ETV Bharat / bharat

ചുമത്തിയത് ഭീകരപ്രവര്‍ത്തനം അടക്കമുള്ള വകുപ്പുകള്‍, പാര്‍ലമെന്‍റ് ആക്രമണത്തില്‍ ജീവപര്യന്തം വരെ കിട്ടിയേക്കാവുന്ന കുറ്റങ്ങള്‍

author img

By ETV Bharat Kerala Team

Published : Dec 15, 2023, 9:45 AM IST

Parliament security breach: ഈ വകുപ്പുകള്‍ പ്രകാരം കേസില്‍ പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം. ഇതിന് പുറമെ പിഴയും.

Parliament security breach  Accused booked under Sections 16 and 18 of UAPA  terrorism conspiracy  life time jail  fine  ipc also included  യുഎപിഎ ചുമത്തി  planned attack  സാഗര്‍ ശര്‍മ്മ മനോരഞ്ജന്‍ ഡി അമോല്‍ ഷിന്‍ഡെ  നീലം ദേവി
Parliament security breach: Accused booked under Sections 16 and 18 of UAPA for terrorism, conspiracy

ന്യൂഡല്‍ഹി : ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്‍റിലുണ്ടായ സുരക്ഷ വീഴ്‌ചയില്‍ പിടിയിലായ നാല് പേര്‍ക്കെതിരെയും യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട് (Parliament security breach Accused booked under Sections 16 and 18 of UAPA)

സാഗര്‍ ശര്‍മ്മ (26), മനോരഞ്ജന്‍ ഡി (34), അമോല്‍ ഷിന്‍ഡെ (25), നീലം ദേവി (37) എന്നിവരാണ് പിടിയിലായത്. ലോക്‌സഭയ്ക്കുള്ളില്‍ ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നതാണ് സാഗര്‍ ശര്‍മ്മയ്ക്കും മനോരഞ്ജനും എതിരെ ചുമത്തിയിരിക്കുന്നത് (terrorism conspiracy). പാര്‍ലമെന്‍റിന് പുറത്ത് ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നതാണ് അമോല്‍ ഷിന്‍ഡെയ്ക്കും നീലം ദേവിക്കും എതിരെയുള്ള കുറ്റം. ഭീകരാക്രമണം- യുഎപിഎ പതിനാറാം വകുപ്പ്, ഗൂഢാലോചന- യുഎപിഎ പതിനെട്ടാം വകുപ്പ് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ജാമ്യമില്ലാ വകുപ്പുകളാണ് രണ്ടും. ഈ വകുപ്പുകള്‍ പ്രകാരം കേസില്‍ പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം. ഇതിന് പുറമെ പിഴയും ലഭിക്കാം (life time jail). സംഭവം ആസൂത്രിതമാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. അറസ്റ്റിലായ നാല് പേരെയും എന്‍ഐഎ കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

Also Read: പ്രതികളുടേത് ഭഗത് സിങ്ങിനെ അനുകരിക്കാനുള്ള ശ്രമം; പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രതികള്‍ക്ക് എതിരെ യുഎപിഎ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 153 (കലാപാഹ്വാനം), 452 (അതിക്രമിച്ച് കടക്കല്‍), 186 (സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസപ്പെടുത്തല്‍) 352 (സര്‍ക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കല്‍) തുടങ്ങിയവയും ചുമത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ശക്തമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്ന് തന്നെയാണ് പൊലീസ് സംശയിക്കുന്നത്. കാരണം അറസ്റ്റിലായ നാല് പേരും ആക്രമണത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ചും മറ്റും നല്‍കുന്നത് ഒരു വ്യത്യാസവുമില്ലാത്ത വിശദീകരണങ്ങളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.