ETV Bharat / bharat

video: കാസിരംഗ കണ്ട് ആനസവാരി ആസ്വദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

author img

By

Published : Feb 27, 2022, 6:08 PM IST

Updated : Feb 27, 2022, 6:24 PM IST

തേസ്‌പൂർ സർവകലാശാലയുടെ 19-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ശനിയാഴ്‌ച വൈകുന്നേരമാണ് മൂന്നു ദിവസത്തെ അസം സന്ദർശനത്തിനായി രാഷ്ട്രപതി കാസിരംഗയിലെത്തിയത്.

Kovind enjoys elephant ride in Kaziranga  Kaziranga National Park  Kovind in Kaziranga National Park  President enjoys elephant ride  President Ram Nath Kovind Assam visit  Ram Nath Kovind enjoys elephant ride in Kaziranga National Park  രാഷ്ട്രപതി രാംനാഥ് കോവിന്ദ് അസം സന്ദർശനം  ആസാം സന്ദർശനത്തിനിടെ ആന സവാരി നടത്തി രാഷ്ട്രപതി  രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാസിരംഗ ദേശീയ ഉദ്യാനം സന്ദർശനം  രാഷ്ട്രപതി കാസിരംഗ നാഷണൽ പാർക്ക് ആന സവാരി  രാഷ്ട്രപതി മൂന്നു ദിവസത്തെ അസം സന്ദർശനം  Ram Nath Kovind visited Kaziranga National Park
അസം സന്ദർശനത്തിനിടെ ആന സവാരി നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കാസിരംഗ : മൂന്നു ദിവസത്തെ അസം സന്ദർശനത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആന സവാരി ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുന്നത്. ഞായറാഴ്ച (27.02.22) രാവിലെയോടെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിക്കാനെത്തിയ രാഷ്ട്രപതി ഇവിടത്തെ പ്രധാന ആകർഷണമായ ആന സവാരി നടത്തുകയായിരുന്നു.

അസം സന്ദർശനത്തിനിടെ ആന സവാരി നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

അദ്ദേഹത്തിന്‍റെ സന്ദർശനം കണക്കിലെടുത്ത് സുരക്ഷ മുൻകരുതലെന്നോണം ഫെബ്രുവരി 26 മുതൽ 27 വരെ പൊതുജനങ്ങൾക്ക് ദേശീയ ഉദ്യാനത്തിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. ബുരാപഹാർ, അഗോറത്തോളി എന്നിവ ഒഴികെയുള്ള എല്ലാ റേഞ്ചുകളിലും വിനോദസഞ്ചാരികൾക്കായി ആന സവാരി, ജീപ്പ് സഫാരി എന്നിവ നടത്തില്ലെന്ന് ഫെബ്രുവരി 23ന് കാസിരംഗ നാഷണൽ പാർക്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ALSO READ:ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു ; യുക്രൈനിലെ ജനങ്ങൾക്കൊപ്പം നില്‍ക്കണമെന്ന് ആദ്യം, പിന്നെ മലക്കം മറിച്ചില്‍

തേസ്‌പൂർ സർവകലാശാലയുടെ 19-ാമത് ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ശനിയാഴ്‌ച വൈകുന്നേരമാണ് മൂന്നു ദിവസത്തെ അസം സന്ദർശനത്തിനായി രാഷ്ട്രപതി കാസിരംഗയിലെത്തിയത്. ഞായറാഴ്‌ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാരിനുമൊപ്പം കൊഹോറയിൽ നടക്കുന്ന പ്രത്യേക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

Last Updated : Feb 27, 2022, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.