ETV Bharat / bharat

നവജാത ശിശു വാര്‍ഡിലെ വൈദ്യുതി നിലച്ചു, നാല് കുട്ടികള്‍ മരണപ്പെട്ടു

author img

By

Published : Dec 5, 2022, 7:03 PM IST

ഛത്തീസ്‌ഗഡിലെ അംബികാപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. പവര്‍കട്ട് സമയത്ത് പ്രവര്‍ത്തിക്കേണ്ട ജനറേറ്റര്‍ സംവിധാനം തകരാറിലായതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്.

power cut in SNCU ambikapur Medical College  child death in Ambikapur Medical College Hospital  power cut in SNCU  Ruckus due to power cut in SNCU  Ambikapur Medical College  power cut in Ambikapur Medical College  children died in SNCU  Ambikapur in Chhattisgarh  നവജാത ശിശുവാര്‍ഡിലെ നാല് കുട്ടികള്‍ മരണപ്പെട്ടു  അംബികാപൂര്‍ മെഡിക്കല്‍ കോളജ്  നവജാത ശിശുക്കള്‍  ഛത്തീസ്ഗഡ് വാര്‍ത്തകള്‍  Chhattisgarh news
വൈദ്യുതി നിലച്ചത് കാരണം നവജാത ശിശുവാര്‍ഡിലെ നാല് കുട്ടികള്‍ മരണപ്പെട്ടു

സുര്‍ഗുജ (ഛത്തീസ്‌ഗഡ്): ആശുപത്രിയിലെ വൈദ്യുതി നിലച്ചതിനെ തുടർന്ന് നാല് നവജാത ശിശുക്കള്‍ മരണപ്പെട്ടു. ഛത്തീസ്‌ഗഡിലെ അംബികാപൂർ മെഡിക്കല്‍ കോളജിലാണ് സംഭവം. പവര്‍കട്ട് സമയത്ത് പ്രവര്‍ത്തിക്കേണ്ട ജനറേറ്റര്‍ സംവിധാനം തകരാറിലായതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്.

ആശുപത്രിയിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടികളാണ് മരണപ്പെട്ടത്. നാല് മണിക്കൂര്‍ നേരമാണ് ആശുപത്രിയില്‍ വൈദ്യുതി നിലച്ചത്. ഇത് കാരണം വെന്‍റിലേറ്റര്‍ പ്രവര്‍ത്തിക്കാതെ വന്നതിനാലാണ് മരണം സംഭവിച്ചത്.

കുട്ടികളുടെ പരിചരണത്തിനായി നേഴ്‌സുമാര്‍ ഉണ്ടായിരുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി ആശുപത്രി അധികൃതര്‍ ആരും തന്നെ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഛത്തീസ്‌ഗഡ് ആരോഗ്യ മന്ത്രി ടിഎസ് സിങ്ദേവ് ആരോഗ്യ സെക്രട്ടറി ആര്‍ പ്രസന്നയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യവിലോപം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.