ETV Bharat / bharat

ജി20 വെര്‍ച്വല്‍ ഉച്ചകോടി; ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ അപലപിച്ച് മോദി

author img

By ETV Bharat Kerala Team

Published : Nov 22, 2023, 10:33 PM IST

Israel and Hamas war: ജി20യ്‌ക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ഇസ്രയേല്‍-ഹമാസ് പോരാട്ടം ചര്‍ച്ച ചെയ്‌ത് രാഷ്‌ട്രത്തലവന്മാര്‍. എഐ ദുരുപയോഗം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി.

Prime Minister Modi hosts G20 meet virtually  PM Modi  G20  Israel and Hamas war  ജി20  പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20  ജി20 യോഗത്തില്‍ പ്രധാനമന്ത്രി  ഇസ്രയേല്‍ ഹമാസ് പോരാട്ടം
PM Modi About Israel Hamas Conflict In G20

ന്യൂഡല്‍ഹി: ജി20 നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടിയ്‌ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജി20 രാഷ്‌ട്ര തലവന്മാര്‍ പങ്കെടുത്തു. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍, അമേരിക്കയെ പ്രതിനിധികരിച്ച് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം അമേരിക്കന്‍ പ്രസിഡന്‍റെ ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് എന്നിവര്‍ ഔദ്യോഗിക കാരണങ്ങള്‍ കൊണ്ട് ജി20യില്‍ നിന്നും വിട്ടുനിന്നു (Prime Minister Modi hosts G20 meet).

ഇസ്രയേല്‍-ഹമാസ് പോരാട്ടം: ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ സാധാരണക്കാരുടെ മരണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനെ പിന്തുണയ്‌ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. തീവ്രവാദമെന്നത് ലോകത്ത് സ്വീകാര്യമായി കാര്യമല്ല. അത് ലോകത്തിന് വലിയ വെല്ലുവിളിയാണ്. പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും എല്ലാവരിലും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു (Israel and Hamas war).

സാധാരണക്കാരുടെ മരണം അപലപനീയമാണെന്നും ബന്ദികളെ വിട്ടയച്ച വാര്‍ത്തയെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക സഹായം കൃത്യസമയത്തും തുടർച്ചയായും എത്തിച്ചേരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു (G20 meet).

എഐ ദുരുപയോഗത്തെ കുറിച്ചും പ്രതികരണം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എഐ) ദുരുപയോഗത്തെ കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം സമൂഹത്തിലെത്തണമെന്നും എന്നാല്‍ ജനങ്ങള്‍ സുരക്ഷിതരായിക്കണമെന്നും അദ്ദേഹം പറഞ്ഞു (PM About Artificial Intelligence). കഴിഞ്ഞ കുറച്ച് മാസങ്ങളായി എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം സമൂഹത്തില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (PM Modi About Israel Hamas Conflict In G20).

ഇത് അഭിമാന നിമിഷം: കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ തനിക്ക് ജി20 ആതിഥേയത്വം കൈമാറിയപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുമെന്നും എല്ലാവരുടെയും ഉള്‍ക്കൊള്ളിച്ചുള്ള യോഗമായിരിക്കും ഇനിയുണ്ടാകുകയെന്നും താന്‍ അറിയിച്ചിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ എല്ലാവരെയും ഒരുമിച്ച് കൂട്ടാനായതിലും ആതിഥേയത്വം വഹിക്കാനായതിലും അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എല്ലാവരും ഒത്തൊരുമിച്ച് ജി20യെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയെന്നും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ലോകത്ത് പരസ്‌പരമുള്ള വിശ്വാസമാണ് നമ്മളെ ഒരുമിച്ച് കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ജി20 യ്‌ക്ക് ആതിഥേയത്വം വഹിക്കാനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

also read: Agenda of G20 Summit in Delhi | ജി 20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് തുടക്കമായി; ഇന്ത്യയുടെ അജണ്ടയിൽ ഉറ്റുനോക്കി ലോകരാജ്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.