ETV Bharat / bharat

Prabhas Getting Slapped By A Fan 'തല്ലിയതാണോ തലോടിയതാണോ', പ്രഭാസിനൊരു ലവ്‌ലി സ്ലാപ്; ആരാധികയ്‌ക്കൊപ്പമുള്ള വീഡിയോ ചര്‍ച്ചയാകുന്നു

author img

By ETV Bharat Kerala Team

Published : Oct 2, 2023, 7:28 PM IST

Prabhas Viral Video: വിമാനത്താവളത്തില്‍ ആരാധികയ്‌ക്കൊപ്പമുള്ള നടന്‍ പ്രഭാസിന്‍റെ വീഡിയോ ചര്‍ച്ചയാകുന്നു. വീഡിയോയില്‍ താരത്തിന്‍റെ കവിളില്‍ ആരാധിക തലോടുന്നു. ചര്‍ച്ച സജീവമാകുന്നത് 'സലാര്‍' റിലീസിന് ഒരുങ്ങുന്നതിനിടെ.

prabhas  entertainment  fan slaps prabhas  prabhas fan slaps actor  prabhas slapped  Prabhas Viral Video  Salaar  തെലുഗു സിനിമ  പ്രഭാസ്  പ്രഭാസ് പ്രശാന്ത്
Prabhas Getting Slapped By A Fan

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രത്യേകിച്ചും ആരാധികമാരുടെ ഇഷ്‌ട താരമാണ് പ്രഭാസ്. തെലുഗുവില്‍ മാത്രമല്ല ഇന്ത്യ മൊത്തം പ്രഭാസിന് ആരാധകരുണ്ട്. താനെത്തുന്ന ഇടങ്ങളില്‍ തന്നെ കാണാന്‍ കാത്ത് നില്‍ക്കുന്ന ആരാധകരെ ഒരിക്കലും പ്രഭാസ് നിരാശപ്പെടുത്താറില്ല. ആരാധകരുടെ അരികിലെത്തി അവരോട് സംസാരിക്കുകയും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യാറുണ്ട് നടന്‍ (Prabhas Viral Video).

ഇത്തരത്തില്‍ 2019ല്‍ താരം ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്ത വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധികയുടെ കൂടെ ഫോട്ടോ എടുക്കുന്ന വീഡിയോ ആണിത്. പ്രഭാസിനെ കണ്ടതോടെ ഓടിയെത്തിയ ആരാധിക താരത്തോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തു. താന്‍ ഏറെ ഇഷ്‌ടപ്പെടുന്ന താരത്തോടൊപ്പം ഫോട്ടോ എടുത്തതിന്‍റെ സന്തോഷത്തില്‍ ആരാധിക തിരിച്ച് പോരുന്നതും വീഡിയോയില്‍ കാണാം.

ഫോട്ടോയെടുപ്പിന് ശേഷം തിരിച്ച് പോരുന്ന ആരാധിക സന്തോഷം കൊണ്ട് താരത്തിന്‍റെ കവിളില്‍ ചെറുതായൊന്ന് സ്ലാപ്പ് ചെയ്യുന്നത് കാണാം. ആരാധിക തല്ലിയതാണോ അതോ തലോടിയതാണോയെന്ന കാര്യത്തില്‍ താരത്തിന്‍റെ മുഖത്ത് ചെറിയ സംശയവും പുഞ്ചിരിയും നിഴലിക്കുന്നതും വീഡിയോയിലുണ്ട്. താരത്തിന്‍റെ ആരാധിക സ്‌നേഹ പൂര്‍വ്വം ഒരു അടി നല്‍കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്‍റിട്ടു. വീഡിയോയ്‌ക്കുള്ള താരത്തിന്‍റെ പ്രതികരണം ഏറെ കൗതുകകരമാണെന്ന് ചിലര്‍ പറയുന്നു (Salaar Movie Release).

ഡിസംബറില്‍ താരത്തിന്‍റെ ചിത്രം 'സലാര്‍' പുറത്തിറങ്ങാനിരിക്കെയാണ് നേരത്തെയുള്ള പ്രഭാസിന്‍റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡിസംബര്‍ 22നാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസ് തിയതി പ്രഖ്യാപിച്ചതോടെ സിനിമയ്‌ക്കായുളള ആവേശകരമായ കാത്തിരിപ്പിലാണ് പ്രഭാസ് ആരാധവൃത്തം. പ്രഭാസ് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം വന്‍ ബോക്‌സോഫിസ് വിജയം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തില്‍ മധു ഗുരുസ്വാമിയാണ് വില്ലന്‍റെ വേഷത്തിലെത്തുന്നത്. കെജിഎഫിലെ വന്‍ വിജയത്തിന് പിന്നാലെയെത്തുന്ന സലാറിലും താരം തകര്‍പ്പന്‍ അഭിനയം കാഴ്‌ചവയ്‌ക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രുതി ഹാസന്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണെന്നതുമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

സലാര്‍ റിലീസിനൊപ്പം തന്നെയാണ് ഷാരൂഖ്‌ ഖാന്‍ കേന്ദ്ര കഥാപാത്രമായി വേഷമിട്ട ഡുങ്കിയും തിയേറ്ററുകളില്‍ എത്തുക. അതുകൊണ്ട് തന്നെ ഇരുവരും ബോക്‌സോഫിസില്‍ ഏറ്റുമുട്ടും. സലാറിന്‍റെ റിലീസ് സെപ്‌റ്റംബര്‍ 28ന് ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് റിലീസ് തിയതി നീട്ടിയത്.

കഴിഞ്ഞ ആഴ്‌ചയാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്ത് വിട്ടത്. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചതിനൊപ്പം പ്രഭാസിന്‍റെ ഫോട്ടോ അടക്കമുള്ള ഒരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. 'Coming Bloody Soon' #SalaarCeaseFire Worldwide Release, Dec 2022 എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

പ്രഭാസിനെ കൂടാതെ പൃഥ്വിരാജ്‌ സുകുമാരന്‍, മീനാക്ഷി ചൗധരി എന്നിവരും സലാറില്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. കെജിഎഫ്, കാന്താര എന്നിവയുടെ നിര്‍മാണത്തിന് പിന്നാലെ നിര്‍മാണ കമ്പനിയായ ഹോംബാലെയാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. അതേസമയം കിങ്‌ ഖാന്‍റെ ഡുങ്കി സംവിധാനം ചെയ്യുന്നത് രാജ്‌കുമാര്‍ ഹിരാനിയാണ്. തപ്‌സി പന്നുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുണ്ട് (Prabhas Getting Slapped By A Fan Has Gone Viral).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.