ETV Bharat / bharat

പ്രശസ്‌ത തെലുഗു നടൻ ചലപതി റാവു അന്തരിച്ചു

author img

By

Published : Dec 25, 2022, 9:41 AM IST

Updated : Dec 25, 2022, 10:43 AM IST

Another tragedy in Tollywood: മുതിര്‍ന്ന തെലുഗു താരം കൈകല സത്യനാരായണയുടെ വിയോഗത്തിന് പിന്നാലെയാണ് ടോളിവുഡിനെ കണ്ണീരിലാഴ്‌ത്തി ചലപതി റാവുവിന്‍റെ മടക്കം.

Popular telugu actor Chalapathy Rao passed away  Another tragedy in Tollywood  Popular actor Chalapathy Rao passed away  Chalapathy Rao passed away  Chalapathy Rao died  Chalapathi Rao death  Chalapathi Rao death news  Chalapathi Rao  ചലപതി റാവു അന്തരിച്ചു  ചലപതി റാവു  കൈകല സത്യനാരായണ  Chalapathy Rao funeral on Wednesday  Telugu Film Industry condolence to Chalapathy Rao  Fans condolence to Chalapathy Rao  Chalapathy Rao early life  Chalapathi Rao special bond with NTR  Chalapathi Rao debut movie  Chalapathi Rao famous movies  Chalapathi Rao as a producer  Chalapathi Rao personal life
പ്രശസ്‌ത തെലുഗു നടൻ ചലപതി റാവു അന്തരിച്ചു

Chalapathi Rao died: ടോളിവുഡിൽ മറ്റൊരു ദുരന്തം കൂടി. പ്രശസ്‌ത നടന്‍ ചലപതി റാവു അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ മകന്‍റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ബഞ്ചാര ഹിൽസ് എംഎൽഎ കോളനിയിലുള്ള മകൻ രവി ബാബുവിന്‍റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു ചലപതി റാവു.

Chalapathy Rao funeral on Wednesday: കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. മകൾ അമേരിക്കയിൽ നിന്ന് വന്ന ശേഷമാകും സംസ്‌കാരം നടത്തുകയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഞായറാഴ്‌ച ഉച്ചവരെ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം മകന്‍ രവി ബാബുവിന്‍റെ വീട്ടിൽ പൊതു ദര്‍ശനത്തിന് വയ്‌ക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് ശേഷം മഹാപ്രസ്ഥാനത്ത്‌ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ഫ്രീസറിൽ സൂക്ഷിക്കും. ബുധനാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്നിന് സംസ്‌കാരം നടത്തും.

Telugu Film Industry condolence to Chalapathy Rao: മുതിര്‍ന്ന തെലുഗു നടന്‍ കൈകല സത്യനാരായണ അന്തരിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ചലപതി റാവുവും യാത്രയാകുന്നത്. ചലപതി റാവുവിന്‍റെ പെട്ടെന്നുള്ള മരണം ടോളിവുഡ് സിനിമ മേഖലയെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. ചലപതി റാവുവിന് അനുശോചനങ്ങളും അനുസ്‌മരണങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.

Fans condolence to Chalapathy Rao: സോഷ്യല്‍ മീഡിയയിലൂടെ സഹപ്രവര്‍ത്തകരും ആരാധകരും പ്രിയ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിച്ച് കൊണ്ട് നിരവധി സിനിമ താരങ്ങളും പോസ്‌റ്റുകള്‍ പങ്കുവച്ചു. നടന്‍റെ പഴയ സിനിമകളുടെ വീഡിയോകള്‍ പങ്കുവച്ച്‌ ആരാധകരും രംഗത്തെത്തി.

'കഴിഞ്ഞ തലമുറയിലെയും ഇന്നത്തെ തലമുറയിലെയും ഏറ്റവും മികച്ച ബോള്‍ഡ് നടനാണ് ചലപതി റാവു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഉചിതമായ കഥാപാത്രങ്ങളെയും മിസ് ചെയ്യും'-ഒരു ആരാധകന്‍ കുറിച്ചു. 'നമുക്ക് മറ്റൊരു മികച്ച നടനെ കൂടി നഷ്‌ടപ്പെട്ടു. ടോളിവുഡിന് ഇത് ഭയാനകമായ വര്‍ഷമായിരുന്നു' -മറ്റൊരു ആരാധകന്‍ കുറിച്ചു.

Chalapathy Rao early life: ആന്ധ്രാപ്രദേശിലെ ബലിപ്പാരു സ്വദേശിയായിരുന്നു ചലപതി റാവു. കൃഷ്‌ണ ജില്ലയിലെ ബല്ലിപ്പാരുവില്‍ 1944 മെയ്‌ എട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്‌തനാണ് ചലപതി റാവു. 600ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Chalapathi Rao special bond with NTR: ടോളിവുഡില്‍ ഹാസ്യ-വില്ലൻ വേഷങ്ങളിലൂടെ പ്രശസ്‌തനായിരുന്നു ചലപതി റാവു. പ്രമുഖ നടനും മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ടിആറുമായി നല്ല ബന്ധമായിരുന്നു ചലപതി റാവുവിന്. എൻടിആറിന്‍റെ പ്രോത്സാഹനത്തോടെയാണ് അദ്ദേഹം സിനിമയിലേയ്‌ക്ക് എത്തുന്നതും.

Chalapathi Rao debut movie: മൂന്ന് തലമുറയിലെ നടന്‍മാര്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എൻടിആർ, കൃഷ്‌ണ, നാഗാർജുന, ചിരഞ്ജീവി, വെങ്കടേഷ് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സഹനടനായും പ്രതിനായകനായും അഭിനയിച്ച്‌ അദ്ദേഹം പ്രേക്ഷക പ്രശംസ നേടി. 1966ല്‍ 'ഗുഡാചാരി 116' എന്ന സിനിമയിലൂടെയാണ് ചലപതി റാവുവിന്‍റെ അരങ്ങേറ്റം.

Chalapathi Rao famous movies: 'സാക്ഷി', 'യമഗോള', 'യുഗപുരുഷു', 'ഡ്രൈവര്‍ രാമുഡു', 'വജ്രം', 'കിക്ക്', 'അക്‌ബര്‍ സലീം അനാര്‍ക്കലി', 'ഭാലെ കൃഷ്‌ണ', 'ശാരധ രാമ', 'ജസ്‌റ്റിസ് ചൗധരി', 'ബോബിലി പുലി', 'ഫൈറ്റ് വിത്ത് ലോ', 'തീഫ് രാമ', 'അല്ലാരി അല്ലുഡു',' അല്ലാരി', 'നിന്നെപെല്ലാഡറ്റ', 'നുവ്വേ കാവാലി', 'സിംഹദ്രി', 'ബണ്ണി', 'ബൊമ്മരില്ലു', 'അരുന്ധതി', 'സിന്‍ഹ', 'ദമ്മു', 'ലെജന്‍ഡ്' തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം സുപ്രധാന വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.

Chalapathi Rao as a producer: 'കലിയുഗ കൃഷ്‌ണഡു', 'കടപ്പ റെഡ്ഡമ്മ', 'ഗജന്നാടകം', 'പെല്ലന്‍റെ നൂറെല്ല പന്ത', 'രാഷ്‌ട്രപതി ഗാരു അല്ലുഡു' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ബംഗാർരാജു'വിന് ശേഷം ചലപതി റാവുവിനെ പിന്നെ സിനിമയില്‍ കണ്ടിട്ടില്ല.

Chalapathi Rao personal life: ഭാര്യ ഇന്ദുമതി. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ചലപതി റാവുവിന്. തെലുഗു നടനും സംവിധായകനും നിര്‍മാതാവുമാണ് മകന്‍ രവി ബാബു.

Also Read: തെലുഗു താരം കൈകല സത്യനാരായണ അന്തരിച്ചു

Last Updated :Dec 25, 2022, 10:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.