി. ഡോ. ബാബാസാഹെബ് അംബേദ്‌കർ മറാത്ത്വാഡ സർവകലാശാലയിലെ നാടകവിഭാഗം പ്രൊഫസറായ അശോക് ഗുരപ്പ ബന്ദഗറിനും ഭാര്യയ്‌ക്കും എതിരെയാണ് പരാതി. കഴിഞ്ഞ വർഷം സർവകലാശാലയിൽ പ്രവേശനം ലഭിച്ച യുവതിയാണ് ദമ്പതികൾക്കെതിരെ പരാതി നൽകിയത്.

സർവകലാശാലയിൽ പ്രവേശനം നേടിയ ശേഷം ഹോസ്‌റ്റൽ മുറി അന്വേഷിക്കുന്നതിനിടെയാണ് അശോക് ഗുരപ്പയെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. എന്നാൽ ഹോസ്‌റ്റൽ മുറി കിട്ടാത്തതിനാൽ തങ്ങളുടെ വീട്ടിൽ പേയിങ് ഗസ്‌റ്റായി താമസിക്കാൻ പ്രൊഫസറും ഭാര്യയും വാഗ്‌ദാനം ചെയ്‌തു. ശേഷം തങ്ങൾക്ക് ഒരു മകനില്ലെന്നും ഒരു കുഞ്ഞിന് വേണ്ടി പ്രൊഫസറെ വിവാഹം കഴിക്കാനും യുവതിയോട് പ്രൊഫസറുടെ ഭാര്യ ആവശ്യപ്പെട്ടതായും യുവതി പൊലീസിനോട് പറഞ്ഞു.

also read: ബാലികയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചത് കട്ടിലിനടിയിൽ ; അയല്‍വാസിയായ യുവാവ് പിടിയിൽ

2022 ജൂലൈ മാസം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ പ്രൊഫസർ അശോക് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അതിന് ശേഷം പല തവണ ആവർത്തിച്ചതായും യുവതി പരാതിയിൽ പറയുന്നുണ്ട്. അതേസമയം കുറ്റാരോപിതരായ ദമ്പതികൾ കുറ്റം സമ്മതിക്കുന്നതിന് പകരം തന്‍റെ മേൽ മോഷണക്കുറ്റം ചുമത്തുകയായിരുന്നെന്നും അവർ തന്നെ ക്രൂരമായി മർദിച്ചിരുന്നതായും യുവതി പറഞ്ഞു.

പെൺകുട്ടിയെ പിന്നീട് വീട്ടുകാർ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. ചൊവ്വാഴ്‌ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ദമ്പതികൾക്കെതിരെ ബേഗംപുര പൊലീസിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

also read: ഒഡിഷ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു; ജംഷഡ്‌പൂർ സ്വദേശികളായ ദമ്പതികൾ അറസ്‌റ്റിൽ

നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി: കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിയെ അയൽവാസി തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച വൈകിട്ട് കാണാതായ കുട്ടിയ്‌ക്കായി നാട്ടുകാരും വീട്ടുകാരും സമീപത്തെ വീടുകളിൽ തെരച്ചിൽ നടത്തിയപ്പോഴാണ് പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശേഷം നാട്ടുകാർ മർദിച്ച് അവശനാക്കിയ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മതപ്രഭാഷകൻ: അടുത്തിടെ ആന്ധ്രാപ്രദേശിൽ അമ്മയില്ലാത്ത ദലിത് പെൺകുട്ടിയെ ഗർഭിണിയാക്കി അവർക്ക് ജനിച്ച കുഞ്ഞിനെ മതപ്രഭാഷകൻ വിൽപന നടത്തിയിരുന്നു. മതപ്രഭാഷകന്‍റെ വീട്ടിൽ ജോലിയ്‌ക്ക് നിന്നിരുന്ന പെൺകുട്ടിയേയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ശേഷം മാർച്ചിൽ ഇവർക്ക് ജനിച്ച ആൺകുഞ്ഞിനെ 10 ലക്ഷം രൂപയ്‌ക്ക് പ്രതി വിൽക്കുകയുമായിരുന്നു. വിവരം പുറത്തുവരാതിരിക്കാൻ മതപ്രഭാഷകൻ പെൺകുട്ടിയുടെ കുടുംബത്തിന് പണം നൽകുകയായിരുന്നു. ബുലന്ദ്‌ഷഹർ ജില്ലയിലാണ് സംഭവം നടന്നത്.

also read: ദലിത് പെൺകുട്ടിയെ ഗർഭിണിയാക്കി; നവജാത ശിശുവിനെ മതപ്രഭാഷകൻ 10 ലക്ഷം രൂപക്ക് വിറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.