ETV Bharat / bharat

ഇത് 'സ്‌പെഷ്യൽ സെൽഫി': ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനൊപ്പം സെൽഫിയെടുത്ത് പ്രധാനമന്ത്രി

author img

By

Published : Apr 9, 2023, 9:30 AM IST

ഭാരതീയ ജനത പാർട്ടി പ്രവർത്തകനും ഭിന്നശേഷിക്കാരനുമായ തിരു എസ് മണികണ്‌ഠനുമായി പ്രധാനമന്ത്രി സമയം ചെലവഴിക്കുകയും സെൽഫി എടുക്കുകയും ചെയ്‌തിരുന്നു. സെൽഫിയും ചിത്രങ്ങളും നരേന്ദ്ര മോദി തന്നെയാണ് തന്‍റെ ട്വിറ്റർ ഹാൻഡിലിൽ പങ്കു വച്ചത്

PM Modi  ഭിന്നശേഷിക്കാരനായ പാർട്ടിപ്രവർത്തകനൊപ്പം സെൽഫി  ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ  സെൽഫിയും ചിത്രങ്ങളും നരേന്ദ്ര മോദി  മോദി ട്വിറ്റർ ഹാൻഡിലിൽ പങ്കു വെച്ചു  പ്രധാന മന്ത്രി നരേന്ദ്രമോദി  PM Modi
PM Modi

ചെന്നൈ: ശനിയാഴ്‌ചത്തെ തന്‍റെ ചെന്നൈ സന്ദർശനത്തിനിടെ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനൊപ്പം പ്രധാന മന്ത്രി നരേന്ദ്ര മോദി എടുത്ത സെൽഫി വൈറൽ ആകുന്നു. നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി ചെന്നൈയിൽ എത്തിയത്. ഇതിനിടെ ഭാരതീയ ജനത പാർട്ടി പ്രവർത്തകനും ഭിന്നശേഷിക്കാരനുമായ തിരു എസ് മണികണ്‌ഠനുമായി പ്രധാനമന്ത്രി സമയം ചെലവഴിക്കുകയും സെൽഫി എടുക്കുകയും ചെയ്യുകയുണ്ടായി. സെൽഫിയും ചിത്രങ്ങളും നരേന്ദ്ര മോദി തന്നെയാണ് തന്‍റെ ട്വിറ്റർ ഹാൻഡിലിൽ പങ്കു വച്ചത്.

'ഒരു പ്രത്യേക സെൽഫി...ചെന്നൈയിൽ വച്ച് ഞാൻ തിരു എസ് മണികണ്‌ഠനെ കണ്ടുമുട്ടി. ബൂത്ത് പ്രസിഡന്‍റായി സേവനമനുഷ്‌ഠിക്കുന്ന ഈറോഡിൽ നിന്നുള്ള അഭിമാനിയായ ഒരു പ്രവർത്തകനാണ് അദ്ദേഹം. ശാരീരികമായി പ്രതിസന്ധികൾ ഉള്ള ഒരാൾ, സ്വന്തമായി കട നടത്തുന്നു. ഏറ്റവും പ്രചോദിപ്പിക്കുന്ന കാര്യമെന്തെന്നാൽ, അദ്ദേഹം തന്‍റെ പ്രതിദിന ലാഭത്തിന്‍റെ ഗണ്യമായ ഒരു ഭാഗം ബിജെപിക്ക് നൽകുന്നു എന്നതാണ്' -തന്‍റെ ട്വിറ്റർ ഹാൻഡിൽ സെൽഫി പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി മോദി കുറിച്ചു.

  • திரு.எஸ்.மணிகண்டன் போன்றவர்கள் இருக்கும் கட்சியில் இருப்பதை பெருமையாக உணர்கிறேன். அவரது வாழ்க்கைப் பயணம் மற்றும் நமது கட்சி, நமது சித்தாந்தத்தின் மீதான அவரது உறுதி அனைவரையும் ஊக்குவிக்கிறது. அவரது எதிர்கால முயற்சிகளுக்கு எனது மனமார்ந்த வாழ்த்துக்கள். pic.twitter.com/SLjrgtQJtQ

    — Narendra Modi (@narendramodi) April 8, 2023 " class="align-text-top noRightClick twitterSection" data=" ">

'തിരു എസ് മണികണ്‌ഠനെ പോലുള്ളവർ ഉള്ള ഒരു പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതയാത്ര നമ്മുടെ പാർട്ടിയോടും നമ്മുടെ പ്രത്യയശാസ്‌ത്രത്തോടുമുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയെ കാണിച്ചുതരുന്നു. അദ്ദേഹത്തിന്‍റെ ഭാവി പരിശ്രമങ്ങൾക്ക് എന്‍റെ ആശംസകൾ' -മണികണ്‌ഠന് ആശംസ അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

  • ஒரு சிறப்பு செல்ஃபி...

    சென்னையில் திரு எஸ்.மணிகண்டனை சந்தித்தேன். அவர் ஈரோட்டை சேர்ந்த ஒரு பெருமைமிக்க @BJP4TamilNadu கட்சிக்காரர். பூத் நிலை முகவராக இருக்கிறார். pic.twitter.com/9E9YIVB2ax

    — Narendra Modi (@narendramodi) April 8, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച തമിഴ്‌നാട്ടിലെ ചെന്നൈയിൽ 5,200 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു. സർക്കാരിന്‍റെ തൊഴിൽ സംസ്‌കാരവും കാഴ്‌ചപ്പാടുമാണ് ഇത്തരം നേട്ടങ്ങൾ സാധ്യമാക്കിയതെന്ന് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തന്‍റെ സർക്കാർ സമയപരിധികളോടെ പ്രവർത്തിക്കുകയും അന്തിമ തീയതിക്ക് മുമ്പുതന്നെ ഫലം കൈവരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സർക്കാരിന്‍റെ നേട്ടങ്ങൾ സാധ്യമാക്കിയത് രണ്ട് കാര്യങ്ങളാണ്, തൊഴിൽ സംസ്‌കാരവും കാഴ്‌ചപ്പാടും. നേരത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാകാൻ കാലതാമസം എടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. കാര്യങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നത്. കാലതാമസത്തിൽ നിന്ന് പദ്ധതി നടത്തിപ്പിലേക്കുള്ള യാത്ര നമ്മുടെ തൊഴിൽ സംസ്‌കാരം മൂലമാണ് സംഭവിച്ചത്. നികുതിദായകർ അടക്കുന്ന ഓരോ രൂപയ്ക്കും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഞങ്ങൾ നിശ്ചിത സമയപരിധികളോടെ പ്രവർത്തിക്കുകയും ഫലങ്ങൾ നേടുകയും ചെയ്യുന്നു' -പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'അടിസ്ഥാന സൗകര്യങ്ങൾ, അഭിലാഷങ്ങളെ നേട്ടങ്ങളുമായും സാധ്യതകളെ വ്യക്തികളുമായും സ്വപ്‌നങ്ങളെ യാഥാർഥ്യവുമായും ബന്ധിപ്പിക്കുന്നു. ഇത് പുതിയ പ്രതീക്ഷകൾക്കും പുതിയ അഭിലാഷങ്ങൾക്കും പുതിയ തുടക്കങ്ങൾക്കും ഉള്ള സമയമാണ്. ചില പുതിയ അടിസ്ഥാന വികസന പദ്ധതികൾ ഇന്ന് മുതൽ ആരംഭിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു. വേഗതയും സ്കെയിലുമാണ് വിപ്ലവത്തിലേക്ക് നയിക്കുന്നത്. സ്കെയിലിലേക്ക് വരുമ്പോൾ നിങ്ങൾക്ക് കേന്ദ്ര ബജറ്റിലേക്ക് നോക്കാം' -പ്രധാനമന്ത്രി പറഞ്ഞു.

2014ൽ കേന്ദ്രത്തിൽ തന്‍റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ വികസന പദ്ധതികളുടെ നടത്തിപ്പിന്‍റെ വേഗതയിലുണ്ടായ മാറ്റത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം നിരത്തി. '2014-ന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ചേർക്കുന്ന ദേശീയ പാതകളുടെ നീളം ഏകദേശം ഇരട്ടിയായി. 2014-ന് മുമ്പ് എല്ലാ വർഷവും 600 കിലോ മീറ്റർ റെയിൽവേ ലൈനുകൾ വൈദ്യുതീകരിച്ചു. ഇന്ന് ഇത് ഏകദേശം 4,000 കിലോമീറ്ററിലെത്തി. 2014 വരെ രാജ്യത്ത് 74 വിമാനത്താവളങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2014 ന് ശേഷം ഇത് ഏകദേശം 150 ആയി' -പ്രധാനമന്ത്രി വ്യക്തമാക്കി. 'തമിഴ്‌നാടിന്‍റെ നീണ്ട തീരപ്രദേശം വ്യാപാരത്തിന് വളരെ അനുയോജ്യമാണ്. 2014-ന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ന് നമ്മുടെ തുറമുഖങ്ങളുടെ ശേഷി വർധന ഏകദേശം ഇരട്ടിയായി. തമിഴ്‌നാടിന്‍റെ വികസനം ഞങ്ങളുടെ മുൻഗണനയിലുള്ളതാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.