ETV Bharat / bharat

ഡൽഹിയിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാൻ നിർദേശിച്ച് ഊർജ മന്ത്രാലയം

author img

By

Published : Oct 12, 2021, 10:57 AM IST

ഉപയോഗിക്കാതെവച്ചിരിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട്

power-ministry-asks-ntpc-dvc-to-supply-as-much-electricity-as-possible-to-delhi  ഡൽഹി  വൈദ്യുതി ക്ഷാമം  ഊർജ മന്ത്രാലയം  വൈദ്യുതി  ഡൽഹി വൈദ്യുതി ക്ഷാമം  power ministry  electricity
ഡൽഹിയിലേക്ക് ആവശ്യമായത്രയും വൈദ്യുതി എത്തിക്കാൻ നിർദേശം നൽകി ഊർജ മന്ത്രാലയം

ന്യൂഡൽഹി : ഡൽഹിയിലെ വിതരണ കമ്പനികൾക്ക് അവരുടെ പ്രഖ്യാപിത ശേഷി കണക്കിലെടുത്ത് ആവശ്യമായത്രയും വൈദ്യുതി നൽകാൻ ദേശീയ താപവൈദ്യുത കോർപ്പറേഷനും ഡിവിസിക്കും നിർദേശം നൽകി ഊർജ മന്ത്രാലയം. കൽക്കരി ക്ഷാമം മൂലം ദേശീയ തലസ്ഥാനത്ത് വൈദ്യുതി തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടര്‍ന്നാണ് നിർദേശം.

വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ,ഉപയോഗിക്കാത്ത വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു. അധിക വൈദ്യുതി ഉണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അറിയിക്കണമെന്നും കേന്ദ്രം അവശ്യപ്പെട്ടു.

Also Read: കശ്‌മീരില്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും; മൃതദേഹം ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും

ഏതെങ്കിലും സംസ്ഥാനം വിൽക്കുന്നതായി കണ്ടെത്തിയാൽ അവർക്ക് അനുവദിച്ചിരിക്കുന്ന വൈദ്യുതിയുടെ അളവ് താൽക്കാലികമായി കുറയ്ക്കുകയോ പിൻവലിക്കുകയോ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുകയോ ചെയ്യുമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നേരത്തെ, ഡൽഹിയിൽ വിതരണം ചെയ്യുന്ന നിലയങ്ങൾക്ക് അടിയന്തരമായി കൽക്കരി ലഭിക്കുന്നില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് വൈദ്യുതി തടസപ്പെടുമെന്ന് വകുപ്പിന്‍റെ ചുമതലയുള്ള സംസ്ഥാന മന്ത്രി സത്യേന്ദർ ജെയ്ൻ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.