ETV Bharat / bharat

ബിഎ പരീക്ഷയുടെ ഹോള്‍ ടിക്കറ്റുകളില്‍ മോദിയും അമിതാഭ് ബച്ചനും ; ആശങ്കയില്‍ എൽഎൻഎംയു വിദ്യാര്‍ഥികള്‍

author img

By

Published : Jul 3, 2023, 10:14 PM IST

Lalit Narayan Mithila University  एडमिट कार्ड पर पीएम मोदी की तस्वीर  admit card with picture of narendra modi  एडमिट कार्ड पर पीएम मोदी की फोटो  prime minister narendra modi  प्रधानमंत्री नरेंद्र मोदी  ललित नारायण मिथिला विश्वविद्यालय  Begusarai news  bihar news  etv bharat bihar  Prime Minister s Photo on LNMU BA Exam Hall Ticket  LNMU BA Exam Hall Ticket  ബിഎ പരീക്ഷ ഹാള്‍ ടിക്കറ്റില്‍ മോദി  ആശങ്കയില്‍ എൽഎൻഎംയുവിലെ വിദ്യാര്‍ഥികള്‍  ലളിത് നാരായണ്‍ മിഥില സര്‍വകലാശാല  പ്രധാനമന്ത്രി നരേന്ദ്ര മോദി  മെഗാസ്‌റ്റാര്‍ അമിതാഭ് ബച്ചന്‍  പട്‌ന വാര്‍ത്തകള്‍
ബിഎ പരീക്ഷ ഹാള്‍ ടിക്കറ്റില്‍ മോദിയും അമിതാഭ് ബച്ചനും

ലളിത് നാരായണ്‍ മിഥില സര്‍വകലാശാലയില്‍ വിതരണം ചെയ്‌ത ഹോള്‍ ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിതാഭ്‌ ബച്ചന്‍റെയും ചിത്രങ്ങള്‍. സംഭവം പരീക്ഷയ്‌ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ. പരീക്ഷ എഴുതാന്‍ കഴിയുമോയെന്ന ആശങ്കയില്‍ വിദ്യാര്‍ഥികള്‍.

പട്‌ന : ബിഹാറിലെ ലളിത് നാരായണ്‍ മിഥില സര്‍വകലാശാല അനുവദിച്ച ഹോള്‍ ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോകള്‍. വരാനിരിക്കുന്ന ബിഎ പരീക്ഷയ്‌ക്കുള്ള ഹോള്‍ ടിക്കറ്റുകളിലാണ് അമ്പരപ്പിക്കും വിധമുള്ള പിഴവുകള്‍ സംഭവിച്ചിട്ടുള്ളത്.

സ്വന്തം ഫോട്ടോകളുണ്ടാകേണ്ട ഭാഗത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മെഗാസ്‌റ്റാര്‍ അമിതാഭ് ബച്ചന്‍റെയുമൊക്കെ ഫോട്ടോകള്‍ വിദ്യാര്‍ഥികള്‍ക്ക് കാണാനായത്. ഹോള്‍ ടിക്കറ്റ് കോളജില്‍ നിന്നാണ് ലഭിച്ചതെന്നും നിരവധി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചവയില്‍ ഇത്തരത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

ആശങ്കയില്‍ വിദ്യാര്‍ഥികള്‍ : പരീക്ഷയ്‌ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. അതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഇവര്‍. നേരത്തെ 2019-2022 വര്‍ഷത്തെ ബിരുദ ഫലം പ്രഖ്യാപിച്ചപ്പോഴും ഇത്തരത്തില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

പിഴവുകള്‍ തുടര്‍ക്കഥ : ഇത് അപൂര്‍വ സംഭവമല്ലെന്നും മുന്‍പും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും തിരുത്താന്‍ സര്‍വകലാശാല നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹോള്‍ ടിക്കറ്റില്‍ തന്നെ പിഴവുകള്‍ സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്നും അത്തരം തെറ്റുകള്‍ തിരുത്താനും പരാതിപ്പെടാനും ഹെല്‍പ്പ് ഡെസ്‌ക് അനിവാര്യമാണെന്നും ബിഎ വിദ്യാര്‍ഥിനി അഞ്ജുലി കുമാരി പറഞ്ഞു.

ഇത് പൂര്‍ണമായും സര്‍വകലാശാലയുടെ പിഴവാണെന്നും പരീക്ഷയ്‌ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കയാണ് ഹോള്‍ ടിക്കറ്റ് കിട്ടിയതെന്നും വിദ്യാര്‍ഥിനി സോഫിയ പര്‍വീന്‍ കുറ്റപ്പെടുത്തി. സര്‍വകലാശാലയ്ക്ക് ഇത്തരം തെറ്റുകള്‍ സംഭവിക്കുന്നത് പതിവാണ്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കാറുണ്ടെന്നും എന്നാല്‍ യാതൊരുവിധ നടപടികളും ഉണ്ടാകാറില്ലെന്നും വിദ്യാര്‍ഥിയായ പുരുഷോത്തം കുമാറും വ്യക്തമാക്കി.

പിഴവില്‍ പ്രതികരിച്ച് പ്രിന്‍സിപ്പല്‍: വിദ്യാര്‍ഥികളുടെ ഹോള്‍ ടിക്കറ്റില്‍ ഉണ്ടായിട്ടുള്ള തെറ്റുകള്‍ ക്ലറിക്കല്‍ പിഴവുകളാണെന്നും ചെറിയ പ്രശ്‌നമാണെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ രാം അവധേഷ്‌ കുമാറിന്‍റെ ന്യായീകരണം. ഹോള്‍ ടിക്കറ്റിലെ മുഴുവന്‍ തെറ്റുകളും തിരുത്തിയശേഷം വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

ഹോള്‍ ടിക്കറ്റില്‍ മോദിയുടെ ഫോട്ടോ നേരത്തെയും : ലളിത് മിഥില സര്‍വകലാശാലയില്‍ നേരത്തെ വിതരണം ചെയ്‌ത ഹോള്‍ ടിക്കറ്റുകളിലും സമാന പിഴവുകള്‍ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിഹാര്‍ ഗവര്‍ണര്‍ ഫോഗു ചൗഹാന്‍റെയും ഫോട്ടോകളാണ് ഹോള്‍ ടിക്കറ്റുകളില്‍ ഇടംപിടിച്ചത്.

മാര്‍ക്ക് നല്‍കിയതിലും പിഴവ് : സര്‍വകലാശാലയില്‍, 100 മാര്‍ക്കിന്‍റെ പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിക്ക് 151 മാര്‍ക്ക് ലഭിച്ചിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.