ETV Bharat / bharat

PM Modi about Red Diary| 'റെഡ് ഡയറി' കോൺഗ്രസിന്‍റെ അന്ത്യം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

author img

By

Published : Jul 27, 2023, 3:04 PM IST

റെഡ് ഡയറിയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ കോൺഗ്രസ് തകരുമെന്ന് പ്രധാനമന്ത്രി. രാജസ്ഥാനിലെ സിക്കാറിൽ നടത്തിയ റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ 'റെഡ് ഡയറി' പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി  റെഡ് ഡയറി  റെഡ് ഡയറി നരേന്ദ്ര മോദി  മോദി റെഡ് ഡയറി  രാജസ്ഥാൻ സിക്കാർ  രാജസ്ഥാനിൽ പ്രധാനമന്ത്രി  റെഡ് ഡയറിയെക്കുറിച്ച് മോദി  മോദി പ്രസംഗം രാസ്ഥാൻ  റെഡ് ഡയറി രാജേന്ദ്ര സിംഗ് ഗുധ  രാജേന്ദ്ര സിംഗ് ഗുധ  അശോക് ഗെലോട്ട് നരേന്ദ്ര മോദി  കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ  pm modi about red diary  red diary of former minister rajendra singh gudha  red diary  pm modi  pm modi on red diary  rajendra singh gudha  rajendra singh gudha pm modi  pm modi at rajasthan
റെഡ് ഡയറി

സിക്കാർ : രാജസ്ഥാനിലെ സിക്കാറിൽ നടത്തിയ പ്രസംഗത്തിൽ 'റെഡ് ഡയറി'യെ കുറിച്ച് പരാമർശിച്ച് നരേന്ദ്രമോദി. കോൺഗ്രസ് സർക്കാരിന്‍റെ നിഗൂഢമായ രഹസ്യങ്ങൾ 'റെഡ് ഡയറി'യിലുണ്ട് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയെ തകർക്കാൻ ഡയറിയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ കഴിയുമെന്നും മോദി പറഞ്ഞു.

'റെഡ് ഡയറി' : തന്‍റെ 'റെഡ് ഡയറി'യിലെ 'രഹസ്യങ്ങള്‍' നിയമസഭയില്‍ അവതരിപ്പിക്കാനായി എത്തിയ രാജസ്ഥാന്‍ മുന്‍ മന്ത്രി രാജേന്ദ്ര സിങ് ഗുധയെ സഭ കവാടത്തില്‍ വച്ച് തടഞ്ഞ സംഭവം കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഉണ്ടായത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ തന്‍റെ ഡയറിയിലുണ്ടെന്നായിരുന്നു രാജേന്ദ്ര സിങ് ഗുധയുടെ വാദം. സ്‌പീക്കറുടെ പ്രത്യേക അനുമതിയോടെ സഭയ്ക്കുള്ളിൽ എത്തിയ മുൻ മന്ത്രി സംസാരിക്കാന്‍ ആരംഭിച്ചതോടെ കോണ്‍ഗസ്- ബിജെപി എംഎല്‍എമാര്‍ ബഹളമുണ്ടാക്കുകയും സ്‌പീക്കര്‍ സഭ പിരിച്ചുവിടുകയുമായിരുന്നു.

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനെയും മുഖ്യമന്ത്രിയെയും സംശയത്തിന്‍റെ മുൾമുനയിൽ നിർത്താൻ റെഡ് ഡയറിയെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. തന്നെ കോൺഗ്രസ് എംഎൽഎമാർ മർദിച്ചെന്നും തന്‍റെ ഡയറി തട്ടിയെടുത്ത് അതിലെ ചില പേജുകൾ അവർ കീറിക്കളഞ്ഞെന്നും രാജേന്ദ്ര സിംഗ് പിന്നീട് ആരോപിക്കുകയും ചെയ്‌തിരുന്നു.

മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ സംഭവം : സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് വീഴ്‌ച പറ്റിയെന്ന തരത്തിലുള്ള പ്രസ്‌താവനയെ തുടർന്നാണ് രാജേന്ദ്ര സിംഗ് ഗുധയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. സംസ്ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷ അപകടത്തില്‍ ആണെന്നും മണിപ്പൂരിലെ സ്‌ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് സ്വന്തം സംസ്ഥാനത്തിന്‍റെ അവസ്ഥ ശ്രദ്ധിക്കണമെന്നുമായിരുന്നു ഗുധയുടെ പ്രസ്‌താവന. നിയമസഭയില്‍ നടത്തിയ ഈ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഗുധയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് തീരുമാനിക്കുകയായിരുന്നു.

കർഷകർക്കായുള്ള കേന്ദ്രസർക്കാരെന്ന് മോദി : കേന്ദ്രസർക്കാർ കർഷകരുടെ താത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്ന് രാജസ്ഥാനിലെ സിക്കാറിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒമ്പത് വർഷമായി കർഷകരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി കേന്ദ്രം തീരുമാനങ്ങൾ കൈക്കൊള്ളുകയും അവർക്ക് വിത്ത് മുതൽ വിപണി വരെ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനിടെ പറഞ്ഞു. 1.25 ലക്ഷം രൂപയുടെ കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്‌തു.

ഗ്രാമങ്ങൾ വികസിക്കുമ്പോൾ മാത്രമേ ഇന്ത്യക്ക് വികസനം സാധ്യമാകൂ എന്നും നഗരങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമങ്ങളിലും ലഭ്യമാക്കാൻ തന്‍റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'യൂറിയയുടെ വില കാരണം കർഷകർ കഷ്‌ടപ്പെടാൻ ഞങ്ങളുടെ സർക്കാർ അനുവദിക്കില്ല. ഇന്ത്യയിലെ കർഷകർക്ക് 266 രൂപയ്ക്ക് ഒരു ചാക്ക് യൂറിയ ലഭിക്കും. ഇത് പാകിസ്ഥാനിൽ ഏകദേശം 800 രൂപയ്ക്കും ബംഗ്ലാദേശിൽ 720 രൂപയ്ക്കും ചൈനയിൽ 2,100 രൂപയ്ക്കുമാണ് ലഭിക്കുന്നത്' എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്‌ടിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ മുൻഗണന എന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് സിക്കാറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല.

Also read : 'കോണ്‍ഗ്രസിനൊപ്പമിരുന്ന് ബിജെപിയുടെ ഭാഷ സംസാരിച്ചാല്‍ അംഗീകരിക്കാനാകില്ല'; രാജേന്ദ്ര ഗുധയെ പുറത്താക്കി കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.