ETV Bharat / bharat

പെഗാസസ് ദേശീയ സുരക്ഷയെ ബാധിക്കുന്നതെന്ന് ശശി തരൂർ എംപി

author img

By

Published : Jul 20, 2021, 6:07 PM IST

http://10.10.50.80:6060//finalout3/odisha-nle/thumbnail/20-July-2021/12517241_33_12517241_1626775843300.png
പെഗാസസ് ദേശീയ സുരക്ഷയെ ബാധിക്കുന്നതെന്ന് ശശി തരൂർ എംപി

പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്നും തരൂർ പറഞ്ഞു.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ റിപ്പോർട്ട് ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നും എംപി പറഞ്ഞു. ഇന്ത്യയിൽ പരിശോധിച്ച ഫോണുകളിൽ പെഗാസസ് ആക്രമണം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സോഫ്റ്റ്‌വെയർ അംഗീകൃത സർക്കാരുകൾക്ക് മാത്രമെ വിൽക്കുവെന്നാണ് പെഗാസസ് നിർമാതാക്കളായ എൻഎസ്ഒ അറിയിച്ചത്. അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാരാണൊ അതോ വേറെ ഏതെങ്കിലും സർക്കാരാണൊ ഇന്ത്യയിൽ ഫോൺ ചോർത്തൽ നടത്തിയത് എന്നറിയണം. സംഭവം ഗുരുതര ദേശീയ സുരക്ഷ പ്രശ്നമാണെന്നും തരൂർ പറഞ്ഞു.

Also read: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ എംപി

കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും. കാരണം ദേശീയ സുരക്ഷ, ഭീകരവാദം എന്നിവയെ ബാധിക്കുന്ന കാര്യത്തിലല്ലാതെ സർക്കാരിന് ഇത്തരത്തിൽ ഫോൺ ചോർത്തൽ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ സർക്കാർ തയാറാവണമെന്നും തരൂർ പറഞ്ഞു.

Also read: പെഗാസസ്; സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.