ETV Bharat / bharat

പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്‌ച; ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി

author img

By

Published : Jan 6, 2022, 4:05 PM IST

Updated : Jan 6, 2022, 5:12 PM IST

രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രേ മോദിയും രാഷ്‌ട്രപതി ഭവനിൽ വച്ചാണ് കൂടിക്കാഴ്‌ച നടത്തിയത്.

President Kovind on PM Modi  Modi security breach  Ram nath Kovind meeting modi  Punjab security breach  Vice-President Naidu calls PM Modi security breach  പഞ്ചാബിൽ പ്രധാനമന്ത്രി നേരിട്ട സുരക്ഷവീഴ്‌ച  രാം നാഥ് കോവിന്ദും നരേന്ദ്രേ മോദിയും കൂടിക്കാഴ്‌ച  വെങ്കയ്യ നായിഡു പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചു
പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്‌ച; ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നേരിട്ട സുരക്ഷ വീഴ്‌ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. രാഷ്‌ട്രപതി ഭവനിൽ വച്ച് രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയിൽ നിന്ന് തന്നെ എന്താണ് സംഭവിച്ചതെന്ന് രാഷ്‌ട്രപതി ചോദിച്ചറിഞ്ഞു.

സംഭവത്തിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

  • President Ram Nath Kovind met Prime Minister Narendra Modi at the Rashtrapati Bhavan today and received from him a first-hand account of the security breach in his convoy in Punjab yesterday. The President expressed his concerns about the serious lapse. pic.twitter.com/lzvAuriuGb

    — President of India (@rashtrapatibhvn) January 6, 2022 " class="align-text-top noRightClick twitterSection" data=" ">

പഞ്ചാബിൽ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം 20 മിനിട്ടോളം ഫ്ലൈഓവറില്‍ കുടുങ്ങിക്കിടന്നത്. ഫ്ലൈഓവറില്‍ പ്രതിഷേധക്കാർ സംഘടിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്ഷസാക്ഷി സ്‌മാരകം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സംഭവം.

സുരക്ഷാ വീഴ്‌ചയെ തുടർന്ന് പഞ്ചാബിലെ ഫിറോസ്‌പൂരിൽ നടക്കേണ്ടിയിരുന്ന പ്രധാനമന്ത്രിയുടെ റാലി റദ്ദാക്കിയിരുന്നു. സംഭവത്തിൽ പഞ്ചാബ് പൊലീസിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ സുരക്ഷാനടപടി ക്രമങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

അതേ സമയം സുരക്ഷാവീഴ്‌ചയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടനയായ ലോയേഴ്‌സ് വോയ്‌സ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ പൊലീസ് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

READ MORE: വൻ സുരക്ഷ വീഴ്‌ച, പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കുടുങ്ങി

Last Updated : Jan 6, 2022, 5:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.