ETV Bharat / bharat

ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയില്‍ വിധി തിങ്കളാഴ്ച

author img

By ETV Bharat Kerala Team

Published : Dec 8, 2023, 9:42 AM IST

(SC to pronounce verdict on pleas challenging Article 370 abrogation this Monday) ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ 11 ന് വിധി.പതിനാറ് ദിവസം നീണ്ട വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന് മുന്നില്‍

SC to pronounce verdict on pleas challenging Article 370 abrogation this Monday  five judge bench heard the submissions  becnch headed by Chief Justice D Y Chandrachud  jammu kashmir special status  ജമ്മുകശ്മീരിന് പ്രത്യേക പദവി  370ാം അനുച്ഛേദം  article 370  peoples conference leader sajad lone  ജമ്മുകശ്മീര്‍ പീപ്പീള്‍സ് കോണ്‍ഫറന്‍സ് നേതാവ്  trial starts on agust 2
a five-judge bench headed by Chief Justice of India D Y Chandrachud had heard the submissions for 16 days

ന്യൂഡല്‍ഹി: ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഡിസംബർ പതിനൊന്നിന് സുപ്രീം കോടതി വിധി പറയും. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പാണ് ഇത്. നേരത്തെ ഈമാസം അഞ്ചിന് വിധി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു.(SC to pronounce verdict on pleas challenging Article 370 abrogation this Monday)

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന് മുന്നില്‍ പതിനാറ് ദിവസം നീണ്ട വാദം പൂര്‍ത്തിയായി. കപില്‍ സിബല്‍, രാജീവ് ധവാന്‍, ഗോപാല്‍ സുബ്രഹ്മണ്യം, ദുഷ്യന്ത് ദവെ, സഫര്‍ ഷ, ഗോപാല്‍ ശങ്കരനാരായണന്‍ തുടങ്ങിയ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ( a five-judge bench headed by Chief Justice of India D Y Chandrachud had heard the submissions for 16 days)

കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും ഹാജരായി. 1947ലെ അക്സഷന്‍ ഓഫ് ഇന്ത്യ ആക്ടില്‍ ഒപ്പു വച്ച ശേഷം ജമ്മുകശ്മീരിന് ആഭ്യന്തര പരമാധികാരം നല്‍കിയിരുന്നുവെന്നും ചരിത്രപരമായും നിയമപരമായും ഭരണഘടനപരമായും ഇന്ത്യ ജമ്മുകശ്മീരിന് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍മാറിയിരുന്നില്ലെന്നും ജമ്മുകശ്മീര്‍ പീപ്പീള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ധവാന്‍ ചൂണ്ടിക്കാട്ടി. (Jammu and Kashmir sovereignty)

മറ്റ് നാട്ടുരാജ്യങ്ങളെ പോലെ ജമ്മുകശ്മീര്‍ ഇന്ത്യയുമായി ലയന കരാറില്‍ ഒപ്പിട്ടിരുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് രണ്ട് മുതലാണ് ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തുടങ്ങിയത്. മൊഹ്ദ് അക്ബറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 370ാം അനുച്ഛേദം റദ്ദാക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചുള്ളവയില്‍ അടക്കം ഭരണഘടന നിര്‍മ്മാണ സമിതിയുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ മുന്‍ ധാരണ ഉണ്ടായിരുന്നുവെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

Read more: SC Reserves Verdict On Pleas Challenging Article 370 ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍; ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റിവച്ച് സുപ്രീംകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.